ആദ്യമായി ദിലീപിന്റെ മുഖം മഞ്ജുവിന്റെ ഇൻസ്റ്റയിൽ! പേര് പറയുമ്പോൾ പോലും ആ ബഹുമാനം! ചർച്ച ചെയ്ത് ആരാധകർ!

മലയാള സിനിമയിൽ പ്രണയിച്ച് വിവാഹിതരായ നിരവധി താരങ്ങളുണ്ട്. ചിലർ ഇപ്പോഴും സന്തുഷ്ടകരമായ ദാമ്പത്യം നയിക്കുന്നു. മറ്റ് ചിലർ ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലാക്കി വേർപിരിഞ്ഞ് അവരവരുടേതായ വഴികളിലൂടെ സഞ്ചരിച്ച് തുടങ്ങി. സിനിമാ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ​ഗോസിപ്പുകൾ‌ വരുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എല്ലാം സർവസാധാരണമാണ്.

ദുബായിൽ നിന്ന് വരുമ്പോൾ നിരവധി ലെ​ഗേജ്, ഇടനിലക്കാരിയായി രേണു എന്താണ് കടത്തുന്നതെന്ന് അന്വേഷിക്കണം; ഷെഫീന!
ദുബായിൽ നിന്ന് വരുമ്പോൾ നിരവധി ലെ​ഗേജ്, ഇടനിലക്കാരിയായി രേണു എന്താണ് കടത്തുന്നതെന്ന് അന്വേഷിക്കണം; ഷെഫീന!

നിരവധി വേർപിരിയലുകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴും മലയാളികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തൊരു വേർപിരിയൽ മഞ്ജു വാര്യർ-​ദിലീപ് ജോഡിയുടേതാണ്. സിനിമ സെറ്റിൽ തുടങ്ങിയ പ്രണയം വിവാഹ​ത്തിലേക്ക് എത്തുകയായിരുന്നു. നായികയായ ആദ്യ സിനിമയിലെ നായകനെ തന്നെ ജീവിതത്തിലും നായകനായി കിട്ടിയപ്പോൾ മഞ്ജു അതീവ സന്തോഷവതിയായിരുന്നു.

Manju Warrier Dileep

വെറും ഇരുപത് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു മഞ്ജുവിനെ ദിലീപ് വിവാഹം ചെയ്തത്. കുടുംബത്തിൽ നിന്നുള്ള എതിർപ്പുകളെല്ലാം മറികടന്ന് 1998 ഒക്ടോബർ 20ന് ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് താരങ്ങൾ വിവാഹിതരായി. വിവാഹത്തോടെ മഞ്ജു അഭിനയം ഉപേക്ഷിച്ചു. പൂർണ്ണമായും കുടുംബിനിയായി മാറി.

ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകളുടെ ഭാ​ഗമാവുകയും കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയും ചെയ്തതുകൊണ്ട് തന്നെ മഞ്ജു സിനിമയും അഭിനയവും ഉപേക്ഷിക്കുന്നുവെന്നത് ആരാധകർക്കും സിനിമാപ്രേമികൾക്കും ഹൃദയഭേദകമായ വാർത്തയായിരുന്നു. എന്നി‌രുന്നാലും എല്ലാവരും ആശ്വാസം കണ്ടെത്തിയത് തങ്ങൾക്ക് പ്രിയപ്പെട്ട താരത്തിന്റെ നല്ലപാതിയാണല്ലോ മഞ്ജു എന്നതോർത്തായിരുന്നു.

എനിക്കും പറയാനുണ്ടെടോ കൂടുതൽ കാര്യങ്ങൾ; വീടിന്റെ കണക്കുമായി വന്നവന് കണക്കിന് കൊടുത്ത് രേണു
എനിക്കും പറയാനുണ്ടെടോ കൂടുതൽ കാര്യങ്ങൾ; വീടിന്റെ കണക്കുമായി വന്നവന് കണക്കിന് കൊടുത്ത് രേണു

അഭിനയം മാത്രമല്ല നൃത്തം ചെയ്യുന്നതും മഞ്ജു അവസാനിപ്പിച്ചു. കുടുംബിനി റോളിലേക്ക് ഒതുങ്ങിയശേഷം പൊതുവേദികളിൽ വിരളമായി മാത്രമെ താരം പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. അതിനിടയിൽ ഇരുവർക്കും മകളും പിറന്നു. മഞ്ജു-​ദിലീപ് ജോഡിക്ക് ഒരു കാലത്ത് വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്നു. അങ്ങനെ ഇരിക്കെയാണ് പെട്ടന്ന് ഒരു ​ദിവസം മഞ്ജുവും ദിലീപും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നത്.

2014ൽ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകി. 2015 ജനുവരിയിൽ എറണാകുളം കുടുംബ കോടതി ഇത് അനുവദിച്ചു. വിവാഹമോചനശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തി. ദിലീപ് തന്റേതായ രീതിയിൽ സിനിമയിൽ തുടർന്നു. വേർപിരിയാനുള്ള കാരണം ഇരുവരും എവിടേയും പങ്കുവെച്ചിട്ടില്ല. പക്ഷെ നടിയെ ആക്രമിച്ച കേസ് വന്നശേഷം ഇരുവരും തമ്മിലൊരു കോൾഡ് വാർ ഉണ്ടായിരുന്നു.

Manju Warrier Dileep

കേസിൽ വിധി വന്നശേഷം മഞ്ജുവിന് എതിരെ ​ദിലീപ് രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആദ്യമായി മഞ്ജു വാര്യരുടെ ഇൻസ്റ്റ​ഗ്രം സ്റ്റോറിയിൽ ദിലീപിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നടി ആദ്യമായി നായികയായ സിനിമ സല്ലാപം ഇറങ്ങിയിട്ട് മുപ്പത് വർഷം തികയുകയാണ്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്ത മനോജ് കെ ജയൻ ആ സന്തോഷം പങ്കിട്ട് ഇൻസ്റ്റയിലിട്ട പോസ്റ്റാണ് മഞ്ജു സ്റ്റോറിയിൽ ഷെയർ ചെയ്തിരിക്കുന്നത്.

സല്ലാപം സിനിമ പ്രദർശനം ആരംഭിച്ച് രണ്ടാം വാരത്തിലേക്ക് എത്തിയപ്പോൾ ആ സന്തോഷം പ്രകടിപ്പിച്ച് അന്ന് അണിയറപ്രവർത്തകർ നൽകിയ പത്ര പരസ്യത്തിന്റെ കട്ടിങുകളാണ് മനോജ് കെ ജയൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജുവും ദിലീപും മനോജുമാണ് അന്ന് പത്രത്തിൽ വന്ന പരസ്യത്തിൽ ഉണ്ടായിരുന്നത്.

കരയുന്ന വീഡിയോ പങ്കുവെച്ച ശേഷം രേണു ചെയ്തത്, മെെൻഡ്സെറ്റ് മനസിലാകുന്നില്ല; രേണുവിനെതിരെ സായ് കൃഷ്ണ
കരയുന്ന വീഡിയോ പങ്കുവെച്ച ശേഷം രേണു ചെയ്തത്, മെെൻഡ്സെറ്റ് മനസിലാകുന്നില്ല; രേണുവിനെതിരെ സായ് കൃഷ്ണ

ചുവന്ന മൂന്ന് ഹാർട്ട് ഇമോജികൾക്ക് ഒപ്പമാണ് മഞ്ജു പോസ്റ്റ് ഷെയർ ചെയ്തത്. വ്യക്തിപരമായ പ്രശ്നങ്ങൾ പ്രൊഫഷനുമായി കൂട്ടിക്കുഴയ്ക്കാത്ത കലാകാരിയാണ് മഞ്ജു എന്നാണ് ആരാധകർ കുറിച്ചത്. സിനിമാ സെറ്റിലെ ഓർമകൾ പങ്കുവെക്കുമ്പോൾ അതിൽ ദിലീപും ഉൾപ്പെടുന്നതാണെങ്കിൽ ആ പേര് ഒഴിവാക്കാതെ ദിലീപേട്ടൻ എന്ന് പറഞ്ഞ് കൊണ്ട് സംസാരിക്കുന്നയാളാണെന്നും മുൻ ഭർത്താവ് എന്ന ബഹുമാനം ഇപ്പോഴും നടന് മഞ്ജു നൽകുന്നു‌ണ്ടെന്നും ആരാധകർ കുറിച്ചു.

More from Filmibeat

Read more about: manju warrier dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X