ഫാദേഴ്സ് ഡേയിൽ മനോഹരമായ ചിത്രവുമായി മഞ്ജു വാര്യർ, കണ്ടതിൽ ഏറ്റവും നല്ല ചിത്രമെന്ന് ആരാധകർ..

ഫാദേഴ്സ് ഡേ ആഘോഷമാക്കുകയാണ് മലയാള സിനിമ ലോകം. അച്ഛൻമാർക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ട് താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. മോഹൻലാൽ, ദുൽഖർ,ടൊവിനോ, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ മിക്ക താരങ്ങളും ഫാദേഴ്സ് ഡേ ആശംസ നേർന്നു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.

manju-mammootty

ഫാദേഴ്സ് ഡേയിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു നടൻ ദുൽഖർ സൽമാൻ പങ്കുവെച്ചത്. മകൾ മറിയത്തിനൊപ്പമുള്ള പിതാവ് മമ്മൂട്ടിയുടെ ചിത്രമാണ് ദുൽഖർ പങ്കുവെച്ചത്. മറിയത്തിന് തലമുടി കെട്ടി കൊടുക്കുന്ന മെഗാസ്റ്റാറിനെയാണ് ചിത്രത്തിൽ കാണുന്നത്. ദുൽഖർ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലാവുകയായിരുന്നു.

മഞ്ജുവിന്റെ ചിത്രം

മറിയത്തിന്റേയും മെഗാസ്റ്റാറിന്റെയും ചിത്രം കൗതുകം ഉണർത്തുന്നതായിരുന്നു. ഇപ്പോഴിത ഈ ചിത്രം നടി മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. സ്റ്റോറിയായിട്ടാണ് മെഗാസ്റ്റാറിന്റേയും മറിയത്തിന്റേയും ക്യൂട്ട് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലവ് ഇമോജിയോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ദുൽഖറിന്റെപോസ്റ്റ് പോലെ തന്നെ ലേഡി സൂപ്പർസ്റ്റാറിന്റേയും ഇൻസ്റ്റഗ്രാം സ്റ്റോറിയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മെഗാസ്റ്റാറിന്റെ പുതിയ ലുക്കും വൈറലായിട്ടുണ്ട്.

മീനാക്ഷിയുടെ ചിത്രം

അതേസമയം മഞ്ജുവാര്യർ ഫാദേഴ്സ് ഡേ ആശംസ പങ്കുവെച്ചിട്ടില്ല. 2018 ൽ ആയിരുന്നു മഞ്ജുവിന്റെ പിതാവ് മാധവ വാര്യരുടെ വിയോഗം. മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. കണ്ടതിൽ വെച്ച് ഉഗ്രൻ ചിത്രമാണെന്നാണ് ആരാധകർ പറയുന്നത്. അതേസമയം അച്ഛന് ഫാദേഴ്സ് ഡേ ആശംസ നേർന്ന് മകൾ മീനാക്ഷി എത്തിയിട്ടുണ്ട്. ദിലീപിനോടൊപ്പമുള്ള കുട്ടിക്കാലത്ത ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഫാദേഴ്സ് ഡേ ആശംസ നേർന്നത്. മീനാക്ഷിയുടെ ചിത്രം സോഷ്യൽ മീഡിയയിലും ഫാൻസ് കോളങ്ങളിലും വൈറലായിട്ടുണ്ട്.

വായനദിനത്തിലെ ചിത്രം

വായനാദിനത്തോട് അനുബന്ധിച്ച് മഞ്ജു പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എല്ലാവരും പുസ്തകങ്ങളുടെ ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു ലോഡി സൂപ്പർ സ്റ്റാർ പങ്കുവെച്ചത്. താൻ വരച്ച പുസ്തക ശേഖരങ്ങളുടെ ചിത്രമായിരുന്നു മഞ്ജു പങ്കുവെച്ചത്. ലോകവായനാദിനത്തിൽ ലൈബ്രറിയിൽ പോവാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യും. സാരമില്ല, ഒന്നു ഞാനെനിക്കായി പെയിന്റ് ചെയ്യും എന്ന് കുറിച്ച് കൊണ്ട് താൻ വരച്ച ചിത്രം മഞ്ജു പങ്കുവെയ്ക്കുകയായിരുന്നു. ആക്സിഡന്റൽ ആർട്ടിസ്റ്റ്, ലോക്ക് ഡൗൺ ഡയറീസ് എന്നീ ഹാഷ് ടാഗുകളോടെയാണ് മഞ്ജു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

Recommended Video

Manju Warrier's new look viral | FilmiBeat Malayalam
മഞ്ജുവിന്റെ  ചിത്രത്തിന്  കമന്റ്

മഞ്ജു വരച്ച ചിത്രത്തിനോടെപ്പം മഞ്ജുവിന്റെ പുതിയ ലുക്കും വൈറലായിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ലൈബ്രറിയിൽ പുസ്തകങ്ങൾ ഇരിക്കുന്നത് പോലെ തോന്നുകയുള്ളൂ. മഞ്ജുവിന്റെ ചിത്രം കണ്ട് ആരാധകർ മാത്രമല്ല സുഹൃത്തുക്കളും വണ്ടറടിച്ചിരിക്കുകയാണ്. 'നിങ്ങൾക്ക് ചെയ്യാനറിയാത്ത എന്തെങ്കിലും ഉണ്ടോ അത്ഭുതകരമായ കഴിവുള്ള ലേഡീ?" എന്നാണ് റിമ ചോദിക്കുന്നത്. "ചക്ക വീണ് മുയൽ ചത്തതാണ്," എന്നാണ് റിമയ്ക്ക് മഞ്ജു നൽകിയ മറുപടി. റമി മാത്രമല്ല ഭാവന, സിത്താര, നസ്രിയ, രജിഷ എന്നിങ്ങനെ മലയാളത്തിലെ മിക്ക താരങ്ങളും മ‍ഞ്ജുവിന്റ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.

Read more about: manju warrier mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X