കൈ കൊടുത്ത് രൺവീർ, ചേർത്ത് പിടിച്ച ധനുഷ്, ആ അപൂർവ വീഡിയോ പങ്കുവെച്ച് മഞ്ജു
നടി മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുകയാണ്. ഒരു പഴയ അവാർഡ്ദാന ചടങ്ങിലെ വീഡിയോയണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ മഞ്ജുവിനോടൊപ്പം തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ്ങും ടൊവിനോ തോമസ്, തൃഷ എന്നിവരുമുണ്ട്. പുരസ്കാരം വാങ്ങിയതിനു ശേഷം ടൊവിനോയെ കണ്ട് സംസാരിച്ച് വരുന്ന മഞ്ജുവിനെ കണ്ടതും എഴുന്നേറ്റ് നിന്ന് കുശാലാന്വേഷണം നടത്തുകയാണ് രൺവീറും ധനുഷും.

മഞ്ജുവിനെ കുറിച്ച് എന്തൊക്കെയോ ധനുഷ് രൺവീറിനോട് പറയുന്നുണ്ട്. പുഞ്ചിരിച്ചു കൊണ്ട് രൺവീറിന് മഞജു കൈ കൊടുക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് മൂവരും ഏറെ നേരം സംസാരിച്ചതിനു ശേഷമാണ് ഇവിടെ നിന്ന് പിരിഞ്ഞതും. ധനുഷ് മഞ്ജുവിനെ ചേർത്ത് നിർത്തി സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ത്രോബാക്ക് വീഡിയോ എന്ന് കുറിച്ച കൊണ്ടാണ് ഇന്ത്യൻ സിനിമയിലെ അപൂർവ്വ സംഗമത്തിന്റെ വീഡിയോ പങ്കുവെച്ചുവെച്ചിരിക്കുന്നത് . ഏറെ ആവേശത്തിലാണ് പ്രേക്ഷകർ.
ധനുഷും-മഞ്ജുവും വളരെ അടുത്ത സുഹൃത്തുക്കളാണ്. ധനുഷിന്റെ ഏറ്റവും വലിയ ആരാധികയാണ് താൻ എന്ന് മഞ്ജു നേരെത്തെ തുറന്നു പറഞ്ഞിരുന്നു.മഞ്ജുവിന്റെ കോളിവുഡ് അരങ്ങേറ്റം ധനുഷിനോടൊപ്പമായിരുന്നു. ധനുഷ്-വെട്രിമാരൻ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ചിത്രമായ അസുരൻ ബോക്സോഫിസിൽ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിൽ മഞ്ജു ചെയ്ത പച്ചയമ്മ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications