ഒരു തമ്മിൽതല്ല് കഴിഞ്ഞതിന് ശേഷം ,ചേട്ടനോടൊപ്പമുള്ള ലളിതം സുന്ദരം ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് മഞ്ജു വാര്യരും , മധുവാര്യരും. സിനിമ തിരക്കുകൾക്കിടയിലും ഒരുമിച്ച് കൂടാനും സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്. ലോക്ക് ഡൗൺ കാലത്ത് അമ്മയ്ക്കൊപ്പമായിരുന്നു രണ്ട് മക്കളും. പാചകവും, നൃത്തവുമായി ലോക്ക് ഡൗൺ ദിനങ്ങൾ ആനന്ദകരമാക്കുകയായിരുന്നു താരങ്ങൾ. കുടുംബത്തിനോടൊപ്പമുള്ള നിമിഷങ്ങൾ മഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

manju

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ ഒരു പഴയ ചിത്രമാണ്. മഞ്ജു തന്നെയാണ് ഈ ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്."ലളിതവും സുന്ദരവുമായ ത്രോബാക്ക് എന്ന് കുറിച്ച് കൊണ്ടായിരുന്നു ആ പഴയ ചിത്രത്തിന്റെ പിന്നിലുള്ള കഥ നടി വെളിപ്പെടുത്തിയത്. ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ," മഞ്ജു കുറിച്ചു. ലേഡി സൂപ്പർ സ്റ്റാറിന്റെ ആ പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചേട്ടനും അനിയത്തിയും എല്ലാവിധത്തിലുള്ള ആശംസകളും നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ബിജുമേനോനും മഞ്ജു വാര്യരുമാണ് 'ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യരാണ് ചിത്രം നിർമ്മിക്കുന്നത്. നടി നിർമ്മിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണ് 'ലളിതം സുന്ദരം'. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ലളിതം സുന്ദരംചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. മഞ്ജു വാര്യർ, ബിജു മേനോനോടൊപ്പം ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം.

കൊവിഡ് പ്രതിസന്ധികളില്ലായിരുന്നെങ്കുൽ ജൂലൈ 3 ന് ചിത്രം തിയേറ്ററുകളിൽ എത്തുമായിരുന്നു. എന്നാൽ ലോക് ഡൗണിന് ശേഷം ചിത്രീകരണം വൈകുന്നതില്‍ അസ്വസ്ഥനാണ് മധു. ഈ അടുത്തയിടക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജു മേനോനാടായിരുന്നു ലളിതം സുന്ദരത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. മഞ്ജു വാര്യര്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ബിജു മേനോനെ അറിയാം. ഇതിന് ശേഷമാണ് മഞ്ജുവിനോട് കഥ പറഞ്ഞത്. രണ്ടാളുടേയും ഡേറ്റ് ലഭിക്കാന്‍ വൈകിയതോടെ തിരക്കഥയിലും മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. എന്തെങ്കിലും തെറ്റിപ്പോയാല്‍ ക്യാമറയ്ക്ക് മുന്നില്‍ വെച്ച് തന്നെ വഴക്ക് പറയല്ലേയെന്നായിരുന്നു അനിയത്തി ചേട്ടനോട് പറഞ്ഞത്. അങ്ങനെയുള്ള ഒരവസരവും മഞ്ജു ഉണ്ടാക്കിയിരുന്നില്ലെന്നായിരുന്നു മധു വാര്യര്‍ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X