സംയുക്ത വര്‍മ്മയ്ക്ക് വ്യത്യസ്തമായ ആശംസയുമായി മഞ്ജു വാര്യര്‍, ക്യൂട്ട് ചിത്രമെന്ന് ആരാധകര്‍, ഫോട്ടോ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ സംയുക്ത വര്‍മ്മയ്ക്ക് ആശംസയുമായെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. സിനിമയില്‍ തനിക്ക് അധികം സുഹൃത്തുക്കളില്ലെന്നും മഞ്ജു വാര്യരും ഭാവനയും ഗീതു മോഹന്‍ദാസുമൊക്കെയായി നല്ല കൂട്ടാണെന്നും താരം പറഞ്ഞിരുന്നു. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ സംയുക്തയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനെത്തുമ്പോള്‍ സംയുക്ത വര്‍മ്മയുടെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹത്തോടെയായിരുന്നു താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. യോഗ പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്ന് ഇടയ്ക്ക് താരം പറഞ്ഞിരുന്നു. യോഗ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചും താരമെത്താറുണ്ട്. നവംബര്‍ 26നാണ് താരത്തിന്റെ പിറന്നാളെന്നുള്ള വിവരങ്ങളായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്. എന്നാല്‍ യഥാര്‍ത്ഥ പിറന്നാള്‍ ശനിയാഴ്ചയാണെന്ന് പറഞ്ഞായിരുന്നു സുഹൃത്തുക്കളെത്തിയത്.

മഞ്ജു വാര്യരുടെ ആശംസ

മഞ്ജു വാര്യരുടെ ആശംസ

ഫേസ് ആപ് ഉപയോഗിച്ചുള്ള ചിത്രമായിരുന്നു മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ചി്ത്രം വൈറലായി മാറിയത്. സംയുക്ത വര്‍മ്മയെ ടാഗ് ചെയ്തായിരുന്നു മഞ്ജു വാര്യര്‍ കുറിപ്പും ചിത്രവും പോസ്റ്റ് ചെയ്തത്. അടുത്തിടെയായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷമായാണ് താരം സിനിമയില്‍ നിന്നും മാറിനിന്നത്.

ചിത്രം വൈറല്‍

ചിത്രം വൈറല്‍

ചുരുങ്ങിയ കാലമേ അഭിനയ രംഗത്ത് സജീവമായിട്ടുണ്ടായിരുന്നുള്ളൂവെങ്കിലും ഇന്നും ആരാധകര്‍ക്ക് പ്രിയങ്കരിയാണ് സംയുക്ത വര്‍മ്മ. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു വാര്യര്‍ നടത്തിയത്. രണ്ടാംവരവില്‍ ലഭിച്ചതെല്ലാം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായിരുന്നു. ഭാവനയുടെ വിവാഹനിശ്ചയത്തിനും വിവാഹത്തിലുമെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു എത്തിയിരുന്നത്. അടുത്തിടെ ഭാവനയ്‌ക്കൊപ്പമുള്ള കൂടിക്കാഴ്ചയുടെ വിശേഷം പങ്കുവെച്ചും മഞ്ജു വാര്യര്‍ എത്തിയിരുന്നു.

Recommended Video

മഞ്ജു വാര്യരുടെ ആ കഴിവ് കൂടി പുറംലോകം കണ്ടു | Filmibeat Malayalam
കമന്റുകളുമായി താരങ്ങളും

കമന്റുകളുമായി താരങ്ങളും

മലയാളത്തിന്റെ പ്രിയനായികമാരിലൊരാളായ സംയുക്ത വര്‍മ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഭാവനയായിരുന്നു മഞ്ജു വാര്യരുടെ പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുമായെത്തിയത്. ശരിക്കുള്ള പിറന്നാള്‍ ദിനത്തില്‍ ഹാപ്പി ബര്‍ത്ത് ഡേ ആശംസിക്കുന്നുവെന്നായിരുന്നു മന്യ പറഞ്ഞത്. ശ്രുതി ലക്ഷ്മി, മാളവിക മേനോന്‍ തുടങ്ങിയവരും മഞ്ജു വാര്യരുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X