മമ്മൂട്ടിയുമായുള്ള ചിത്രം എപ്പോൾ? വെളിപ്പെടുത്തി മഞ്ജു വാര്യർ, വീഡിയോ വൈറൽ
സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മഞ്ജുവാര്യരുട കിടിലൻ ഡാൻസാണ് . തേവര സെക്രഡ് ഹാർട്സ് കേളോജ് യൂണിയൻ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു വിദ്യാർഥികൾക്കൊപ്പം മഞ്ജു നൃത്തം ചെയ്തത്. മഞ്ജുവിന്റെ തന്നെ ഹിറ്റ് ചിത്രങ്ങളിലൊന്നായ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലെ കണ്ണാടിക്കൂടും ക്കൂട്ടി എന്ന ഗാനമാണ് വിദ്യാർഥികൾക്കൊപ്പം മഞ്ജു ചുവട് വെച്ചത്. നൃത്തം മാത്രമല്ല അവരോടൊപ്പം കുറച്ച് സമയം പങ്കുവെച്ചിട്ടാണ് താരം വേദിവിട്ടത്.

മഞ്ജുവിനെ അടുത്ത് കിട്ടയതോടെ ചോദ്യങ്ങളുമായി വിദ്യാർഥികൾ അടുത്തു കൂടുകയായിരുന്നു. ഏറ്റവും കൂടുതൽ ട്രോളുകൾ കേൾക്കേണ്ടി വന്ന ഓടിയനിലെ കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യ എന്ന ഡയലോഗും വിദ്യാർഥിയുടെ അഭ്യർഥന മാനിച്ചു വേദിയിൽ പറയുകയുണ്ടായി. നിറ കയ്യടികളോടെയാണ വിദ്യാർഥികൾ അത് സ്വീകരിച്ചത്.
പ്രേക്ഷകർക്കുള്ളിൽ സസ്പെൻസ് തീർത്തിട്ടാണ് സിബി മലയിൽ ചിത്രമായ സമ്മർ ഇൻ ബത്‌ലഹേം അവസാനിക്കുന്നത്. ആ പൂച്ചയെ അയച്ച കസിൻ ആരാണെന്നുള്ള ചോദ്യം ഇന്നും ചോദ്യമായി തന്നെ പ്രേക്ഷകരുടെ ഇടയിൽ അവശേഷിക്കുന്നുണ്ട്. അതിനെ കുറിച്ചും മഞ്ജുവിനോട് വിദ്യാർഥികൾ ആരാഞ്ഞിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ അറിയാം എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ രണ്ടാം ഭാഗം എപ്പോൾ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മമ്മൂട്ടിയുമായുള്ള സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും . അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും താരം പറഞ്ഞു.


Click it and Unblock the Notifications