twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വമ്പന്‍ ചിത്രങ്ങളുമായി മിന്നിത്തിളങ്ങാന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍! മഞ്ജുവിന്റെ പുതിയ സിനിമകള്‍ കാണൂ

    By Midhun Raj
    |

    Recommended Video

    മഞ്ജുവിന്റെ 2019ലെ വമ്പൻ സിനിമകള്‍ | filmibeat Malayalam

    സിനിമയിലേക്കുളള തിരിച്ചുവരവില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് മലയാളത്തില്‍ തിളങ്ങിയ താരമാണ് മഞ്ജു വാര്യര്‍. മുന്‍നിരതാരങ്ങളുടെ നായികയായും കേന്ദ്ര കഥാപാത്രമായും നടി മലയാളത്തില്‍ തിളങ്ങിയിരുന്നു. തിരിച്ചുവരവിലും തന്റെ പഴയകാലത്തെ പ്രകടനം പുറത്തെടുക്കാന്‍ നടിക്ക് സാധിച്ചിരുന്നു.

    സ്റ്റീഫന്‍ നെടുമ്പളളിയായി മരണമാസ് ഗെറ്റപ്പില്‍ ലാലേട്ടന്‍! ലൂസിഫറിന്റെ പോസ്റ്റര്‍ തരംഗമാകുന്നു! കാണൂസ്റ്റീഫന്‍ നെടുമ്പളളിയായി മരണമാസ് ഗെറ്റപ്പില്‍ ലാലേട്ടന്‍! ലൂസിഫറിന്റെ പോസ്റ്റര്‍ തരംഗമാകുന്നു! കാണൂ

    ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും തന്റെ അഭിനയമികവ് കൊണ്ട് നടി മികവുറ്റതാക്കാറുണ്ട്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മഞ്ജു സിനിമയില്‍ തിളങ്ങിനില്‍ക്കുന്നത്. ഇതില്‍ റിലീസിനൊരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതുമായ സിനിമകളുമുണ്ട്. മഞ്ജുവാര്യരുടെതായി 2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ...

    ലൂസിഫര്‍

    ലൂസിഫര്‍

    ഒടിയനു ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്റ ആദ്യ സംവിധാന സംരഭമായ ചിത്രത്തില്‍ ലാലേട്ടന്റെ നായികാവേഷത്തിലാണ് മഞ്ജു എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ചിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം

    പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെതായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ തന്നെയാണ് നായിക. മഞ്ജുവിനൊപ്പം കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    അസുരന്‍

    അസുരന്‍

    വടചൈന്നയ്ക്ക് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അസുരന്‍. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികാവേഷത്തില്‍ എത്തുന്നത്. അടുത്തിടെയായിരുന്നു ചിത്രത്തില്‍ മഞ്ജു വാര്യരും എത്തുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്റെ സന്തോഷം ധനുഷ് തന്നെയായിരുന്നു പങ്കുവെച്ചിരുന്നത്.

    ജാക്ക് ആന്‍ഡ് ജില്‍

    ജാക്ക് ആന്‍ഡ് ജില്‍

    സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. കാളിദാസ് ജയറാമും മഞ്ജു വാര്യരുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് ജാക്ക് ആന്‍ഡ് ജില്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒ്ന്നടങ്കം വൈറലായി മാറിയിരുന്നു.

    വമ്പന്‍ ചിത്രങ്ങള്‍ക്കുപുറമെ

    വമ്പന്‍ ചിത്രങ്ങള്‍ക്കുപുറമെ

    നാലു വമ്പന്‍ ചിത്രങ്ങള്‍ക്കുപുറമെ സംവിധായകന്‍ ആന്റണി സോണിക്കൊപ്പവും ഒരു സിനിമ നടി ചെയ്യുമെന്ന് അറിയുന്നു. മഞ്ജുവിന്റെ തന്നെ c/o സൈറ ബാനു എന്ന ചിത്രമൊരുക്കി സംവിധായകനാണ് ആന്റണി സോണി. എന്നാല്‍ സിനിമയെക്കുറിച്ചുളള ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരയുണ്ടായിട്ടില്ല. സിനിമയെക്കുറിച്ചുളള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്.

    ബാലന്‍ വക്കീലായി പൊളിച്ചടുക്കി ജനപ്രിയ നായകന്‍! കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ കിടിലന്‍ ട്രെയിലര്‍ബാലന്‍ വക്കീലായി പൊളിച്ചടുക്കി ജനപ്രിയ നായകന്‍! കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ കിടിലന്‍ ട്രെയിലര്‍

    തിയ്യേറ്ററുകളില്‍ പാലഭിഷേകം നടത്താന്‍ പറഞ്ഞ് ചിമ്പു! നടന് ഏട്ടിന്റെ പണികൊടുത്ത് പാല്‍ വ്യാപാരികള്‍തിയ്യേറ്ററുകളില്‍ പാലഭിഷേകം നടത്താന്‍ പറഞ്ഞ് ചിമ്പു! നടന് ഏട്ടിന്റെ പണികൊടുത്ത് പാല്‍ വ്യാപാരികള്‍

    English summary
    manju warrier's upcoming movies in 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X