അറിയുമോ മഞ്ജു വാര്യരുടെ പഴയ പേര്? ഓർമ്മകൾ ചികഞ്ഞ് നടി

തൊണ്ണൂറുകളില്‍ മലയാളികള്‍ ആരാധിച്ചിരുന്ന ഏറ്റവും മികച്ച നടിമാരില്‍ ഒരാളായിരുന്നു മഞ്ജു വാര്യര്‍. ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും പതിനാല് വര്‍ഷത്തിന് ശേഷം തിരിച്ച് വന്നു. ഇപ്പോള്‍ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള നടി രസകരമായ നിരവധി ഫോട്ടോസ് പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ സ്‌റ്റോറിയായി നടി പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി. കാരണം ചെറുപ്പത്തിലുള്ള മഞ്ജുവിന്റെ ഫോട്ടോയായിരുന്നിത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള മഞ്ജു ഇങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്ന പത്രകട്ടിങ് ആണ്. രസകരമായ മറ്റൊരു കാര്യം സ്‌കൂളില്‍ പഠിക്കുമ്പോള്‍ നടിയുടെ പേര് മഞ്ജു വാര്യര്‍ എന്നായിരുന്നില്ലെന്നതാണ്.

manju

'കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സ്‌കോളര്‍ഷിപ്പ് (ഭരതനാട്യം) നേടിയ യു വി മഞ്ജു. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തില്‍ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന മഞ്ജു ശക്തി ഫൈനാന്‍സ് ലിമിറ്റഡ് കണ്ണൂര്‍ ശാഖയുടെ മാനേജര്‍ ടി വി മാധവന്റെ മകളാണ്', അന്നത്തെ വാർത്ത ഇങ്ങനെയായിരുന്നു. കുറിപ്പിനോടൊപ്പം മഞ്ജുവിന്റെ അക്കാലത്തെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും പത്രം നൽകുകയുണ്ടായി.

പഴയ ചിത്രത്തിനൊപ്പം നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും കൂടി നോക്കിയാല്‍ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയില്‍ നിന്നും ലേഡീ സൂപ്പര്‍സ്റ്റാറിലേക്കുള്ള മഞ്ജുവിന്റെ ദൂരം എത്രയായിരുന്നു എന്ന് മനസിലാവും. കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലൂടെയും മറ്റുമായി മഞ്ജു പങ്കുവെച്ച ചിത്രങ്ങള്‍ ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഓരോ ദിവസം കഴിയുംതോറും മഞ്ജുവിന്റെ ഭംഗി കൂടി വരികയാണെന്നാണ് ആരാധകര്‍ പറയുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് ഗ്ലാമര്‍ കൂടുന്ന അസുഖം മഞ്ജുവിനുമുണ്ടെന്നാണ് ഓരോരുത്തരുടെ കമന്റുകള്‍.

manjuwarrier

നിലവില്‍ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് നടി. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് റിലീസിനൊരുങ്ങുന്നത്. മാര്‍ച്ച് 26 ന് റിലീസ് തീരുമാനിച്ചെങ്കിലും കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാറ്റി വെക്കുകയായിരുന്നു. വൈകാതെ ഈ ചിത്രമെത്തും. മാത്രമല്ല മെഗാസ്റ്റാർ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന ദി പ്രീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X