മഞ്ജു വാര്യരുടെ കലക്കന്‍ മറുപടി, ചോദിച്ച് പണി വാങ്ങിച്ച് പിഷാരടിയും രഞ്ജിനി ഹരിദാസും
ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവുമെന്ന പരിപാടിയുമായെത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസും സംഘവും. അടുത്തിടെയായിരുന്നു ഈ പരിപാടി തുടങ്ങിയത്. പ്രമോ വീഡിയോ പുറത്തുവന്നപ്പോള്‍ മുതല്‍ ഈ പരിപാടിക്കായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. 12 ദമ്പതികളാണ് ഈ ഷോയില്‍ മത്സരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലുള്ള റിയാലിറ്റി ഷോയിലേക്ക് അതിഥിയായെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു മഞ്ജു വാര്യര്‍ പങ്കുവെച്ചത്. ആദ്യത്തെ എപ്പിസോഡ് കണ്ടിരുന്നുവെന്നും താനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
മഞ്ജു വാര്യര്‍ മുന്നിലെത്തിയതോടെയാണ് ചോദ്യങ്ങളുമായി പിഷാരടി എത്തിയത്. ജ്യോത്സ്യവും പ്രവചനവുമൊക്കെ മഞ്ജുവിന് വശമുണ്ടെന്നാണല്ലോ കേട്ടത്, ഇവരിലൊരാളുടെ പേര് പറയാമോയെന്നായിരുന്നു പിഷാരടി ചോദിച്ചത്. അതിന് പറ്റുമോയെന്നറിയില്ലെന്നും കണ്ടിട്ട് ഡോക്ടറാണെന്ന് തോന്നുന്നുവെന്നുമായിരുന്നു മഞ്ജു പറഞ്ഞത്. ആ പ്രവചനം ശരിയായിരുന്നു. അതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ എന്തോ പ്രവചനമൊക്കെ അറിയാമെന്നല്ലേ പറഞ്ഞത്, അതിന്റെ റിസല്‍ട്ടാണെന്നുമായിരുന്നു താരത്തിന്റെ മറുപടി.
സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ താന്‍ ആരായേനെയെന്നായിരുന്നു രമേഷ് പിഷാരടി ചോദിച്ചത്. ക്ഷേത്രത്തിലെ പൂജാരിയായേനെയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. കോട്ടൊക്കെയിട്ട പൂജാരിയോ, ഷര്‍ട്ടിടാതെയാണ് നിന്നിരുന്നതെങ്കില്‍ അങ്ങനെ പറഞ്ഞത് ശരിയായേനെയെന്നായിരുന്നു പിഷാരടി പറഞ്ഞത്. ഈ മറുപടി കേട്ടതും എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. രഞ്ജിനിയും പിഷാരടിയെ കളിയാക്കുന്നുണ്ടായിരുന്നു.

മൂന്ന് പിള്ളേരുടെ അച്ഛനാണ് പിഷുവെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. ഉത്തമനായ കുടുംബനാഥന്‍ കൂടിയാണ് അദ്ദേഹം. പറയുന്നത് കേട്ടാല്‍ തോന്നും എന്തോ കൊലക്കുറ്റമാണ് ചെയ്തതെന്നും രഞ്ജിനി പറഞ്ഞിരുന്നു. നിങ്ങളെങ്ങനെയാണോ അത് പോലെ തന്നെ പെരുമാറുകയെന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞിരുന്നു. എപ്പോഴും സത്യസന്ധരായിരിക്കുകയെന്നും താരം ഓര്‍മ്മിപ്പിച്ചിരുന്നു.
മഞ്ജു വാര്യരെ നിങ്ങളെനിക്ക് തരണമെന്നും ഞാനിങ്ങ് എടുക്കുകയാണെന്നുമായിരുന്നു രമേഷ് പിഷാരടി പറഞ്ഞത്. ഇതിന് ശേഷമായി ഇരുവരും വേദിയില്‍ നിന്നും മാറുകയായിരുന്നു. മെന്ററും അതിഥിയും ഒരുമിച്ച് ഇരുന്നതോടെയായിരുന്നു ദമ്പതികള്‍ക്കുള്ള പണിയും കൊടുത്തത്. ഭര്‍ത്താവിന്റെ അമ്മയേയും രഞ്ജിനി വേദിയിലേക്ക് വിളിച്ചിരുന്നു. രസകരമായ ചോദ്യങ്ങളായിരുന്നു ചോദിച്ചത്.


Click it and Unblock the Notifications











