മഞ്ജുവിന്റെ ധൈര്യത്തിന് പിന്നിലെ ശക്തി; 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി അമ്മ ​ഗിരിജ വാര്യർ

മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ ആയി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുകയാണ് നടി മഞ്ജു വാര്യർ. ഒടുവിൽ പുറത്തിറങ്ങിയ ആയിഷ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ഇപ്പോൾ. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

നിലമ്പൂർ ആയിഷയുടെ ജീവിത കഥയാണ് ആയിഷ പറയുന്നത്. കുറേക്കാലത്തിന് ശേഷമാണ് മഞ്ജു വാര്യരെ തേടി മലയാളത്തിൽ ഒരു ഹിറ്റ് സിനിമ വരുന്നത്. അതിനാൽ തന്നെ നടിയുടെ ആരാധകർ ഇത് ആഘോഷമാക്കിയിട്ടുണ്ട്.

 ഈ പരാതിക്കുള്ള മറുപടി കൂടി ആയിരിക്കുകയാണ് ആയിഷ

മുൻപ് കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാൻ, സമ്മർ ഇൻ ബത്ലഹേം, പത്രം, തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിച്ച മഞ്ജുവിന്റെ അഭിനയ മികവ് ഉപയോ​ഗപ്പെടുത്താൻ പറ്റിയ സിനിമകളും കഥാപാത്രങ്ങളും രണ്ടാം വരവിൽ ലഭിച്ചിരുന്നില്ലെന്നാണ് സിനിമാ നിരീക്ഷകർ പറയുന്നത്. ഈ പരാതിക്കുള്ള മറുപടി കൂടി ആയിരിക്കുകയാണ് ആയിഷ.

മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു

വെറും മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി 13 വർഷം കാത്തിരുന്നവരാണ് ആരാധകർ. ഈ പ്രതീക്ഷയ്ക്കൊത്ത് മഞ്ജുവിന്റെ സിനിമകൾ ഉയരണമെന്നാണ് ഇവരുടെ അഭിപ്രായം.

2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ആണ് മഞ്ജു തിരിച്ചെത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടിയിരുന്നു. 44 കാരി ആയ മഞ്ജു വാര്യർ കാണാൻ ഇപ്പോഴും ചെറുപ്പമാണ്.

ഇക്കാര്യത്തിൽ മഞ്ജുവിനെ കടത്തി വെട്ടിയിരിക്കുകയാണ് നടിയുടെ അമ്മ ​ഗിരിജ വാര്യർ

പ്രായം വെറും നമ്പർ മാത്രമാണെന്നും സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്നുമാണ് മഞ്ജു വ്യക്തമാക്കിയത്. പ്രായം ഒരു കടമ്പയല്ലെന്ന ട്രെൻഡ് തന്നെ മഞ്ജു വാര്യർക്ക് കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഉണ്ടാക്കാനായി എന്നത് വാസ്തവമാണ്.

ഇപ്പോഴിതാ ഇക്കാര്യത്തിൽ മഞ്ജുവിനെ കടത്തി വെട്ടിയിരിക്കുകയാണ് നടിയുടെ അമ്മ ​ഗിരിജ വാര്യർ. 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ​ഗിരിജ വാര്യർ. മഞ്ജുവാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, ഒപ്പം നിങ്ങളിൽ അഭിമാനിക്കുന്നു

അമ്മയെ പ്രശംസിച്ച് ഒരു കുറിപ്പും മഞ്ജു പങ്കു വെച്ചിട്ടുണ്ട്. 'അമ്മാ, ജീവിതത്തിൽ എന്ത് ചെയ്യുന്നതിലും പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതിന് നന്ദി. നിങ്ങളുടെ 67ാം വയസ്സിലാണ് ഇത് ചെയ്യുന്നത്'

'എന്നെയും മില്യൺ കണക്കിന് സ്ത്രീകളെയും നിങ്ങൾ പ്രചോദിപ്പിക്കുന്നു. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, ഒപ്പം നിങ്ങളിൽ അഭിമാനിക്കുന്നു,' മഞ്ജു സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചതിങ്ങനെ. ഇതിനകം നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ സന്തോഷം പ്രകടിപ്പിച്ചത്. ​

അടുത്തിടെ ആണ് മഞ്ജുവും ഒരിടവേളയ്ക്ക് ശേഷം സ്റ്റേജിൽ ഡാൻസ് പെർഫോമൻസ് ചെയ്തത്

ഗീതു മോഹൻദാസ്, വീണ നായർ തുടങ്ങിയവർ കമന്റുകളുമായെത്തി. നേരത്തെ മഞ്ജുവിന്റെ അമ്മ കഥകളിയും ചെയ്തിരുന്നു. അടുത്തിടെ ആണ് മഞ്ജുവും ഒരിടവേളയ്ക്ക് ശേഷം സ്റ്റേജിൽ ഡാൻസ് പെർഫോമൻസ് ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും മഞ്ജു ശ്രദ്ധിക്കപ്പെടുകയാണ്.

നടിയുടെ രണ്ടാമത്തെ തമിഴ് ചിത്രം തുനിവ് മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. അജിത്തിനൊപ്പമാണ് ഈ സിനിമയിൽ മഞ്ജു അഭിനയിച്ചത്. നടിയുടെ ആദ്യ തമിഴ് സിനിമ അസുരനും മികച്ച വിജയം നേടിയിരുന്നു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X