മീനാക്ഷിയെക്കുറിച്ച് പറഞ്ഞാലും തളരില്ല! ട്രാക്ക് കറക്റ്റാണ്! എല്ലാം ശരിയായി പോവുന്നു എന്ന് മഞ്ജു വാര്യര്‍
മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യര്‍ ഇപ്പോള്‍ തമിഴിലും സജീവമാണ്. തുടക്കത്തിലെ തമിഴില്‍ നിന്നുള്ള അവസരങ്ങള്‍ ലഭിച്ചുവെങ്കിലും, അന്നത് സ്വീകരിക്കാന്‍ പറ്റിയിരുന്നില്ല. എന്തൊക്കെയോ കാരണങ്ങളാല്‍ അതെനിക്ക് മിസായി, ഇപ്പോഴാണ് യഥാര്‍ത്ഥ സമയം വന്നത് എന്നായിരുന്നു മഞ്ജു പറഞ്ഞത്. ധനുഷ്, അജിത്, വിജയ് സേതുപതി തുടങ്ങിയവര്‍ക്കൊപ്പമുള്ള സിനിമകളെല്ലാം മികച്ചതായിരുന്നു.
മഞ്ജുവിന്റെ അഭിനയം ഗംഭീരമായിരുന്നുവെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തമിഴില്‍ അഭിനയിച്ചുവെന്ന് മാത്രമല്ല മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരത്തെ തേടിയെത്തിയിരുന്നു. 2019 ല്‍ റിലീസ് ചെയ്ത അസുരനിലൂടെയായിരുന്നു പുരസ്‌കാരം. കഴിഞ്ഞ ദിവസമായിരുന്നു അവാര്‍ഡ് സ്വീകരിച്ചത്. ആദ്യ തമിഴ് സിനിമയ്ക്ക് തന്നെ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

സ്‌കൂളില്‍ ആദ്യമായി പോവുന്നൊരു കുട്ടിയുടെ മാനസികാവസ്ഥയാണ് തന്റേതെന്നായിരുന്നു അന്ന് മഞ്ജു പറഞ്ഞത്. ആദ്യ തമിഴ് സിനിമയ്ക്ക് തന്നെ സര്‍ക്കാരിന്റെ പുരസ്‌കാരം കിട്ടുകയെന്ന് പറഞ്ഞാല്‍ യൂ ഫീല്‍ മോര്‍ വെല്‍കം എന്ന് പറയില്ലേ, അതുപോലെയാണ്. നമ്മള്‍ ചെയ്തുവെച്ചത് നല്ലതാണെന്ന് നമുക്ക് തന്നെ മനസിലായ നിമിഷമായിരുന്നു. റിലീസായ സമയത്ത് തന്നെ മികച്ച വിജയമായിരുന്നു നേടിയത്. പുരസ്‌കാരം കൂടിയായപ്പോള്‍ ഒത്തിരി സന്തോഷം. തമിഴ്‌നാട്ടിലെ ജനങ്ങളോടും, സര്‍ക്കാരിനോടും നന്ദി പറയുന്നു.
ഈ ചിത്രത്തിലേക്ക് എന്നെ ആദ്യം വിളിച്ചത് ധനുഷ് സാറാണ്. അദ്ദേഹത്തിനോട് നന്ദി പറയുന്നു. വെട്രിമാരന്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നാത്തൊരു സംവിധായകന്‍ കാണില്ല. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യം ലഭിച്ചതും ഈ ചിത്രത്തിലൂടെയാണ്. എന്നെ സ്‌നേഹത്തോടെ സപ്പോര്‍ട്ട് ചെയ്ത വലിയൊരു ക്രൂ ഉണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത് ഡെഡിക്കേറ്റ് ചെയ്യുന്നത്.
ഞാന്‍ ചെയ്ത എല്ലാ തമിഴ് സിനിമകളുടെയും സംവിധായകന്‍മാര്‍ ഇന്നിവിടെ അവാര്‍ഡ് വാങ്ങാന്‍ ഇരിപ്പുണ്ട്. ഞാന്‍ പോകുന്ന ട്രാക്ക് ശരി തന്നെയാണ്. നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചു എന്നതിനെക്കുറിച്ച് ഞാന്‍ അവിടെ വേദിയില്‍ ഇരിക്കുമ്പോള്‍ ആലോചിച്ചു എന്നുമായിരുന്നു മഞ്ജു വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി മഞ്ജുവിനെ അഭിനന്ദിച്ചെത്തിയത്. മഞ്ജു അവാര്‍ഡ് വാങ്ങി മുന്നേറുന്നു, ചതിച്ചവര്‍ ഇല്ലാതാവുന്നു എന്നായിരുന്നു ഒരാള്‍ പറഞ്ഞത്.ഇത് ശരിക്കും അര്‍ഹിക്കുന്ന പുരസ്‌കാരം തന്നെയാണ്. ഇനിയും ഇതുപോലെയുള്ള അംഗീകാരങ്ങളും, മികച്ച അവസരങ്ങളും താരത്തെ തേടി എത്തട്ടെ എന്ന് പറഞ്ഞവരുമുണ്ടായിരുന്നു.


Click it and Unblock the Notifications











