For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ കൈയ്യടികള്‍ വലിയ ധൈര്യമാണ്, 'എനിക്ക് കിട്ടിയിട്ടുള്ള ഭാഗ്യവും' അത് തന്നെയാണെന്ന് മഞ്ജു വാര്യർ

  |

  മലയാളികളുടെ ഇഷ്ട താരമാണ് നടി മഞ്ജു വാര്യർ. പ്രായവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരം കൂടിയാണ് മഞ്ജു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് കലോത്സവവേദികളിൽ തിളങ്ങിയിരുന്നു. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞു. 1995 ൽ പുറത്തിറങ്ങിയ 'സാക്ഷ്യം' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രം​ഗത്തേക്ക് എത്തുന്നത്.

  പിന്നീട് 'സല്ലാപം' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചതോടയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇന്നും സല്ലാപത്തിലെ രാധ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുണ്ട്. തുടക്കം മുതൽ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മഞ്ജുവിനെ തേടി എത്തിയിരുന്നത്.

  ഇന്നും കളിയാട്ടത്തിലെ താമരയും കന്മദത്തിലെ ഭാനുമതിയും കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ ഭദ്രയുമെല്ലാം മഞ്ജു അഭിനയിച്ച മികച്ച കഥാപാത്രങ്ങളായിരുന്നു.വിവാഹശേഷം മഞ്ജു വാര്യർ സിനിമയിൽ നിന്ന് മാറിയത് സിനിമാ പ്രേമികൾക്കെല്ലാം വലിയ സങ്കടമായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ തിരിച്ചുവരവ് പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നു. വിവാഹത്തോടെ അഭിനയം നിർത്തിയ മഞ്ജു തിരികെ അഭിനയത്തിലേക്ക് വന്നത് വിവാഹമോചനത്തിന് ശേഷമാണ്.

  14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓൾഡ് ആർ യൂ' എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്.

  മഞ്ജുവിൻ്റെ രണ്ടാം വരവ് ആരെയും അതിശയിപ്പിക്കും വിധത്തിലായിരുന്നു. പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് വീണ്ടും പ്രേക്ഷകർക്കിടയിൽ താരമായി. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം . പുതിയ പുതിയ മേക്കോവർ ചിത്രങ്ങളും വിശേഷങ്ങളും അതിലൂടെ പങ്കുവെക്കാറുമുണ്ട്. മലയാളത്തിൻ്റെ 'ലേഡി സൂപ്പർസ്റ്റാർ' എന്നാണ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.

  Also Read: ഞാനിതുവരെ ഒരു സ്ത്രീയെ ചുംബിച്ചിട്ടില്ല, അതുകൊണ്ട് ലിപ് ലോക്ക് സീൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ജാനകി സുധീർ

  മഞ്ജുവിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രേക്ഷകരും ശക്തമായ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാധ്യമം നടത്തിയ മഞ്ജു വസന്തമെന്ന പരിപാടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഞ്ജുവിൻ്റെ വാക്കുകൾ

  'വലിയ ജനക്കൂട്ടത്തെ ഒരുമിച്ച് കണ്ടിട്ട് വർഷങ്ങൾ ഏറെയായി. ഞാൻ എപ്പോൾ വന്നാലും ഊഷ്മളമായ സ്വാഗതമാണ് കിട്ടാറുള്ളത്. എനിക്ക് വരുന്ന മെസ്സേജുകളിലും നേരിട്ട് കാണുമ്പോഴുള്ള സംസാരത്തിലൂടെയും എന്നെ നിങ്ങൾ എത്രയധികം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈയൊരു സ്‌നേഹത്തിന് തിരിച്ച് തരാൻ പതിനായിരം മടങ്ങ് സ്‌നേഹം മാത്രമേയുള്ളൂ. നിങ്ങളുടെ കൈയ്യടികൾ എനിക്ക് വലിയ ധൈര്യമാണ് തരുന്നത്'.

  Also Read: മാസ് കാണിക്കാൻ ദിൽഷയ്ക്കുമറിയാം; പെരുമ്പാവൂരിനെ ഇളക്കി മറിച്ച് ബിഗ് ബോസ് താരത്തിൻ്റെ എൻട്രി

  'ഇപ്പോഴും ഞാൻ സാധാരണ പെൺകുട്ടി തന്നെയാണ്. എന്തൊക്കെ വിശേഷണങ്ങൾ നിങ്ങൾ നൽകിയാലും ഞാൻ സാധാരണ ഉള്ള പോലെ തന്നയാണ്. ഒരു നടിയെന്ന നിലയിലല്ല ആളുകൾ എന്നോട് സംസാരിക്കാറുള്ളത്. അവർക്ക് പെട്ടെന്ന് വന്ന് സംസാരിക്കാനുള്ളൊരു ആളായിട്ടാണ്. സ്‌നേഹത്തോട് കൂടിയാണ് അവരെല്ലാം വരുന്നത്. എനിക്ക് കിട്ടിയിട്ടുള്ള ഭാഗ്യവും അതാണ്. നന്ദി എന്നൊരൊറ്റ വാക്കാണ് എനിക്കെല്ലാവരോടും പറയാനുള്ളത്'. ചടങ്ങിൽവെച്ച് മഞ്ജുവിനോട് പാടാൻ പറഞ്ഞപ്പോൾ അത് വേണോ എന്നായിരുന്നു താരത്തിന്റെ ചോദ്യം.

  Also Read: ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ നഷ്‌ടം അവിടെയുണ്ടാകും; വികാരഭരിതയായി മഞ്ജു വാര്യർ

  മഞ്ജുവിൻ്റെ രണ്ടാം വരവിൽ തമിഴിലേക്കും അവസരം കിട്ടിയിട്ടുണ്ട്. അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

  Read more about: manju warrier
  English summary
  Manju Warrier Says that your supports are very brave and I am lucky too goes Viral On Social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X