22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ കോണിപ്പടി കയറി മഞ്ജു, നന്ദി പറഞ്ഞ് താരം, വീഡിയോ വൈറൽ

മലയാള സിനിമ പ്രേക്ഷരുടെ മനസ്സിൽ നിന്ന് അത്ര വേഗം മറന്നു പോകാത്ത ചിത്രമാണ് പ്രണയ വർണ്ണങ്ങൾ. മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, ബിജു മോനോൻ, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1998 ൽ സിബി മലയിൽ സംവിധാനം ചെയ്ത് ചിത്രം അന്ന് തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു. സിനിമ പോലെ തന്നെ പ്രണയവർണ്ണങ്ങളിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

manju

ഇന്നും ഇതിലെ പല ഗാനങ്ങൾ പ്രേക്ഷകർ മൂളി നടക്കാറുമുണ്ട്. ചിത്രത്തിലെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ഗാനമായിരുന്നു ആരോ വിരൽ മീട്ടി എന്ന് തുടങ്ങുന്ന ഗാനം. പാട്ട് പോലെ തന്നെ അതിലെ ഒരേ രംഗങ്ങളും പ്രേക്ഷകർക്ക് മനപ്പാഠമാണ്. വിഷാദത്തിൽ പടികൾ കയറുന്ന മഞ്ജുവിനെയാണ് ഗാനത്തിൽ കാണാൻ കഴിയുന്നത്. ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം താരം വീണ്ടു ആ പടികൾ കയറുകയാണ്.

22  വർഷത്തിന്  ശേഷം

22 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു വീണ്ടും അതേ കോണിപ്പടികൾ കയറുകയാണ്. ചതുർമുഖം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് വീണ്ടു അവിടെ എത്തിയിരിക്കുന്നത്. 22 വർഷം കൊണ്ട് താരത്തിന് ഏറെ മാറ്റമുണ്ടെങ്കിൽ ആ സ്റ്റെപ്പുകൾക്ക് വലിയ മാറ്റമൊന്നുമില്ല. തിരുവനന്തപുരം വേളി യൂത്ത് ഹോസ്റ്റൽ ആണ് ലൊക്കേഷൻ.

 22 വർഷം പിന്നോട്ട്

പഴയ ഓർമകളിലേയ്ക്ക് മടങ്ങി പോകുകയാണ് മഞ്‍ജു. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് 22 വർഷം പിന്നിലേയ്ക്ക് താരം സ‍ഞ്ചരിച്ചത്. നീല നിറത്തിലുളള നെറ്റി ധരിച്ച് ഒരു വശത്തേയ്ക്ക് പിന്നിയിട്ട മുടിയും പിടിച്ച് സങ്കടത്താൽ കോണി കയറുന്ന ആരതിയേയു ജീൻസും ടീ ഷർട്ടും ധരിച്ച് ചിരിച്ച് ഉല്ലസിച്ച് പടവുകൾ ചവിട്ട് കയറുന്ന ഇപ്പോഴത്തെ മ‍ഞ്ജുവുമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. 22 വർഷങ്ങൾ, 1998 ഇതേ ദിവസം തന്നെയാണ് പ്രണയവർണ്ണങ്ങൾ ചിത്രം റിലീസ് ചെയ്തത് ഈ വീഡിയോയിലൂടെ തന്നെ പഴയ ഓർമകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയതിന് രാജീവ് ഫ്രാൻസിസിന് നന്ദി- എന്ന് കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 22 വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, ഇപ്പോൾ വീണ്ടും സുന്ദരിയായെന്നും ആരാധകർ പറയുന്നുണ്ട്. രഞ്ജിത് കമല ശങ്കറും സലീ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുർമുഖം. ഒരു ഹൊറർ ത്രില്ലർ ചിത്രമാണിത്. സണ്ണി വെയ്നും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X