Just In
- 7 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 8 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 8 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 8 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജു വാര്യരോട് രഹസ്യം പറയുന്ന പൂര്‍ണിമ, നമ്മള് ഇത്രയധികം രഹസ്യങ്ങള്‍ പങ്കുവെച്ചോ? ചിത്രം വൈറല്‍
മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സിനിമയ്ക്കായി ഇതുവരെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഇവരുടെ സൗഹൃദത്തിന്. ഇന്ദ്രജിത്തിന്റെ നായികയായി മഞ്ജു വാര്യരെത്തിയപ്പോള് ആ ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഇവരുടെ കുടുംബത്തിലെല്ലാവരുമായും അടുത്ത ബന്ധമുണ്ട് മഞ്ജുവിന്.
ലൂസിഫറിലൂടെയായിരുന്നു മഞ്ജുവും പൃഥ്വിയും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. ചിത്രത്തിന്രെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയും ഇവരൊരുമിക്കുന്നുണ്ട്. സംവിധായകനെന് നിലയില്‍ പൃഥ്വിരാജ് മികച്ചതായിരുന്നുവെന്നും താരം സാക്ഷ്യപ്പെടുത്തിയിരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും പൂര്ണിമയുമായെല്ലാം സൗഹൃദം നിലനിര്‍ത്തുന്നുണ്ട് മഞ്ജു വാര്യര്‍. ഇന്ദ്രനും പൂര്‍ണിമയ്ക്കും വിവാഹ വാര്‍ഷിക ആശംസയും, പൂര്‍ണിമയ്ക്ക് പിറന്നാളാശംസയും അറിയിച്ചെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

മഞ്ജു വാര്യരും പൂര്‍ണിമയും
18 വര്‍ഷത്തിന് ശേഷമായി വൈറസിലൂടെയായിരുന്നു പൂര്‍ണിമ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നത്. ഇന്ദ്രജിത്തും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള വരവില്‍ സന്തുഷ്ടയാണ് താനെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. വൈറസിന് പിന്നാലെയായി തുറമുഖത്തിലും അഭിനയിച്ചിരുന്നു താരം. പൂര്‍ണിമയുടെ പ്രാണയുടെ മോഡലായും മഞ്ജു വാര്യര്‍ എത്താറുണ്ട്. മഞ്ജുവിനെ മനോഹരിയാക്കിയതിനെക്കുറിച്ച് പറഞ്ഞ് താരവും എത്താറുണ്ട്.

പിറന്നാളും വിവാഹ വാര്‍ഷികവും
പിറന്നാളും വിവാഹ വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കാനുള്ള ഭാഗ്യമാണ് പൂര്‍ണിമയ്ക്കുള്ളത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഇതിനകം തന്നെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. മഞ്ജു വാര്യരുടെ ആശംസ പോസ്റ്റും ചിത്രങ്ങളും ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്തിനെ കെട്ടിപ്പിടിച്ച് നില്ക്കുന്ന പൂര്‍ണിമയുടെ ഫോട്ടോയുമായാണ് മഞ്ജു വാര്യരെത്തിയത്. ഹാപ്പി ആനിവേഴ്സറി പോസ്റ്റില്‍ ഇരുവരേയും ടാഗ് ചെയ്തിരുന്നു.

ഇത് കണ്ട് തെറ്റിദ്ധരിക്കും
ഹാപ്പി ബര്‍ത്ത് ഡേ പൂ, ഐലവ് യൂ പൂ, നമ്മളൊരുപാട് രഹസ്യങ്ങള്‍ പങ്കുവെക്കുന്നവരാണ് എന്നായിരിക്കും ആളുകള്‍ ഇത് കണ്ട് തെറ്റിദ്ധരിക്കുന്നതെന്നുമായിരുന്നു മഞ്ജു വാര്യര്‍ കുറിച്ചത്. പിറന്നാളാശംസ നേര്‍ന്നുള്ള പോസ്റ്റിനൊപ്പം ഇരുവരുടേയും മനോഹര ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് യാത്രകള്‍ നടത്താറുണ്ട് ഇവര്‍. ലഗേജ് തയ്യാറാക്കി വെച്ചിരിക്കുകയാണെന്നും എന്നാണ് അടുത്ത യാത്രയെന്നും ചോദിച്ചായിരുന്നു ഇടയ്ക്ക് ഇവരെത്തിയത്.

സൗഹൃദത്തെക്കുറിച്ച്
സിനിമയ്ക്കപ്പുറത്ത് സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മഞ്ജു വാര്യര്‍. താരവുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് സുഹൃത്തുക്കള്‍ എത്താറുണ്ട്. സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്തും പൂര്‍ണിമയും സംയുക്ത വര്‍മ്മയുമെല്ലാം മഞ്ജു വാര്യര്‍ക്ക് അരികിലേക്ക് എത്തിയിരുന്നു. ഭാവനയുടെ വിവാഹത്തില്‍ നിറഞ്ഞുനിന്നിരുന്നു ഇവരെല്ലാം. പൊതുവേദികളിലും മറ്റ് ചടങ്ങുകളിലുമൊക്കെ ഇവരെല്ലാം സജീവമായി പങ്കെടുക്കാറുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം തിളങ്ങി നില്‍ക്കാറുമുണ്ട്.