പൂര്‍ണിമയോട് സ്നേഹമെന്ന് മഞ്ജു വാര്യര്‍! അസൂയ തോന്നുന്നുവെന്ന് ആരാധകരും താരങ്ങളും! ചിത്രം വൈറല്‍!

അഭിനയത്തില്‍ മാത്രമല്ല ഫാഷനിലും തിളങ്ങിനില്‍ക്കുന്ന നായികമാര്‍ നിരവധിയുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് നായികമാര്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തതിന് പിന്നാലെയായാണ് പൂര്‍ണിമ പ്രാണ തുടങ്ങിയത്. സെലിബ്രിറ്റികളും സാധാരണക്കാരും ഒരുുപോലെ ഇഷ്ടപ്പെടുന്ന ബ്രാന്‍ഡായി മാറിയിരിക്കുകയാണ് പ്രാണ. അവാര്‍ഡ് വേദികളിലും മറ്റ് പരിപാടികളില്‍ പങ്കെടുക്കാനുമൊക്കെയായി പലരും പ്രാണയിലേക്ക് എത്താറുണ്ട്. മഞ്ജു വാര്യര്‍ക്കായി ഡിസൈന്‍ ചെയ്ത പുതിയ സാരിയും സാരിയണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങളുമൊക്കെ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു.

പൂര്‍ണിമയ്ക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യരും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുള്ളത്. മോഡേണ്‍ ലുക്കില്‍ സ്‌റ്റൈലിഷായുള്ള ഡിസൈനര്‍ സ്‌കേര്‍ട്ടും ടോപ്പും ഓവര്‍കോട്ടുമണിഞ്ഞാണ് മഞ്ജു വാര്യര്‍ എത്തിയത്. ഗീതുമോഹന്‍ദാസിന്റെ പുതിയ സിനിമയായ മൂത്തോന്റെ പ്രദര്‍ശനം കാണാനെത്തിയപ്പോഴായിരുന്നു മഞ്ജു വാര്യര്‍ മുഖ്യശ്രദ്ധാകേന്ദ്രമായി മാറിയത്.

മഞ്ജുവിനായി പൂര്‍ണിമ

മഞ്ജു വാര്യരും പൂര്‍ണ്ണിമയും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമയ്ക്കപ്പുറത്തുള്ള സൗഹൃദനിമിഷങ്ങള്‍ പങ്കുവെച്ച് ഇവരെത്താറുണ്ട്. ഗീതുമോഹന്‍ദാസ്, സംയുക്ത വര്‍മ്മ തുടങ്ങിയവരുമായും ഇരുവര്‍ക്കും അടുത്ത ബന്ധമാണ്. യാത്രകളിലും മറ്റ് പരിപാടികള്‍ക്കുമൊക്കെയായി ഇവരെല്ലാം ഒരുമിക്കാറുണ്ട്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം സിനിമയുമായെത്തുന്ന ഗീതുമോഹന്‍ദാസിന് മഞ്ജുവും പൂര്‍ണിമയും ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. റിലീസിന് മുന്‍പ് ചലച്ചിത്രമേളകളില്‍ മൂത്തോന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുംബൈയിലെ പ്രദര്‍ശനം കാണാനായി മഞ്ജു വാര്യരും എത്തിയിരുന്നു. പൂര്‍ണിമയുടെ കരവിരുതില്‍ നെയ്‌തെടുത്ത വസ്ത്രമണിഞ്ഞായിരുന്നു മഞ്ജു വാര്യര്‍ എത്തിയത്.

മൂത്തോനെ കാണാന്‍

അഭിനയത്തിന് പുറമെ സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി മുന്നേറുകയാണ് ഗീതുമോഹന്‍ദാസ്. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കിയ മൂത്തോനുമായാണ് ഇനി താരമെത്തുന്നത്. ലക്ഷദ്വീപ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പ് വിവിധ വേദികളിലായി സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. മൂത്തോന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും മാത്രമല്ല ഗീതുവിന്റെ സിനിമ കാണാനായി മറ്റുള്ളവരും എത്തിയിരുന്നു.

നന്ദി പറഞ്ഞ് മഞ്ജു

പൂര്‍ണിമയുടെ ഡിസൈനിംഗിന് നന്ദി പറഞ്ഞ് മഞ്ജു വാര്യരും എത്തിയിരുന്നു. നവംബര്‍ 8ന് തിയേറ്ററുകളിലേക്കെത്തുന്ന മൂത്തോനായി താനും കാത്തിരിക്കുകയാണെന്നും താരം കുറിച്ചിരുന്നു. പുത്തന്‍ ചിത്രവും പങ്കുവെച്ചായിരുന്നു പോസ്റ്റ്, അഹാന കൃഷ്ണ, ദീപ്തി വിധുപ്രതാപ്, രചന നാരായണന്‍കുട്ടി, ശൃന്ദ, തുടങ്ങിയവരും ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. അഹാനയുടെ കമന്റിന് മഞ്ജു വാര്യര്‍ മറുപടിയും നല്‍കിയിരുന്നു.

 പൂര്‍ണിമയുടെ മറുപടി

മഞ്ജു വാര്യരുടെ പോസ്റ്റിന് നന്ദി അറിയിച്ച് പൂര്‍ണിമയും എത്തിയിരുന്നു. ഡിസൈനേക്കാളുപരി ആരാണ് അത് ധരിച്ചതെന്നായിരുന്നു താരത്തിന്റെ ചോദ്യം. സിനിമയ്ക്കപ്പുറത്ത് യാത്ര ചെയ്യാനും പുതിയ കാര്യങ്ങള്‍ അറിയാനുമൊക്കെയായി താല്‍പര്യമുള്ളവരാണ് ഇരുവരും. അടുത്ത യാത്ര എപ്പോഴാണെന്ന ചോദ്യവുമായാണ് നേരത്തെ പൂര്‍ണ്ണിമ എത്തിയത്. ബാഗും പാക്ക് ചെയ്ത് റെഡിയായിരിക്കുകയാണ് താനെന്നും പൂര്‍ണിമ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X