മഞ്ജു വാര്യര്‍ക്ക് നൃത്തവും ജീവനാണ്! ആ മുഖത്തെ സന്തോഷം കാണുമ്പോള്‍ അറിയാം! പോസ്റ്റ് വൈറല്‍!
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. അങ്ങനെയൊക്കെയുണ്ടോ, അതറിയില്ലല്ലോ, അങ്ങനൊന്നുമില്ലെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മുന്‍പ് താരം നല്‍കിയ മറുപടി. യുവജനോത്സവ വേദിയില്‍ നിന്നുമാണ് ഈ താരത്തെ മലയാള സിനിമ കണ്ടെത്തിയത്. കണ്ണുകളില്‍ നിറയെ കൗതുകവുമായി കടന്നുവന്ന ആ പെണ്‍കുട്ടിയെ സിനിമാലോകവും പ്രേക്ഷകരും ഹൃദയത്തിലേറ്റുകയായിരുന്നു പിന്നീട്. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചാണ് മഞ്ജു വാര്യര്‍ എത്തിയത്.
മഞ്ജു വാര്യരുടെ ഡാന്‍സിനെക്കുറിച്ച് വാചാലരായി നിരവധി പേരാണ് എത്തിയത്. ഇടയ്ക്ക് അഭിനയത്തിനും നൃത്തത്തിനുമെല്ലാം ഇടവേളയിട്ടിരുന്നുവെങ്കിലും ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയത് നൃത്തവേദിയിലൂടെയായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനത്തിന് സമയം കണ്ടെത്താറുണ്ട് മഞ്ജു വാര്യര്‍. നൃത്തത്തെ ജീവവായുവായി കൊണ്ടുനടക്കുന്നവരിലൊരാളാണ് മഞ്ജുവും. ആത്മാര്‍ത്ഥമായി ആ്‌സ്വദിച്ചാണ് മഞ്ജു വാര്യര്‍ ചുവടുവെക്കാറുള്ളത്.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗിന് ബ്രേക്കിട്ട് താരം വീട്ടിലേക്കെത്തിയിരുന്നു. അതിനിടയില്‍ കുച്ചുപ്പുഡി ചെയ്യാനായി സമയം കിട്ടിയിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ആ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു. പൂര്‍ണിമ ഇന്ദ്രജിത്തും പേളി മാണിയും നീരജ് മാധവുമുള്‍പ്പടെയുള്ള താരങ്ങളും മഞ്ജു നൃത്തത്തെ പ്രശംസിച്ച് എത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഡാന്‍സ് ഡേയാണ് ബുധനാഴ്ച. നൃത്തം ചെയ്യുന്നതിന്റെ ചിത്രവുമായാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്.

നര്‍ത്തകര്‍ക്ക് പറക്കാന്‍ ചിറകുകള്‍ ആവശ്യമില്ലെന്ന ക്യാപ്ഷനോടെയായിരുന്നു മഞ്ജു വാര്യര്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. അതീവ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന താരത്തിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഏപ്രില്‍ 27നാണ് ആദ്യമായി സ്റ്റേജില്‍ കയറി ഡാന്‍സ് ചെയ്തതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു.
അമ്മയ്ക്ക് ഡാന്‍സ് പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് സാധിച്ചിരുന്നില്ല. ആ ആഗ്രഹമാണ് അമ്മ മക്കളിലൂടെ സാക്ഷാത്ക്കരിക്കാന്‍ നോക്കിയത്. ചേട്ടനെ അനുകരിച്ചായിരുന്നു മഞ്ജു വാര്യര്‍ ചുവടുവെച്ച് തുടങ്ങിയത്. അതിന് ശേഷമായി അമ്മ മഞ്ജുവിനേയും ഡാന്‍സ് ക്ലാസിന് വിടുകയായിരുന്നു. അച്ഛന് ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോഴെല്ലാം നൃത്തപഠനത്തിന് സൗകര്യമുള്ള സ്ഥലമാണോയെന്നായിരുന്നു നോക്കിയിരുന്നതെന്നും മഞ്ജു വാര്യര്‍ മുന്‍പൊരു അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications