തനിക്ക് കിറുക്കാണെന്ന് പറയുന്നവര്‍ ഈ വീഡിയോ കാണണമെന്ന് മഞ്ജു വാര്യര്‍! ഈ വട്ട് നല്ലതെന്ന് ആരാധകരും!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്ക് ആവാഹിച്ചാണ് താരം മുന്നേറുന്നത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ മഞ്ജു വാര്യരിന് മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ താരം തിരിച്ചെത്തിയിരുന്നു. അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. നൃത്തവേദികളിലും സജീവമാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. സ്‌ക്രീനിന് പുറത്ത് ആള് നല്ല തമാശക്കാരിയാണെന്നാണ് പലരും പറഞ്ഞത്. സെറ്റില്‍ എല്ലാവരുമായി പെട്ടെന്ന് അടുക്കാറുണ്ട് താരമെന്നും അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.അത്തരത്തില്‍ രസകരമായൊരു വീഡിയോ പങ്കുവെച്ചാണ് താരമിപ്പോള്‍ എത്തിയിട്ടുള്ളത്. സഹോദരനായ മധു വാര്യരേയും അമ്മയായ ഗിരിജയേയും ടാഗ് ചെയ്താണ് മഞ്ജു വാര്യര്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. തനിക്ക് കിറുക്കാണെന്നും അരവട്ടാണെന്നുമൊക്കെ പറയുന്നവര്‍ തന്റെ കുടുംബത്തിലെ മറ്റുള്ളവരേയും കൂടി പരിചയപ്പെടണമെന്നും താരം പറയുന്നു.

Manju warrier

കപ്പ് ട്രിക്ക് ചെയ്യുന്ന വീഡിയോയുമായാണ് മഞ്ജു വാര്യര്‍ എത്തിയിട്ടുള്ളത്. ആരാധകര്‍ മാത്രമല്ല താരങ്ങളും വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വട്ട് നല്ലതാണെന്നായിരുന്നു രാജ് കലേഷിന്റെ കമന്റ്. ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, ഗായത്രി സുരേഷ്, സയനോര ഫിലിപ്പ്, സഞ്ജു ശിവറാം, രഞ്ജിനി ജോസ് തുടങ്ങി നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X