എന്റെയും നിങ്ങളുടെയും ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ! മഞ്ജു വാര്യര്‍ അങ്ങനെ പറയാനും കാരണമുണ്ട്..

By Ambili

മോഹന്‍ലാല്‍ എന്ന നടനെ കുറിച്ച് അറിയാമെങ്കിലും മോഹന്‍ലാല്‍ എന്ന പേരില്‍ ഒരു സിനിമ വരാന്‍ പോവുകയാണ്. മോഹന്‍ലാലിന്റെ കട്ട ആരാധികയായ മീനുക്കുട്ടിയുടെ കഥയുമായിട്ടാണ് 'മോഹന്‍ലാല്‍' വരാന്‍ പോവുകയാണ്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.

സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ലുലുമാളില്‍ നിന്നുമായിരുന്നു ടീസര്‍ പുറത്തിറക്കിയത്. റിലീസായ ഉടനെ തന്നെ ടീസര്‍ ഹിറ്റായിരുന്നു. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ഹാഷ് ലൈനോട് കൂടിയാണ് സിനിമ വരുന്നത്.

മഞ്ജു പറയുന്നത്

മഞ്ജു പറയുന്നത്

ടീസര്‍ ലോഞ്ച് ചെയ്യുന്നതിന് വേണ്ടി ലുലുമാളില്‍ എത്തിയപ്പോഴായിരുന്നു ലാലേട്ടനെ കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത്. എന്റെയും നിങ്ങളുടെയും ചങ്കും ചങ്കിടുപ്പുമായ ഒരാളാണ് ലാലേട്ടന്‍ എന്നാണ് മഞ്ജു അഭിപ്രായപ്പെട്ടത്. ആ ഒരു ഒറ്റ വാക്കിന് തന്നെ നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചിരുന്നത്.

ചങ്കല്ല ചങ്കിടിപ്പാണ്..

ചങ്കല്ല ചങ്കിടിപ്പാണ്..

ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ഹാഷ് ടാഗോട് കൂടിയാണ് മോഹന്‍ലാലില്ലാത്ത 'മോഹന്‍ലാല്‍' എത്തുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന സിനിമ ഈ ഏപ്രിലിലോട് കൂടി തിയറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

 സേതുമാധവനും മീനുക്കുട്ടിയും

സേതുമാധവനും മീനുക്കുട്ടിയും

ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ഇന്ദ്രജിത്താണ്. നായിക മഞ്ജു വാര്യരും. മോഹന്‍ലാലിന്റെ കീരിടത്തിലെ സേതുമാധവന്‍ എന്ന പേരിലുള്ള കഥാപാത്രമാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഏയ് ഓട്ടോയിലെ മീനുക്കുട്ടിയായി മഞ്ജുവും അഭിനയിക്കുന്നു.

 മീനുക്കുട്ടിയുടെ കഥ

മീനുക്കുട്ടിയുടെ കഥ

മീനാക്ഷി എന്ന പേരുള്ള കുട്ടിയെ എല്ലാവരും മീനുക്കുട്ടി എന്നാണ് വിളിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസമാണ് കോമളപുര എന്ന ഗ്രാമത്തില്‍ മീനുക്കുട്ടി ജനിച്ചത്. അവളുടെ ജീവിതത്തില്‍ എന്ത് നടക്കുന്നതിലും മോഹന്‍ലാലിന്റെ എന്തെങ്കിലും കാര്യങ്ങളുണ്ടാവും

 ആരാധിക

ആരാധിക

ഇതോടെ മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മീനുക്കുട്ടി വളരുകയാണ്. മീനുക്കുട്ടിയുടെ വിവാഹശേഷമാണ് യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത്. ഒന്നിച്ച് കളിച്ച വളര്‍ന്ന സേതുമാധവനാണ് മീനുക്കുട്ടിയെ വിവാഹം കഴിക്കുന്നത്. നരസിംഹം റിലീസ് ചെയ്യുന്ന ദിവസമാണ് മീനുക്കുട്ടിയുടെ വിവാഹം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കോമഡി കഥാപാത്രം..

കോമഡി കഥാപാത്രം..

നിരവധി വേഷങ്ങൡ മഞ്ജു അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായൊരു കഥാപാത്രമാണ് സിനിമയിലുള്ളത്. സിനിമയില്‍ മീനുക്കുട്ടി ഒരു വീട്ടമ്മയാണ്. ചിത്രത്തിലെ മീനുക്കുട്ടി ഒരു ഹ്യൂമര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X