അമ്മയുടെ എഴുത്തിന്റെ സന്തോഷത്തിനൊപ്പം തിരുത്ത് പറഞ്ഞ് മഞ്ജു വാര്യര്‍, ഗിരിജ വാര്യരുടെ ഇളയ മകളാണ്

മഞ്ജു വാര്യരുടെ അമ്മയായ ഗിരിജ വാര്യരേയും ആരാധകര്‍ക്ക് പരിചയമുണ്ട്. അമ്മയേയും അച്ഛനേയും കുറിച്ച് പറഞ്ഞ് ഇടയ്ക്ക് താരമെത്താറുണ്ട്. കലാജീവിതത്തില്‍ ഇരുവരും നല്‍കിയ പിന്തുണയെക്കുറിച്ച് താരം വാചാലയാവാറുണ്ട്. അമ്മയുടെ എഴുത്തിനെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. നാളുകള്‍ക്ക് ശേഷം അമ്മ കുറിപ്പെഴുതിയപ്പോള്‍ ആ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

അമ്മ എഴുതിയ ലേഖനം ഏറെ അഭിമാനത്തോടെ പങ്കു വയ്ക്കുന്നു. ഏകദേശം 46 വർഷങ്ങൾക്ക് ശേഷമാണ് ഒരു പ്രസിദ്ധീകരണത്തിൽ അമ്മ എഴുതിയ വാചകങ്ങൾ അച്ചടിച്ചു വരുന്നത്. അത് ഗൃഹലക്ഷ്മിയിൽ തന്നെ ആയതിൽ സന്തോഷം.
കൂട്ടത്തിൽ ഒരു ചെറിയ തിരുത്ത് കൂടി. ഗിരിജാ വാര്യരുടെ മൂത്ത മകളല്ല, ഇളയ മകളാണ് ഞാൻ ട്ടോയെന്നുമായിരുന്നു മഞ്ജു വാര്യര്‍ കുറിച്ചത്. ഗൃഹലക്ഷ്മിയിലെ എഴുത്തിന്‍റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.

നിലാവെട്ടമെന്ന പക്തിയുമായാണ് ഗിരിജ വാര്യര്‍ എത്തിയിട്ടുള്ളത്. 46 വര്‍ഷത്തിന് ശേഷമായാണ് അമ്മ എഴുതിയതെന്നും ആ കുറിപ്പ് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും മഞ്ജു പറയുന്നു. മഞ്ജുവിന്‍റെ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. അമ്മയും മകളും,മലയാളികളുടെ അഭിമാനമാകുന്നു..ഈശ്വരാനുഗ്രഹം വേണ്ടുവോളം..ഇനിയും ആ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Manju Warrier

ജീവിതത്തിൽ നേരിട്ട പ്രതിസന്ധിയെ ചിരിച്ച് കൊണ്ട് നേരിട്ട മഞ്ജുവിന്റെ അച്ഛനമ്മമാരുടെ കഥ മനോരമ ചാനലിൽ വായിച്ചിട്ടുണ്ട് . മകൾക്ക് തണലായി അമ്മയും അമ്മയ്ക്ക് തണലായി മകളും ചിരിയോടെ ജീവിക്കട്ടെ കാലങ്ങളോളമെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

ലോക് ഡൗണ്‍ സമയത്ത് മക്കള്‍ രണ്ടാളും വീട്ടിലെത്തിയതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് ഗിരിജ വാര്യര്‍ എത്തിയിരുന്നു. ഈ സന്തോഷം കാണാന്‍ മാധവേട്ടനില്ലെന്നുള്ള സങ്കടം അലട്ടുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ലോക് ഡൗണ്‍ സമയത്ത് ചിത്രീകരണം നിര്‍ത്തിവെച്ചതോടെ മഞ്ജു വാര്യരും മധു വാര്യരും അമ്മയ്ക്ക് അരികിലേക്ക് എത്തുകയായിരുന്നു. ആ സന്തോഷമായിരുന്നു അന്ന് അമ്മ എഴുത്തിലൂടെ പ്രകടിപ്പിച്ചത്.

Recommended Video

മഞ്ജു വാര്യര്‍ പാടി കിംകിംകിംകിം എന്താണ് ?

ചേട്ടന്റെ സിനിമയില്‍ നായികയാവുന്നതിന് പിന്നിലെ സന്തോഷത്തെക്കുറിച്ച് പറഞ്ഞും മഞ്ജു വാര്യര്‍ എത്തിയിരുന്നു. ലളിതം സുന്ദരത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് മഞ്ജു വാര്യര്‍. അവസാനനിമിഷമാണ് താന്‍ സിനിമയിലേക്ക് എത്തിയത്. ചേട്ടന്‍ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ആവേശത്തിലായിരുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ലളിതം സുന്ദരം എഡിറ്റിങ്ങിനിടയിലെ ചിത്രവുമായും മഞ്ജു വാര്യര്‍ എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X