Just In
- 13 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 13 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 13 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 14 hrs ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
Don't Miss!
- News
ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഏക നേതാവ്, ചരിത്രം രാഹുലിനെ ഓര്‍മിക്കുമെന്ന് മെഹബൂബ!!
- Sports
പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം; ലീഗ് വണ്ണില്‍ കുതിപ്പ് തുടര്‍ന്ന് പിഎസ്ജി
- Automobiles
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മയെക്കുറിച്ച് മഞ്ജു വാര്യര്‍, ഈ സ്ത്രീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു, ചിത്രങ്ങള്‍ വൈറലാവുന്നു
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സിനിമയ്ക്ക് പുറമെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. സിനിമയ്ക്ക് പുറമെ പരസ്യത്തിലും സജീവമാണ് താരം. തന്റെ എല്ലാമെല്ലാമായ അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇതിനകം തന്നെ മഞ്ജു വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ച് എപ്പോഴും വാചാലയാവാറുണ്ട് മഞ്ജു വാര്യര്‍. മാധവവാര്യരേയും ഗിരിജ വാര്യരേയും ആരാധകര്‍ക്ക് പരിചയവുമുണ്ട്. ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോഴെല്ലാം മകളുടെ നൃത്തപഠനത്തിന് സൗകര്യമുണ്ടോയെന്നാണ് അച്ഛന് നോക്കാറുള്ളതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ അമ്മയുടെ സ്വാധീനത്തെക്കുറിച്ചും അമ്മ നല്കിയ പിന്തുണയെക്കുറിച്ചുമെല്ലാം വാചാലയാവുന്ന മകള്‍ കൂടിയാണ് മഞ്ജു വാര്യര്‍. അമ്മയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മകള്‍.

അമ്മയ്ക്ക് മകളുടെ ആശംസ
അമ്മയുടെ മനോഹരമായ ചിത്രത്തിനൊപ്പമായാണ് മഞ്ജു വാര്യര്‍ ആശംസ പോസ്റ്റ് ചെയ്തത്. എന്രെ സൂപ്പര്‍സ്റ്റാറിന് പിറന്നാളാശംസകള്‍, ഈ സ്ത്രീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു. ജീവിതത്തില്‍ പുതിയത് എന്തെങ്കിലും തുടങ്ങാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നുവെന്നായിരുന്നു മകള്‍ കുറിച്ചത്. മകളുടെ കലാജീവിതത്തിന് അമ്മ അങ്ങേയറ്റത്തെ പിന്തുണയായിരുന്നു നല്‍കിയത്. അമ്മയും അച്ഛനുമാണ് കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് മുന്നേറാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് താരം പറഞ്ഞിരുന്നു.

കമന്റുമായി താരങ്ങള്‍
താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. സണ്ണി വെയ്ന്‍, രമേഷ് പിഷാരടി, രഞ്ജിനി ഹരിദാസ്, അനുമോള്‍, മന്യ, മുരളി ഗോപി, ഗൗരിനന്ദ, തുടങ്ങിയവരെല്ലാം അമ്മയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരുന്നു. അമ്മയ്ക്ക് മകളൊരുക്കിയ സര്‍പ്രൈസ് എന്തായിരുന്നുവെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

അമ്മയുടെ എഴുത്ത്
എഴുത്തില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ഗിരിജ വാര്യര്‍. നാളുകള്‍ക്ക് ശേഷം എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ എഴുത്തിലേക്ക് തിരിച്ചെത്തിയതില്‍ അതീവ സന്തുഷ്ടയായിരുന്നു മകള്‍. ലോക് ഡൗണ്‍ സമയത്ത് മകളും മകനും മരുമകളും കൊച്ചുമകളും വീട്ടിലുണ്ടായിരുന്നുവെന്നും, ഇതൊന്നും കാണാന്‍ മാധവേട്ടനില്ലല്ലോയെന്നോര്ത്ത് വിഷമമുണ്ടെന്നുമായിരുന്നു ഗിരിജ വാര്യര്‍ കുറിച്ചത്. ഗൃഹലക്ഷ്മിക്കായി അമ്മ കുറിപ്പ് എഴുതുന്നുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

സര്പ്രൈസായെത്തിയപ്പോള്
സിനിമയ്ക്ക് പുറമെ മറ്റ് പരിപാടികളിലും സജീവമാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളതും. ഇടയ്ക്ക് മഞ്ജു വാര്യര്‍ക്കൊപ്പം അമ്മയും പൊതുവേദിയിലേക്ക് എത്തിയിരുന്നു. സര്‍പ്രൈസായാണ് മകള്‍ക്ക് മുന്നിലേക്ക് അമ്മയെത്തിയത്. ഇതെപ്പോ സംഭവിച്ചുവെന്നും ഞാന്‍ അറിഞ്ഞില്ലല്ലോയെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. അമ്മയുടേയും മകളുടേയും കൂടിക്കാഴ്ചയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.