മോഹന്‍ലാലിനെ ഇഷ്ടമുള്ള ആര്‍ക്കാണ് മമ്മൂട്ടിയെ ഇഷ്ടമില്ലാത്തത്? മഞ്ജു വാര്യര്‍ക്ക് പറയാനുള്ളതിങ്ങനെ..

By Desk

Recommended Video

മമ്മുക്കയോ ലാലേട്ടനോ? മഞ്ജു വാര്യരുടെ അപ്രതീക്ഷിത മറുപടി | filmibeat Malayalam

മലയാളത്തിലെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവര്‍ക്കുമാണ് കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സ് ഉള്ളതും. ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റും സിനിമകളെ കുറിച്ചുള്ള ട്രോളുകളുമെല്ലാം നടക്കുന്നതും പതിവാണ്. അതേ സമയം ഇരുകൂട്ടരും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് വേണം പറയാന്‍.

മോഹന്‍ലാലിനെ ഇഷ്ടമുള്ളവര്‍ക്കെല്ലാം മമ്മൂട്ടിയെയും മമ്മൂട്ടിയെ ഇഷ്ടമുള്ളവര്‍ക്കെല്ലാം മോഹന്‍ലാലിനെയും ഇഷ്ടമാണ്. അടുത്തിടെ റിലീസിനെത്തിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് മോഹന്‍ലാല്‍ ആരാധകരില്‍ നിന്നും ലഭിച്ച പിന്തുണ വലുതായിരുന്നു. ഇപ്പോഴിതാ ഇതേ കാര്യത്തെ കുറിച്ച് മഞ്ജു വാര്യരും തുറന്ന് സംസാരിച്ചിരിക്കുകയാണ്.

 ആരാധകരുടെ സിനിമ

ആരാധകരുടെ സിനിമ

നടനവിസ്മയം മോഹന്‍ലാല്‍ ആരാധകരുടെ രണ്ട് സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാല്‍ എന്ന പേരിലെത്തിയ സിനിമയില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വിഷു റിലീസിനെത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നവാഗതനായ സാജിദ് യാഹിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മാത്രമല്ല സുനില്‍ പൂവേലി തിരക്കഥ എഴുതി സംവിധാനം ചെയ്ത സുവര്‍ണ പുരുഷനും മോഹന്‍ലാല്‍ ആരാധകരുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ഇരു സിനിമകള്‍ക്കും മോശമില്ലാത്ത പ്രകടനമായിരുന്നു കിട്ടിയത്.

 മീനുക്കുട്ടി

മീനുക്കുട്ടി

മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച സിനിമകള്‍ ഒരുപാടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ വില്ലനിലും ഇനി വരാനിരിക്കുന്ന ഒടിയനിലും മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ചിരുന്നു. അതിനൊപ്പമാണ് മോഹന്‍ലാലിന്റെ കട്ട ആരാധികയായ മീനുക്കുട്ടിയുടെ കഥയുമായി മോഹന്‍ലാലിലൂടെ മഞ്ജു വന്നത്. സിനിമയില്‍ മഞ്ജു വാര്യരായിരുന്നു മീനുക്കുട്ടിയായി അഭിനയിച്ചിരുന്നത്. മീനുക്കുട്ടിയുടെ ഭര്‍ത്താവ് സേതു മാധവനായി ഇന്ദ്രജിത്തും അഭിനയിച്ചു. മീനുക്കുട്ടി കഥാപാത്രത്തില്‍ മഞജു ശരിക്കും തിളങ്ങിയിരുന്നു.

പേടിയുണ്ടായിരുന്നോ..?

പേടിയുണ്ടായിരുന്നോ..?

മോഹന്‍ലാലിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടി ആരാധകരുടെ ഭാഗത്ത് നിന്നും മോശം കമന്റുകള്‍ ലഭിക്കുമോ എന്ന് പേടിച്ചിരുന്നോ? എന്ന് അടുത്തിടെ മഞ്ജുവിനോട് ഒരു ചോദ്യം വന്നിരുന്നു. ഇല്ലെന്നാണ് മഞ്ജുവിന്റെ മറുപടി. എന്നെ സംബന്ധിച്ച് അങ്ങനത്തെ ചിന്തയൊന്നും ഉണ്ടായിരുന്നില്ല. ഈ സിനിമ വളരെ വ്യത്യസ്തമായിരുന്നു. മോഹന്‍ലാല്‍ മുഴുവന്‍ കണ്ടവര്‍ക്ക് അങ്ങനെ ചിന്തിക്കാനാവില്ലെന്നും ഒരുപാട് ആളുകള്‍ നല്ല അഭിപ്രായമായിരുന്നു പറഞ്ഞിരുന്നതെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ആരെങ്കിലും ഉണ്ടാവുമോ?

ആരെങ്കിലും ഉണ്ടാവുമോ?

മമ്മൂക്കയെ ഇഷ്ടമുള്ളവരില്‍ ആര്‍ക്കാണ് ലാലേട്ടനെ ഇഷ്ടമില്ലാതെയുള്ളത് എന്നാണ് മഞ്ജു തിരിച്ച് ചോദിക്കുന്നത്. ലാലേട്ടനെ ഇഷ്ടമുള്ളവര്‍ക്ക് ഒരിക്കലും മമ്മൂക്കയെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ലെന്നും മഞ്ജു പറയുന്നു. രണ്ട് പേരും പ്രതിഭകളാണ്. അവരില്‍ ആരാണ് കേമന്‍ എന്ന് നമുക്ക് പറയാന്‍ കഴിയില്ല. ഞങ്ങള്‍ സിനിമയിലൂടെ പറയാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് ഇവിടുത്തെ പ്രേക്ഷകര്‍ക്ക് മനസിലായി എന്നാണ് വിശ്വസിക്കുന്നത്. മോഹന്‍ലാല്‍ ഒരു കുടുംബകഥായാണ് പറയുന്നത്. നല്ല സ്‌ക്രീപ്റ്റായിരുന്നു സിനിമയുടെ അടിത്തറ. അതേ സമയം മോഹന്‍ലാല്‍ ചിത്രം ഒരു സ്ത്രീപക്ഷ സിനിമനയൊന്നുമല്ലെന്നും മഞ്ജു വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X