»   » ഈ അമ്മ എപ്പോഴും കൂടെ ഉണ്ട്! മകള്‍ക്കായി മഞ്ജു വാര്യര്‍ കരുതിയിരുന്ന സ്‌നേഹം എന്താണെന്നറിയാമോ?

ഈ അമ്മ എപ്പോഴും കൂടെ ഉണ്ട്! മകള്‍ക്കായി മഞ്ജു വാര്യര്‍ കരുതിയിരുന്ന സ്‌നേഹം എന്താണെന്നറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

കേരളത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും ഇരുവരുടെയും ഗാമ്പത്യബന്ധം അവസാനിപ്പിച്ചത്. ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തതും മലയാളക്കരയെ അത്ഭുതപ്പെടുത്തിയിരുന്നു. അതിനിടെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയെയാണ്.

ആക്രമിക്കപ്പെട്ട നടിയെ ദ്രൗപതി എന്ന് വിളിക്കണോ? നടിയുടെ പേര് വെളിപ്പെടുത്തി കമല്‍ഹാസനും കുടുങ്ങി!

ഉടുതുണിയില്ലാതെ പ്രമുഖ നടിയുടെ ഫോട്ടോഷൂട്ട്! ആരാധകരെ ഞെട്ടിച്ച ചിത്രങ്ങളും വീഡിയോയും വൈറല്‍!!!

താരങ്ങള്‍ വിവാഹമോചനം നേടിയതിന് ശേഷം മകള്‍ അച്ഛന്റെ കൂടെ ജീവിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതില്‍ മഞ്ജു വാര്യര്‍ക്ക് പരിഭവമെ പിണക്കമോ ഉണ്ടായിരുന്നില്ല. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പോലീസ് കസ്റ്റഡിയിലായതിന് പിന്നാലെ മീനാക്ഷി ആര്‍ക്കൊപ്പം താമസിക്കും എന്ന് ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. അതിനിടെ മഞ്ജു വാര്യരുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് അതിനുള്ള ഉത്തരം തരികയാണ്.

ദിലീപിന്റെ അറസ്റ്റ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പോലീസ് കസ്റ്റഡിയില്‍ ആയാതിനെ തുടര്‍ന്ന് മകള്‍ മീനാക്ഷി ആരുടെ കൂടെ തമാസിക്കും എന്നാ കാര്യത്തിലാണ് ഇപ്പോള്‍ പലര്‍ക്കും ആശങ്ക.

മകള്‍ക്കായി മഞ്ജുവിന്റെ കരുതല്‍

വിവാഹമോചനത്തിന് ശേഷം മകള്‍ മീനാക്ഷി ദിലീപിനൊപ്പം താമസിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതില്‍ മഞ്ജു എതിരഭിപ്രായം പറഞ്ഞിരുന്നില്ല. എന്നാല്‍ മകള്‍ക്ക് വേണ്ടി ഒരു കത്ത് മഞ്ജു കരുതിയിരുന്നു.

ഫേസ്ബുക്കിലുടെ പങ്കുവെച്ച കത്ത്

മകള്‍ക്ക് വേണ്ടി എഴുതിയ കത്ത് മഞ്ജു ഫേസ്ബുക്കിലുടെ തന്നെ പങ്കുവെച്ചിരുന്നു. വിവാഹമോചനം നേടിയതും ദിലീപിനെ കുറിച്ചും വ്യക്തി ജീവിതത്തില്‍ മറ്റൊരാള്‍ക്ക് കൊടുക്കുന്ന മാന്യതയുമെല്ലാം മഞ്ജു അന്ന് പറഞ്ഞിരുന്നു.

മീനുട്ടിയ്ക്ക് അച്ഛനോടുള്ള ഇഷ്ടം..

മീനുട്ടിയ്ക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും നന്നായി അറിയുന്നത് തനിക്കാണ്. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ സന്തുഷ്ടയും സുരക്ഷിതയുമായിരിക്കും. അത് കൊണ്ട അവളുടെ അവകാശത്തിന് മേല്‍ പിടിവലിയില്‍ അവലെ ദു:ഖിപ്പിക്കുന്നത് എനിക്കിഷ്ടമല്ലെന്നും മഞ്ജു പറയുന്നു.

അമ്മ എന്നും വിളിപ്പാടകലെ ഉണ്ട്

അവള്‍ക്ക് അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ട്. അവള്‍ അകലെ ആണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അമ്മയുടെ അകത്തു തന്നെയാണല്ലോ മകള്‍ എന്നും... ഇങ്ങനെയായിരുന്നു മഞ്ജു വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നത്.

സ്വന്തം കൈയക്ഷരത്തില്‍

അന്ന് സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തായിരുന്നു അത്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മഞ്ജു മകളുടെ കൂടെ തന്നെയുണ്ടെന്നായിരുന്നു.

മീനാക്ഷിയുടെ ഒറ്റപ്പെടല്‍

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ മീനാക്ഷിയുടെ രണ്ടാനമ്മയും നടിയുമായ കാവ്യ മാധവനും കേസില്‍ കുടുങ്ങിയിരിക്കുകയാണ്. അതിനിടെ കാവ്യയെയും കാവ്യയുടെ അമ്മയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

വീട് പൂട്ടി

ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട് അന്വേഷണത്തിന്റെ ഭാഗമായി പൂട്ടിയിരുന്നു. ഇതോടെയാണ് മീനാക്ഷി എവിടെയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

മീനാക്ഷി ദുബായിയില്‍

മീനാക്ഷിയും മഞ്ജു വാര്യരും ദുബായിലാണെന്നാണ് പുതിയ വാര്‍ത്തകള്‍. മഞ്ജു ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയതും മീനാക്ഷി ദിലീപിന്റെ ബന്ധുവിന്റെ കൂടെയാണെന്നുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

English summary
Manju Warrier's old facebook post going viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam