അന്ന് കഞ്ഞി, ഇന്ന് ബിരിയാണി! മരക്കാരിലെ മഞ്ജു വാര്യരുടെ ലുക്കിന് അടപടലം ട്രോളുകള്‍!
മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറായി മഞ്ജു വാര്യര്‍ തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മഞ്ജു നായികയായി അഭിനയിച്ച് നിരവധി സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ബിഗ് ബജറ്റ് ചിത്രം ഒടിയനായിരുന്നു അവസാനം തിയറ്ററുകളിലേക്ക് എത്തിയ മഞ്ജു വാര്യര്‍ ചിത്രം.
ഇനിയും മോഹന്‍ലാലിനൊപ്പമുള്ള രണ്ട് സിനിമകളുടെ തിരക്കിലാണ് മഞ്ജു വാര്യര്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറും പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളാണ് മഞ്ജുവിന്റേതായി വരാനിരിക്കുന്നത്. ഇപ്പോഴിതാ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ മഞ്ജുവിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുകയാണ്.

ബിഗ് ബജറ്റ് ചിത്രം
മലയാളത്തില്‍ ഏറ്റവും ചെലവേറിയ സിനിമയായി ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുമ്പോള്‍ മഞ്ജു വാര്യരാണ് നായിക. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് തുടങ്ങിയ ഭാഷകളിലെ നടീനടന്മാരും ചിത്രത്തിലുണ്ടാവും.

മഞ്ജു വാര്യരുടെ ലുക്ക്
ചിത്രീകരണം ആരംഭിച്ചത് മുതല്‍ സിനിമയില്‍ നിന്നും ഓരോ താരങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരുന്നു. മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ് തുടങ്ങിയ താരങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരുടെയും ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. സുബൈദ എന്ന കഥാപാത്രത്തെയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

ട്രോളന്മാര്‍ സജീവം
ഫസ്റ്റ് ലുക്ക് പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യര്‍ക്ക് അടപടലം ട്രോളുകളാണ്. നേരത്തെ ഒടിയന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത് മഞ്ജുവിന്റെ കഞ്ഞി ട്രോളുകളാണ്. ഒടിയനില്‍ മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന കഥാപാത്രത്തോട് ലേശം കഞ്ഞി എടുക്കട്ടെ എന്ന് മഞ്ജു ചോദിക്കുന്നുണ്ട്. അസ്ഥാനത്തുള്ള മഞ്ജുവിന്റെ ഡയലോഗാണെന്ന് പറഞ്ഞാണ് ട്രോളന്മാര്‍ ഇത് ഏറ്റെടുത്തിരിക്കുന്നത്. ഒടിയന്‍ പുറത്തിറങ്ങി കുറച്ച് ദിവസത്തിനുള്ളില്‍ സുബൈദ എന്ന കഥാപാത്രത്തില്‍ വന്നതോടെ കഞ്ഞി ട്രോളുകളുടെ പിന്തുടര്‍ച്ചയായി ബിരിയാണി ആണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രതികരണമുണ്ടാവുമേ?
മഞ്ജു സാമൂഹ്യ മാധ്യമത്തിലൂടെ ഷെയര്‍ ചെയ്ത പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നേരത്തെ തന്റെ പേരില്‍ പ്രചരിച്ചിരുന്ന ട്രോളുകള്‍ക്ക് പ്രതികരണവുമായി മഞ്ജു വാര്യര്‍ രംഗത്ത് എത്തിയിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണെന്ന് എനിക്ക് ആറ്റ് നോറ്റ് കിട്ടിയ ട്രോളുകള്‍ ഞാന്‍ പൊളിക്കും. ട്രോളിന് പിന്നിലുള്ളവരെ എനിക്ക് അഭിനന്ദിക്കണമെന്നുണ്ടെന്നും തുടങ്ങി ട്രോളന്മാര്‍ക്ക് കട്ട സപ്പോര്‍ട്ടുമായിട്ടായിരുന്നു മഞ്ജുവെത്തിയത്. ഇത്തവണയും അങ്ങനെയൊരു പ്രതികരണമുണ്ടാവുമോ എന്നാണ് ചിലര്‍ കാത്തിരിക്കുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നു
സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി എത്തുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയ്ക്ക് നൂറ് കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വരുമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈദരബാഗിലെ റാമോജി ഫിലിം സിറ്റിയില്‍ നിന്നുമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സിനിമയുടെ മുക്കാല്‍ ഭാഗത്തോളവും ഇവിടങ്ങളില്‍ നിന്നുമാണ് ചിത്രീകരിക്കുന്നത്.


Click it and Unblock the Notifications