twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരും മധുവുമുണ്ട്! അനുവിന്‍റെ കല്പന അതാണ്! ആവണിയുടെ കളി ഇങ്ങനെ! സന്തോഷം പങ്കുവെച്ച് താരം!

    |

    മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ലോക് ഡൗണ്‍ കാലത്തെ സന്തോഷനിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഡാന്‍സ് ചെയ്യുന്ന വീഡിയോയുമായും താരമെത്തിയിരുന്നു.

    മഞ്ജു വാര്യരേയും മധു വാര്യരേയും അനുവിനേയും ആവണിയേയും അടുത്ത് കിട്ടിയ സന്തോഷത്തിലാണ് അമ്മയെന്ന് മഞ്ജു വാര്യര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ എഴുത്തിലേക്ക് തിരിച്ച് പോവുന്നുവെന്ന് പറഞ്ഞായിരുന്നു താരം പോസ്റ്റിട്ടത്. കുറിപ്പുകളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. സിനിമാതിരക്കുകളുമായി ഓടിനിടന്നിരുന്ന രണ്ട് മക്കളേയും വീട്ടില്‍ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ഗിരിജ വാര്യര്‍ എത്തിയത്.

    തിരക്കായി

    തിരക്കായി

    ഇവിടെ എല്ലാവരും തിരക്കിലാണ്. കഥയെഴുത്തും സിനിമാചർച്ചകളുമായി തിരക്കുള്ള ഒരാൾ. അഭിനയവും നൃത്തവും ഒക്കെയായി തിരക്കായി മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വീണു കിട്ടുന്ന ഒഴിവിൽ വിശ്രമിക്കാനെത്തുന്ന മറ്റൊരാൾ. ഇവർ രണ്ടു പേരും ഈ വീട്ടിൽ ഇപ്പോൾ എന്നെക്കാൾ തിരക്കായെന്ന് അമ്മയുടെ കുറിപ്പില്‍ പറയുന്നു.

    ചിരിയാണ് വരുന്നത്

    ചിരിയാണ് വരുന്നത്

    ഒരാള്‍ ഓടി നടക്കുന്നു. ഒരാളുടെ കയ്യിൽ ചൂല്, മറ്റേയാളുടെ കയ്യിൽ നിലം തുടയ്ക്കുന്ന മോപ്പ്. കുറച്ചു കഴിയുമ്പോൾ ഒരാൾ ചിരവപ്പുറത്ത്. തേങ്ങ തുരുതുരെ ചിരകി ഇലയിൽ വീഴുന്നു. അതിൽ നിന്ന് കയ്യിട്ടു വാരി തിന്നാൽ മറ്റേയാൾ. എന്താ കഥ. എനിക്ക് ചിരിയാണ് വരുന്നത്.' കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.

    അടുക്കളയും സജീവം

    അടുക്കളയും സജീവം

    പച്ചക്കറി അറിയലും പാത്രം കഴുകലുമൊക്കെയായി അടുക്കളയും സജീവമാണ്. നഗരത്തില്‍ വളര്‍ന്ന കുട്ടിയായ അനു ഇതൊക്കെ എങ്ങനെ പഠിച്ചുവെന്നും ഗിരിജ വാര്യര്‍ ചോദിക്കുന്നുണ്ട്. പാചകമെങ്കിലും സ്വയം ചെയ്യണമെന്ന് നിര്‍ബന്ധമുണ്ട്. അമ്മ അവിടെപ്പോയി കാലുനീട്ടി ഇരുന്നാല്‍ മതിയെന്നാണ് അനുവിന്റെ കല്‍പ്പന.

    ആവണിയുടെ വരവ്

    ആവണിയുടെ വരവ്

    ഇടയ്ക്ക് ഗെയിം കളിക്കാനായി മുത്തുവിനെ തേടി ആവണിയും എത്തും. പാവം ബോറടിക്കുന്നുണ്ടാവും. കൂട്ടുകാരൊന്നും അടുത്ത് ഇല്ലാത്തതിനാല്‍ അച്ഛനും അമ്മയും മുത്തുവും മേമയുമൊക്കെ അവളുടെ കളിക്കൂട്ടുകാരനാവുന്നു. അവളുടെ സ്ഥിരം കളിക്കൂട്ടുകാരനായിരുന്ന മാട്ടന്‍ ഇനി ഒരിക്കലും കൂടെ കളിക്കാന്‍ ഉണ്ടാവില്ലെന്ന് അവളും മനസ്സിലാക്കിയിരിക്കുന്നു.

    മാധവേട്ടൻ കൂടി

    മാധവേട്ടൻ കൂടി

    വീട്ടിൽ എല്ലാവരും ഇങ്ങനെ ഒന്നിച്ചു വരുന്നത് വർഷങ്ങൾക്കു ശേഷമാണെന്നും ഇതൊക്കെ കാണാൻ മാധവേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിലെന്നും കുറിപ്പിൽ ഗിരിജ പരാമർശിക്കുന്നു. ഇവിടെ ഞങ്ങളെല്ലാവരും തിരക്കിലാണ്. അങ്ങനെ ഒരു കൊറോണക്കാലം എന്നു പറഞ്ഞ് അവസാനിക്കുന്ന കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

    English summary
    Manju Warrier shares her mother mother's writeup
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X