മഞ്ജു വാര്യരോടുള്ള സ്‌നേഹം പൂര്‍ണിമ വീണ്ടും പ്രകടിപ്പിച്ചു! പ്രാണയില്‍ നിന്നുള്ള സമ്മാനം കലക്കി!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. ബ്രഹ്മാണ്ഡ ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. സഹോദരന്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബിജു മേനോന്‍ നായകനായെത്തുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നീണ്ടനാളത്തെ ആഗ്രഹത്തിനൊടുവിലായാണ് മധു വാര്യര്‍ സംവിധായകനാവുന്നതെന്നും അവസാനനിമിഷമാണ് താന്‍ ഈ ചിത്രത്തിലേക്ക് എത്തിയതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് പുറമെ പൊതുപരിപാടികളിലും താരം സജീവമാണ്.

വനിതയുടെ കവര്‍ പേജിലുള്ള മഞ്ജു വാര്യരുടെ ചിത്രം വൈറലായി മാറിയിരുന്നു. നീല നിറത്തിലുള്ള ഗൗുണും ഓവര്‍കോട്ടും അണിഞ്ഞുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. വനിത അവാര്‍ഡും കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ഇത്തവണത്തെ വനിതയുടെ കവര്‍ചിത്രം. മഞ്ജു വാര്യരുടെ ഡ്രസ് ഡിസൈന്‍ ചെയ്തത് പൂര്‍ണിമയാണ്. പ്രാണയുടെ പേജിലൂടെയായിരുന്നു പുതിയ ചിത്രങ്ങള്‍ പുറത്തുവന്നത്. നേരത്തെയും പൂര്‍മിമ മഞ്ജുവിനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഇടയ്ക്ക് യാത്രകളും നടത്താറുണ്ട്.

Manju Warrier

വനിത അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരമായിരുന്നു മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും കൂടി അരങ്ങേറിയ മഞ്ജുവിനെത്തേടി നിരവധി പുരസ്‌കാരങ്ങളായിരുന്നു ലഭിച്ചത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. നിരുപമയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ ആഗ്രഹിച്ചത് പോലുള്ള തിരിച്ചുവരവായിരുന്നു താരത്തിന്റേത്. തിരിച്ചുവരവില്‍ ലഭിക്കുന്ന കഥാപാത്രങ്ങളിലും വ്യത്യസ്തത പ്രകടമായിരുന്നു. അഭിനേത്രിയായി മാത്രമല്ല നിര്‍മ്മാതാവായും താനെത്തുന്നുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: പ്രാണ ഫേസ്ബുക്ക് പേജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X