ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ

തെന്നിന്ത്യൻ സിനിമാ പ്രക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച ഭാവനയ്ക്ക് ഇന്ന് കൈനിറയെ ആരാധകരുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടിക്ക് കൈനിറയെ ആരാധകരുണ്ട്. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങി നിന്ന ഭാവന വിവാഹത്തിന് ശേഷം മലയാളത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു മോളിവുഡിൽ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് ഭാവനയ്ക്കുള്ളത്.

manju-bhavana

ഇന്ന് ഭാവനയുടെ മൂന്നാം വിവാഹ വാർഷികമാണ്. നടിയ്ക്കും കന്നഡ സിനിമ നിർമ്മാതാവും ബിസിനസ്കാരനുമായ നവീനും വിവാഹവാർഷിക ആശംസകൾ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ഭാവനയ്ക്കും നവീനും സന്തോഷകരമായ വിവാഹവാർഷികാശംസകൾ നേർന്ന് മഞ്ജു വാര്യർ എത്തിയിട്ടുണ്ട്. താരങ്ങളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മഞ്ജു ആശംസ നേർന്നത്. . നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡ‍ിയയിൽ വൈറലാണ്. മഞ്ജുവിന്റെ അടുത്ത സുഹൃത്താണ് ഭാവന. ഇവരുടെ സൗഹൃ0ം മോളിവുഡിലെ പരസ്യമായ രഹസ്യമാണ്.

2018 ജനുവരി 22 നായിരുന്നു ഭാവനയുടേയും നവീന്റേയും വിവാഹം.തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചായിരുന്നു നവീൻ ഭാവനയുടെ കഴുത്തിൽ താലി ചാർത്തിയത്. നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് 2018 ൽ ഇരുവരും വിവാഹിതരാകുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പരിചയത്തിലാവുന്നത്. പിന്നീട് ഇരുവരും അടുക്കുകയായിരുന്നു. നവീന് ഹൃദയ സ്പർശിയായ വിവാഹ വാർഷികാശംസകൾ നേർന്നു കൊണ്ട് ഭാവന രംഗത്തെത്തിയിരുന്നു.

നവീനുമായുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഭാവന ആശംസ നേർന്നത്. ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളിൽ ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കും.. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. സന്തോഷകരമായ വിവാഹ വാർഷികാശംസകൾ എന്റെ സ്നേഹമേ," എന്നാണ് ഭാവന കുറിച്ചു. താരത്തിന്റെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X