തെറ്റുകള്‍ വരുത്തികൊണ്ടിരുന്നു! അസുരനിലെ അനുഭവം വെളിപ്പെടുത്തി മഞ്ജു വാര്യര്‍

By Midhun Raj

പതിനാല് വര്‍ഷത്തിന് ശേഷമുളള തിരിച്ചുവരവിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് മഞ്ജു വാര്യര്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയിരുന്നത്. സിനിമ വിജയമായതിന് ശേഷം മലയാളത്തിലെ മുന്‍നിര നായികയായി നടി വീണ്ടും സജീവമായി. തിരിച്ചുവരവില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് നടി അഭിനയിച്ചിരുന്നത്. നായികയായും കേന്ദ്രകഥാപാത്രമായുളള സിനിമകളും ധാരാളമായി നടി ചെയ്തിരുന്നു. നടി ചെയ്ത അധിക കഥാപാത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ

തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ മഞ്ജു വാര്യരുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരൂന്നു. ഒടിയന്‍,ലൂസിഫര്‍, അസുരന്‍ തുടങ്ങിയ വിജയചിത്രങ്ങളിലൂടെ നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച നായികയായും നടി മാറി. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനായിരുന്നു മഞ്ജുവിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി മാറിയത്.

എറ്റവുമൊടുവിലായി

എറ്റവുമൊടുവിലായി ധനുഷിന്റെ തമിഴ് ചിത്രം അസുരനും നൂറ് കോടി ക്ലബിലെത്തി വലിയ വിജയം നേടി. മലയാളത്തില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് നടി തമിഴിലേക്കും എത്തിയിരുന്നത്. അസുരനില്‍ പച്ചൈയമ്മാള്‍ എന്ന കഥാപാത്രമായുളള നടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. വടചെന്നൈ എന്ന വിജയചിത്രത്തിന് ശേഷം വെട്രിമാരന്‍ തമിഴില്‍ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു അസുരന്‍.

ധനുഷിന്റെ ഭാര്യാ വേഷമെന്നതിലുപരി

ധനുഷിന്റെ ഭാര്യാ വേഷമെന്നതിലുപരി മൂന്ന് മക്കളുടെ അമ്മയായിട്ട് കൂടിയാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ അസുരനില്‍ അഭിനയിച്ചതിന്റെ അനുഭവം മഞ്ജു വാര്യര്‍ പങ്കുവെച്ചിരുന്നു. സിനിമയില്‍ തിരുനെല്‍വേലി ഭാഷയില്‍ സംഭാഷണം പറയുന്ന കഥാപാത്രമായിട്ടാണ് നടി എത്തിയിരുന്നത്. അത്ര എളുപ്പമല്ലാത്ത ഈ ഭാഷ ഡബ്ബ് ചെയ്യുമ്പോഴുളള അനുഭവമായിരുന്നു നടി പങ്കുവെച്ചിരുന്നത്.

തനിക്ക് സ്വന്തമായി

തനിക്ക് സ്വന്തമായി തമിഴില്‍ ഡബ്ബ് ചെയ്യാന്‍ പേടി ആയിരുന്നുവെന്നും സംവിധായകന്‍ വെട്രിമാരന്‍ നിര്‍ബന്ധിച്ചിട്ടാണ് തന്നെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതെന്നും നടി പറയുന്നു. തമിഴ് ഭാഷയിലുളള ഡബ്ബിംഗ് ആദ്യം വിജയമായില്ലെങ്കിലും പാസ് മാര്‍ക്ക് നല്‍കാമെന്നായിരുന്നു വെട്രിമാരന്‍ പറഞ്ഞത് എന്നും മഞ്ജു വാര്യര്‍ ഓര്‍ക്കുന്നു. ആറു ദിവസം കൊണ്ടാണ് താന്‍ അസുരന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത് എന്നും തിരുനെല്‍വേലി ഭാഷയും അവിടത്തെ പ്രയോഗങ്ങളും കൃത്യമായി അറിയുന്ന സുരേഷ് കണ്ണന്‍ സാറിന്റെ സഹായവും കൂടി ഉളളത് കൊണ്ടാണ് ആറു ദിവസം കൊണ്ട് ഡബ്ബിംഗ് തീര്‍ക്കാന്‍ സാധിച്ചതെന്നും മഞ്ജു വാര്യര്‍ വെളിപ്പെടുത്തി.

ഡബ്ബ് ചെയ്തപ്പോള്‍

ഡബ്ബ് ചെയ്തപ്പോള്‍ താന്‍ തുടര്‍ച്ചയായി തെറ്റുകള്‍ വരുത്തികൊണ്ടിരുന്നു എന്നും വെട്രിമാരന്‍ എന്ന സംവിധായകന്റെ ക്ഷമയ്ക്ക് മുന്നില്‍ കൈകൂപ്പുന്നു എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു തുറന്നുപറഞ്ഞു. അതേസമയം അസുരന്റെ വിജയത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമായും മഞ്ജു വാര്യര്‍ മാറിയിരുന്നു. മഞ്ജുവിന്റെ അഭിനയം മികച്ചതാണെന്നും അവര്‍ ഇനിയും തമിഴില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ആരാധകര്‍ തുറന്നുപറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X