മഞ്ജു വാര്യരെ കെട്ടിപ്പിടിച്ച് സംയുക്ത വര്‍മ്മ, ഗീതുവിനൊപ്പം പൂര്‍ണിമയും, ഇനിയും കൂടണമെന്ന് താരങ്ങള്‍
ബിഗ് സ്‌ക്രീനിലെ പ്രിയ കൂട്ടുകാരികളുടെ സമാഗമത്തിന്‍രെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പൂര്‍ണിമയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങളെല്ലാം വൈറലായി മാറിയത്. സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, പൂര്‍ണിമ ഇവരെയെല്ലാം ഒരുമിച്ച് കാണാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ആരാധകരെത്തിയത്.
സാരിയണിഞ്ഞായിരുന്നു എല്ലാവരും എത്തിയത്. അതീവ സന്തോഷത്തോടെയായിരുന്നു എല്ലാവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. മഞ്ജു വാര്യരെ ചേര്‍ത്തുപിടിച്ച് നില്‍ക്കുകയാണ് സംയുക്ത, പൂര്‍ണിമയാവട്ടെ ഗീതുവിനെ കെട്ടിപ്പിടിച്ചായിരുന്നു പോസ് ചെയ്തത്. മഞ്ജുവിനേയും ഗീതുവിനേയും സംയുക്തയേയും ടാഗ് ചെയ്തായിരുന്നു പൂര്‍ണിമ ചിത്രം പോസ്റ്റ് ചെയ്തത്.
മഞ്ജു വാര്യരായിരുന്നു ചിത്രത്തിന് കീഴില്‍ ആദ്യം കമന്റുമായെത്തിയത്. ബ്യൂട്ടിഫുള്‍ മെമ്മറീസ്,ലവ് ദിസ്, ഇതുപോലെ നമുക്കിനിയും കൂടണമെന്നായിരുന്നു താരത്തിന്റെ കമന്‍ര്. ആ ഫോട്ടോയും ഓര്‍മ്മകളുമെല്ലാം എത്ര മനോഹരമാണ് അല്ലേ മയെന്നായിരുന്നു മഞ്ജുവിനോട് പൂര്‍ണിമ ചോദിച്ചത്.

സിനിമയ്ക്ക് പുറത്ത് ഇവരുമായെല്ലാം അടുത്ത സൗഹൃദമാണ് ഉള്ളതെന്ന് പറഞ്ഞ് താരങ്ങളെല്ലാം എത്തിയിരുന്നു. ഭാവനയും രമ്യ നമ്പീശനുമായും ഇവര്‍ക്ക് സൗഹൃദമുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങളെല്ലാം വൈറലായി മാറുന്നത്.
ഭാവനയുടെ വിവാഹത്തിന് ഇവരെല്ലാം എത്തിയിരുന്നു. വിവാഹനിശ്ചയത്തിനും മഞ്ജു വാര്യരും സംയുക്ത വര്‍മ്മയും എത്തിയിരുന്നു. അനിയത്തിയെപ്പോലെയാണ് ഭാവനയെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇടയ്ക്ക് സംയുക്തയ്ക്ക് രുദ്രാക്ഷ മാല സമ്മാനിച്ചിരുന്നു ഭാവന. ഭാവനെയ കാണാനായി മഞ്ജുവും സംയുക്തയും എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Recommended Video
സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമായി സജീവമാണ് സംയുക്ത വര്‍മ്മ. താരങ്ങളുടെ വിവാഹത്തിനും വിരുന്നിലുമെല്ലാം കുടുംബസമേതമായാണ് എത്താറുള്ളത്. യോഗ പഠനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചും താരമെത്താറുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം തിളങ്ങുന്നയാളാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. അഭിനേത്രിക്ക് പുറമെ നിര്‍മ്മാതാവായെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചും മഞ്ജു വാര്യര്‍ എത്തിയിരുന്നു.


Click it and Unblock the Notifications











