ഗീതു മോഹന്‍ദാസിന് ആശംസകളുമായി മഞ്ജു വാര്യര്‍! നിവിന്‍ പോളിയ്ക്ക് ഇത് വലിയ നേട്ടമാണ്
ഹിമാചലിലുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെ അതിസാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. പിന്നാലെ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് തന്നെ മഞ്ജു വാര്യര്‍ മടങ്ങി പോയിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ അടുത്ത സുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ ടോര്‍നോറ്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ പതിനൊന്നിനാണ് മൂത്തോന്റെ പ്രദര്‍ശനം. ഇവിടെ പ്രദര്‍ശനത്തിനെക്കുന്ന ആദ്യത്തെ തെന്നിന്ത്യന്‍ സിനിമയാണെന്നുള്ള പ്രത്യേകതയും മൂത്തോനുണ്ട്.

ഇത് മാത്രമല്ല 21-ാമത് മുംബൈ ചലച്ചിത്ര മേളയയില്‍ (ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍) ഉദ്ഘാടന ചിത്രമായിട്ടാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒക്ടബോര്‍ പതിനൊന്നിനാണ് ഇവിടെ പ്രദര്‍ശനം. ഗീതുവിന്റെ ഈ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ മഞ്ജു പറഞ്ഞിരിക്കുകയാണ്. പ്രമുഖ പല ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചതിന് ശേഷമായിരിക്കും മൂത്തോന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.
ലക്ഷദ്വീപിലുള്ള പതിനാല് വയസുകാരന്‍ സ്വന്തം ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന കഥയാണ് മൂത്തോന്‍ പറയുന്നത്. മൂത്തചേട്ടനെ ലക്ഷദ്വീപിലുള്ളവര്‍ മൂത്തോന്‍ എന്നാണ് വിളിക്കുന്നത്. (മൂത്തവന്‍ എന്നാണ് അര്‍ഥം). മുംബൈയിലും ലക്ഷദ്വീപില്‍ നിന്നുമായിരുന്നു ഷൂട്ടിംഗ്. തലമൊട്ട അടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications