ശകുന്തളയായി മഞ്ജു വാര്യര്‍! ലേഡി സൂപ്പര്‍സ്റ്റാറിന്‍റെ ചിത്രത്തിന് കൈയ്യടിച്ച് ആരാധകര്‍!
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരെക്കുറിച്ച് പറയുമ്പോള്‍ മഞ്ജു വാര്യരും ആ ലിസ്റ്റിലുണ്ടാവും. സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെത്തി നില്‍ക്കുകയാണ്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രണ്ടാം വരവില്‍ ലഭിച്ചതെല്ലാം വേറിട്ട കഥാപാത്രങ്ങളുമായിരുന്നു.
ശകുന്തളയുടെ ലുക്കിലുള്ള മഞ്ജു വാര്യരുടെ ഫോട്ടോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാളിദാസന്റെ അഭിഞ്ജാന ശാകുന്തളത്തെ അടിസ്ഥാനമാക്കി കാവാലം നാരായണപ്പണിക്കര്‍ നാടകമൊരുക്കിയിരുന്നു. 2016 ലായിരുന്നു ഈ നാടകം കാണികള്‍ക്ക് മുന്നിലെത്തിയത്. ശകുന്തളായായി വേഷമിട്ടത് മഞ്ജു വാര്യരായിരുന്നു. ഫോട്ടോഗ്രാഫറായ ഹരിയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചെത്തിയത്. മഞ്ജു വാര്യരുടെ ആരാധകരുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. സ്റ്റുഡിയോ പോര്‍ട്രെയിറ്റ് പോലെ തോന്നുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. എക്‌സലന്റെ വര്‍ക്കാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.
അഭിനയത്തിന് പുറമെ നൃത്തത്തിലും നാടകങ്ങളിലുമെല്ലാം മഞ്്ജു വാര്യര്‍ സാന്നിധ്യം അറിയിച്ചിരുന്നു. കലോത്സവ വേദിയില്‍ നിന്നുമായിരുന്നു താരം സിനിമയിലേക്ക് എത്തിയത്. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്ന താരം തിരക്കുള്ള അഭിനേത്രിയായി മാറിയപ്പോഴും നൃത്തവേദികളില്‍ സജീവമാണ്. വിവാഹ ശേഷവും നൃത്തവേദിയില്‍ സജീവമായിരുന്നു. ഇതിന് ശേഷമായാണ് അഭിനയരംഗത്തേക്കും തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു വാര്യര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്.

മരക്കാര്‍ അരബിക്കടലിന്റെ സിംഹമാണ് മഞ്ജു വാര്യരുടേതായി ഇനി തിയേറ്ററുകളിലേക്ക് എത്താനുള്ളത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകനായെത്തിയത്. താരപുത്രന്‍മാരും താരപുത്രികളുമെല്ലാം ചിത്രത്തിനായി അണിനിരന്നിരുന്നു. ജാക്ക് ആന്‍ഡ് ജില്‍, ചതുര്‍മുഖം, കയറ്റം, ലളിതം സുന്ദരം തുടങ്ങിയ സിനിമകളിലും മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്. മധു വാര്യര്‍ ചിത്രമായ ലളിതം സുന്ദരത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും മഞ്ജു വാര്യര്‍ എത്തുന്നുണ്ട്. കയറ്റം, ലളിതം സുന്ദരം തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണത്തിലും മഞ്ജു വാര്യര്‍ പങ്കാളിയാണ്. ലോക് ഡൗണ്‍ സമയത്ത് ഇടക്ക് നൃത്തം ചെയ്തും താരമെത്തിയിരുന്നു. മഞ്ജുവും മധുവും വീട്ടിലുള്ളതിന്‍രെ സന്തോഷം പഹ്കുവെച്ച് ഗിരിജ വാര്യരും എത്തിയിരുന്നു.


Click it and Unblock the Notifications