മനോഹരി നിന്‍! മഞ്ജു വാര്യരുടെ പുതിയ ഫോട്ടോയ്ക്ക് കമന്‍റുമായി ഭാവനയും റിമി ടോമിയും! കാണൂ!

ലോക് ഡൗണായതിനാല്‍ മഞ്ജു വാര്യരും വീട്ടിലാണ്. സഹോദരനും കുടുംബത്തിനുമൊപ്പമാണ് താരമിപ്പോള്‍. നാളുകള്‍ക്ക് ശേഷം മക്കളെ അരികില്‍ കിട്ടിയ സന്തോഷം പങ്കുവെച്ചായിരുന്നു ഗിരിജ വാര്യര്‍ എത്തിയത്. കാലങ്ങള്‍ക്ക് ശേഷം അമ്മ എഴുത്തിലേക്ക് തിരിച്ച് പോയ സന്തോഷമായിരുന്നു മഞ്ജുവിന്. കുറിപ്പ് പങ്കുവെച്ച് താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഫ്രോക്കണിഞ്ഞ് അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. മഴയുടെ ആവശ്യം എന്തുകൊണ്ടാണെന്ന് പൂക്കള്‍ നമ്മെ ഓര്‍മ്മിപ്പിക്കട്ടെയെന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്.

Manju Warrier

ഭാവന, അനുശ്രീ, റിമി ടോമി, അശ്വതി ശ്രീകാന്ത്, ദീപ്തി വിധുപ്രതാപ്, രഞ്ജിനി ജോസ്, രചന നാരായണന്‍കുട്ടി, ജോത്സന തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ബ്യൂട്ടിയെന്നായിരുന്നു ഭാവന പറഞ്ഞത്. ചുന്ദരിയെന്നായിരുന്നു അനുശ്രീയുടെ കമന്റ്. റിമി ടോമിയും അശ്വതിയുമെല്ലാം സ്‌നേഹം വാരിവിതറുകയായിരുന്നു. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തില്‍ അഭിനയിച്ച് വരികയായിരുന്നു മഞ്ജു വാര്യര്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്.

സിനിമയിലെത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇതാദ്യമായാണ് മഞ്ജു വാര്യര്‍ ചേട്ടനൊപ്പം പ്രവര്‍ത്തിക്കുന്നത്. ചേട്ടന്റെ സിനിമയിലെ നായിക താനാണെന്ന് അവസാനനിമിഷമാണ് അറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും നായികനായകന്‍മാരായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ചേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞിരുന്നു. സിനിമയുടെ പൂജചടങ്ങില്‍ ചേട്ടനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങളും വൈറലായിരുന്നു. അഭിനയത്തിലൂടെയാണ് തുടങ്ങിയതെങ്കിലും സംവിധാനമോഹം ചേട്ടനുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ആ സ്വപ്‌നമാണ് ഈ ചിത്രത്തിലൂടെ പൂര്‍ത്തിയാക്കുന്നത്. ചേട്ടനും അനിയത്തിയും ഒരുമിച്ചെത്തുമ്പോള്‍ അതെങ്ങനെയാവുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X