മഞ്ജു വാര്യര്‍ക്ക് ഇതെങ്ങനെ സാധിക്കുന്നു? മമ്മൂട്ടിയോടുള്ള അതേ ചോദ്യം താരത്തിന് നേരെയും!
മലയാളത്തിന്റെ അഭിമാന താരമാണ് മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്. ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്. സെലക്ടീവായാണ് മഞ്ജു സിനിമകള്‍ സ്വീകരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.
രണ്ടാംവരവിലാണ് സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയതെന്ന് മഞ്ജു വാര്യര്‍ തന്നെ പറഞ്ഞിരുന്നു. പുതിയ സിനിമയായ ചതുര്‍മുഖത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സണ്ണി വെയ്‌നും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഞ്ജു വാര്യരുടെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. അതീവ സന്തോഷത്തോടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് നില്‍ക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണുന്നത്.

സണ്ണി വെയ്‌നൊപ്പം
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ സണ്ണി വെയ്‌നൊപ്പമായാണ് മഞ്ജു വാര്യര്‍ ചതുര്‍മുഖത്തില്‍ എത്തിയത്. രഞ്ജിത്ത് കമല ശങ്കറും സലില്‍ വീയും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് മനോഹരമായ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നത്. താരവും ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പുതിയ ലുക്ക്
ലുക്കിന്റെ കാര്യത്തില്‍ എന്നും അത്ഭുതപ്പെടുത്തുന്ന താരമായി വിശേഷിപ്പിക്കാറുള്ളത് മമ്മൂട്ടിയെയാണ്. എങ്ങനെ ഇത് സാധിക്കുന്നുവെന്ന് അദ്ദേഹത്തോട് ആരാധകര്‍ നിരന്തരം ചോദിക്കാറുണ്ട്. ഇപ്പോഴിതാ അതേ ചോദ്യം തന്നെയാണ് മഞ്ജുവിന് നേരെയും ഉയര്‍ന്നുവന്നിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കില്‍ കൂളിങ് ഗ്ലാസ് വെച്ചുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം കഥാപാത്രവും ലുക്കും എന്ന കാര്യം അക്ഷരം പ്രതി പാലിക്കുകയാണ് മഞ്ജു വാര്യര്‍.

മാധുരിക്ക് ശേഷം
നിരുപമയെ മലയാളത്തിന് സമ്മാനിച്ച സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയിരുന്നു. പ്രതി പൂവന്‍കോഴിയില്‍ മാധുരി എന്ന സെയില്‍സ് ഗേളായാണ് താരമെത്തിയത്. തങ്ങളില്‍ പലരും നേരിട്ട, കേട്ടറിഞ്ഞ, അനുഭവിച്ച കാര്യങ്ങളാണ് ചിത്രത്തില്‍ പറഞ്ഞതെന്ന് വ്യക്തമാക്കി നിരവധി പേരാണ് തന്നെ വിളിച്ചതെന്ന് താരം പറഞ്ഞിരുന്നു. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാധുരി മാറിയിരുന്നു. പ്രതിപൂവന്‍ കോഴിക്ക് പിന്നാലെയായാണ് താരം പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തത്.

ചേട്ടന്റെ സിനിമയിലും
മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്. അഭിനേതാവായാണ് മധു വാര്യര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മായാമോഹിനിയുള്‍പ്പടെ കുറച്ച് സിനിമകളും അദ്ദേഹം നിര്‍മ്മിച്ചിരുന്നു. മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് മുന്‍പ് തന്നെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. ചേട്ടന്‍രെ സിനിമയുടെ ഭാഗമാവാന്‍ കഴിയുന്നതിന്‍റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു.

കാത്തിരിക്കുന്നു
ചതുര്‍മുഖത്തിലെ ചിത്രങ്ങള്‍ തരംഗമായി മാറിയതിന് പിന്നാലെയായി കമന്‍റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ഒന്നിനുപിറകെ ഒന്നു എന്നകണക്കിൽ സിനിമ.റിലീസായ സിനിമകൾക്ക് എല്ലാം നല്ല അഭിപ്രായവും നല്ല സന്ദേശവും..അവിടെയാണ് മഞ്ജു മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിയ്ക്കുന്നത്. കാത്തിരിപ്പാണ്,ചതുർമുഖവും വരട്ടെയെന്നായിരുന്നു ഒരാളുടെ കമന്‍റ്.


Click it and Unblock the Notifications