ആ ഒരു അവസ്ഥ എത്ര ഭീകരമെന്ന് അനുഭവിച്ചവര്‍ക്കേ അറിയൂ! മഞ്ജു വാര്യരെ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല!
നെറ്റിയിലൊരു വട്ടപ്പൊട്ട്. കൈനിറയെ വളകളും,അഴിച്ചിട്ട മുടിയും നിറഞ്ഞ ചിരിയുമായി അകത്തേക്ക്. മലയാളികള്‍ കാണാനാഗ്രഹിച്ചൊരു മഞ്ജു വാര്യര്‍. രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആരോ ഷോര്‍ട്ട് ഫിലിമിനെക്കുറിച്ച് ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍. ശ്യാമപ്രസാദും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പെട്ടെന്ന് വന്ന് കയറിയവള്‍ ആരാണെന്നറിയാതെ അമ്പരന്ന് നില്‍ക്കുകയും, അവളുടെ ആഗ്രഹം പോലെ കവിത കേള്‍ക്കുകയുമൊക്കെ ചെയ്യുന്ന രംഗങ്ങളാണ് ഷോര്‍ട്ട് ഫിലിമേത്. മഞ്ജുവിനെയും ശ്യാമപ്രസാദിനെയും കൂടെ അസീസ് നെടുമങ്ങാടും ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്.
മഞ്ജുവിനെ ഏറ്റവും സുന്ദരിയായി അവതരിപ്പിച്ച പടം. കണ്ണെഴുതി പൊട്ടും തൊട്ടില്‍ ഉള്ള ഭദ്രയെ അല്ലേ, ഞാന്‍ ഇപ്പോള്‍ കണ്ടത്. ചില ഭാവങ്ങള്‍ ഭദ്രയെപ്പോലെ തന്നെ. എന്താ ഓരോ ഫ്രെയിമിന്റെയും ഭംഗി. മഞ്ജുവിനെ ഇത്ര സുന്ദരിയായി മറ്റ് സിനിമകളില്‍ കണ്ടിട്ടില്ല. അതിന് മാസ്റ്റര്‍ ക്ലാസ് രഞ്ജിത്ത് തന്നെ വേണ്ടി വന്നു. ശ്യാമപ്രസാദ് നല്ലൊരു നടന്‍ തന്നെയാണെന്ന് തെളിഞ്ഞു. എത്ര മനോഹരമായാണ് ഒറ്റപ്പെടല്‍ വരച്ചുകാണിച്ചിട്ടുള്ളത്. മഞ്ജുവിന് മാത്രമേ ഇതുപോലെ അഭിനയിക്കാന്‍ കഴിയൂ. സംവിധായകന്റെ കാഴ്ചയിലാണ് കഥാപാത്രത്തിന്റെ സൗന്ദര്യം തുടങ്ങിയ പ്രതികരണങ്ങളാണ് വീഡിയോയുടെ താഴെയുള്ളത്.

കുറച്ച് നേരമേ ഉള്ളൂവെങ്കിലും മഞ്ജു തന്റെ ഭാഗം ഗംഭീരമാക്കി. തെറിവിളിച്ച നാവുകള്‍ തന്നെ രഞ്ജിത്തിനെ പുകഴ്ത്തുന്നത് കാണാനായി. സംവിധാനം മാത്രമല്ല ശ്യാമപ്രസാദിന് അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചു, മഞ്ജുവിനെയും രഞ്ജിത്തിനെയും, ശ്യാമപ്രസാദിനെയും അഭിനന്ദിച്ചുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ആസ്വദിച്ച് വരുമ്പോഴേക്കും തീര്‍ന്നുപോയെന്ന പരിഭവവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. നാളുകള്‍ക്ക് ശേഷമായി മഞ്ജുവിനെ കാണാനായതിന്റെ സന്തോഷമാണ് ആരാധികമാരും പങ്കുവെച്ചത്. 47 ലും എന്തൊരു സൗന്ദര്യം എന്നായിരുന്നു ചില കമന്റുകള്‍.
കുട്ടിക്കാലം മുതലേ നൃത്തത്തില്‍ കഴിവ് തെളിയിച്ചിരുന്നു മഞ്ജു. യുവജനോത്സവ വേദികളിലെല്ലാം അവര്‍ സജീവമായിരുന്നു. മകളുടെ കഴിവുകളെ പരമാവധി പോത്സാഹിപ്പിക്കുകയായിരുന്നു അച്ഛനും അമ്മയും. ജോലിയിലെ സ്ഥലം മാറ്റത്തില്‍ ആദ്യം ശ്രദ്ധിക്കുന്നത് മകളുടെ നൃത്തപഠനം തുടരാനുള്ള സൗകര്യമായിരുന്നു. സിനിമയിലെ അവസരങ്ങള്‍ വന്ന് തുടങ്ങിയപ്പോഴും നൃത്തം മഞ്ജുവിനൊപ്പം തന്നെയുണ്ടായിരുന്നു. അഭിനയം അവസാനിപ്പിച്ചാലും നൃത്തം മുടക്കരുതെന്നായിരുന്നു അച്ഛന്‍ മകളോട് പറഞ്ഞത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നപ്പോള്‍ തിരിച്ചുവരവിലേക്ക് നയിച്ചതും നൃത്തമായിരുന്നു.
ഗുരുവായൂരിലെ നൃത്തപരിപാടിയിലൂടെയായിരുന്നു ലൈംലൈറ്റിന് മുന്നിലേക്ക് വീണ്ടുമെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ആഗ്രഹിച്ചൊരു റീഎന്‍ട്രിയായിരുന്നു അത്. 10 വര്‍ഷത്തെ ഇടവേളയിലും എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നായിരുന്നു ചോദ്യങ്ങളെല്ലാം. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂ ല്‍ നിരുപമയെ അവതരിപ്പിച്ചായിരുന്നു രണ്ടാംവരവ്. വേഷപ്പകര്‍ച്ചയും ഭാവങ്ങളും മാറിയതോടെ മഞ്ജുവിനെ തേടിയെത്തുന്ന കഥാപാത്രങ്ങളിലും മാറ്റം പ്രകടമായി. സംവിധായകന്‍ പറയുന്നത് അനുസരിച്ച് അഭിനയിക്കുന്നു, അത്രേ ഞാന്‍ ചെയ്യുന്നുള്ളൂ എന്നാണ് അഭിനയത്തെക്കുറിച്ച് മഞ്ജുവിന്റെ വിലയിരുത്തല്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണങ്ങളിലൊന്നും താല്‍പര്യമില്ലാത്ത ആളാണ് താനെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെ വിശേഷിപ്പിക്കുന്നതിലൊന്നും കാര്യമില്ല. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കണം, അതുമാത്രമേ ആഗ്രഹിക്കുന്നുള്ളൂ എന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു. ഇങ്ങനെ സ്‌നേഹിക്കപ്പെടുന്നത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കാണുന്നത്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴെല്ലാം പ്രിയപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കാറുണ്ടെന്നും മഞ്ജു വാര്യര്‍ തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications











