Just In
- 14 min ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 21 min ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
- 1 hr ago
ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്മാന് ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്
- 1 hr ago
ബിഗ് ബോസ് 3യില്‍ ഉണ്ടാവുമോ? ഒടുവില്‍ അര്‍ജുന്റെ മറുപടി, വൈറലായി പുതിയ വീഡിയോ
Don't Miss!
- Finance
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്; കൊക്കോണിക്സ് ഉള്‍പ്പടെ മൂന്ന് കമ്പനികള്‍
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- News
സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്; അത് ചെയ്തത് അജ്നാസ് അല്ല, കിരണ്‍ ദാസ്... തെളിവുസഹിതം?
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Sports
IND vs ENG: ചെന്നൈ ക്രിക്കറ്റ് ഫീവറിലേക്ക്, ഇന്ത്യയെ മെരുക്കാന്‍ ഇംഗ്ലീഷുകാരെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കഞ്ഞിയെന്ന് കേട്ടാല്‍ ചേച്ചിയ്ക്ക് ദേഷ്യം വരുമോ? വൈറലായി മഞ്ജു വാര്യരുടെ മറുപടി
തിരിച്ചുവരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും സജീവമായ താരമാണ് മഞ്ജു വാര്യര്‍. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഇക്കൊല്ലം മഞ്ജുവിന്റെതായി പുറത്തിറങ്ങിയ മൂന്ന് സിനിമകളും തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒടിയന് എന്ന ചിത്രവും നടിയുടെതായി വലിയ വിജയം നേടി.
മോഹന്‍ലാലും മഞ്ജുവും ഒന്നിച്ച ചിത്രത്തിലെ ഒരു ഡയലോഗ് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. കുറച്ചു കഞ്ഞിയെടുക്കട്ടെ മാണിക്യാ എന്ന ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നത്. ഒടിയനില്‍ മഞ്ജു വാര്യര്‍ മോഹന്‍ലാലിനോട് പറയുന്ന ഒരു ഡയലോഗ് കൂടിയായിരുന്നു ഇത്.

അടുത്തിടെ നടന്നൊരു ചടങ്ങില്‍ ഈ ഡയലോഗുമായി ബന്ധപ്പെട്ടുളള ചോദ്യത്തിന് മഞ്ജു വാര്യര്‍ നല്കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. വിഎ ശ്രീകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പുറത്തിറങ്ങിയിരുന്നത്. റിലീസ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ രിതീയിലുളള സൈബര്‍ ആക്രമണം ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ രണ്ടാമത്തെ നൂറ് കോടി ചിത്രമായും സിനിമ മാറിയിരുന്നു.

തന്റെ എറ്റവും പുതിയ ചിത്രമായ പ്രതി പുവന്‍ കോഴിയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു ഒടിയനിലെ ഡയലോഗിനെക്കുറിച്ച് മ്ഞ്ജു സംസാരിച്ചത്. കഞ്ഞിയെന്ന് കേട്ടാല്‍ ചേച്ചിക്ക് ദേഷ്യം വരുമോ എന്നൊരു ആരാധിക ചോദിക്കുകയായിരുന്നു. ഇതിനുളള മറുപടിയായി തന്റെ അമ്മ സ്ഥിരമായി കഞ്ഞി എടുക്കട്ടെ മോളെ എന്ന് ചോദിക്കാറുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

ചടങ്ങില്‍ പങ്കെടുക്കാന്‍ അപ്രതീക്ഷിതമായി മഞ്ജു വാര്യരുടെ അമ്മയും എത്തിയിരുന്നു,
അതേസമയം മഞ്ജു വാര്യരുടെ ക്രിസ്മസ് റിലീസ് ചിത്രമായിട്ടാണ് പ്രതി പൂവന് കോഴി തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ഉണ്ണി ആറിന്റെ കഥയില്‍ റോഷന് ആന്‍ഡ്രൂസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ മികച്ച പ്രതികരണങ്ങളോടെ തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുകയാണ്.
ട്രോളന്മാരുടെ സ്വന്തം ദശമൂലം ദാമു തരംഗമായി പത്ത് വര്‍ഷം! വെെറലായി സുരാജിന്റെ പോസ്റ്റ്

ചിത്രത്തില്‍ മാധുരി എന്ന കേന്ദ്രകഥാപാത്രമായിട്ടാണ് നടി എത്തുന്നത്. ലൂസിഫര്‍, അസുരന് എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെയാണ് മഞ്ജുവിന്റെ പുതിയ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഹൗഓള്‍ഡ് ആര് യൂ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് മഞ്ജു വാര്യരും റോഷന് ആന്‍ഡ്രൂസും വീണ്ടും ഒന്നിച്ചിരിക്കുന്നത്. മഞ്ജുവിനൊപ്പം അനൂശ്രീയും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് പ്രതി പൂവന് കോഴി.
2019ല്‍ ഗള്‍ഫില്‍ നിന്നും എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി ലൂസിഫര്‍,മറ്റു ചിത്രങ്ങള്‍ ഇവ