»   » ഈ സ്‌നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ലെന്ന് മഞ്ജു വാര്യര്‍! ആരുടെ സ്‌നേഹത്തെ കുറിച്ചാണ് പറയുന്നത്

ഈ സ്‌നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ലെന്ന് മഞ്ജു വാര്യര്‍! ആരുടെ സ്‌നേഹത്തെ കുറിച്ചാണ് പറയുന്നത്

Posted By: Teresa John
Subscribe to Filmibeat Malayalam

സെപ്റ്റംബര്‍ 28 ന് രണ്ട് സിനിമകളായിരുന്നു റിലീസിനെത്തിയത്. താരദമ്പതികളായിരുന്ന ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകളാണ് ഒരു ദിവസം തന്നെ തിയറ്ററുകളിലെത്തിയത്. രണ്ട് സിനിമകളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയാണെങ്കിലും ദിലീപിന്റെ രാമലീല പ്രതീക്ഷിച്ച വിജയം നേടി മുന്നേറുകയാണ്.

manju-warrier

എന്നാല്‍ മഞ്ജു വാര്യരുടെ ഉദാഹരണം സുജാത പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. കുടുംബ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. അതിനിടെ സിനിമയുടെ വിജയം ആഘോഷങ്ങളുമായി മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളടക്കം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.

സുരാജ് വെഞ്ഞാറമൂടിനെ ഞെട്ടിച്ച താരപുത്രന്റെ മിമിക്രി കണ്ടിട്ടുണ്ടോ? ഉള്ളിലുള്ളത് കലാകാരന്റെ രക്തമാണ്

manju-warrier

ഈ സ്‌നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല. നല്ല സിനിമയുടെ ഉദാഹരണമായി സുജാതയെ സ്വീകരിച്ച് വിജയിപ്പിച്ച പ്രേക്ഷകര്‍ക്കൊപ്പം വിജയം ആഘോഷിക്കാന്‍ സാധിച്ച സന്തോഷം പങ്കവെക്കുന്നു. കേരളത്തിലെ എല്ലാ സുജാതമാരെയും സ്‌നേഹപൂര്‍വം ഓര്‍ത്തുകൊണ്ട്...എന്നുമാണ് മഞ്ജു പറയുന്നത്.

English summary
Manju Warrier says he does not have words to thank Udaharanam Sujatha!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam