For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുത്തൻ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച് ലേഡി സൂപ്പർസ്റ്റാർ, മഞ്ജുവിന് ആരാധകരോട് ഒരു കാര്യം പറയാനുണ്ട്

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ,. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ മഞ്ജു പിന്നീട് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായിട്ടായിരുന്നു മഞ്ജു ഓരോ തവണണയും സ്ക്രീനിൽ എത്തിയത്. സല്ലപത്തിലെ രാധയും ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഞ്ജലിയും പ്രണയ വർണ്ണങ്ങളിലെ ആരതിയും ഭഭ്രയും ഭാനുമതിയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടി വിവാഹിതയാകുന്നത്. ഇത് ആരാധകരെ ഏറെ സങ്കടപ്പെടുത്തിയിരുന്നു.

  ഓരോ ദിവസവും പ്രായം കുറയുവാണോ? മഞ്ജു വാര്യരുടെ പുത്തൻ ലുക്ക്

  ഭാഗ്യം കൊണ്ട് മാത്രമല്ല മമ്മൂട്ടി നടനായത്, പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടി, സംവിധായകൻ പറയുന്നു

  ആദ്യത്തെ പോലെ ശക്തമായ കഥാപാത്രത്തിലൂടെയായിരുന്നു മഞ്ജു മടങ്ങിയ എത്തിയതും . റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ പഴയ മഞ്ജുവിനെ ആയിരുന്നു കണ്ടത്. പിന്നീട് നടിക്ക് വേണ്ടി സിനിമകൾ ഒരുങ്ങുകയായിരുന്നു. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരിൽ കണ്ടത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ മാത്രമല്ല ലുക്കിൽ പോലും ആ മാറ്റമുണ്ടായിരുന്നു.

  ജനന സർട്ടിഫിക്കറ്റിൽ നമിതയ്ക്ക് പകരം മമിതയായി, പേരിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി നടി

  Manju Warrier's new look viral | FilmiBeat Malayalam

  മടങ്ങി വരവിൽ സോഷ്യൽ മീഡിയയിലും മഞ്ജു സജീവമായിരുന്നു . ഇതോടെ പ്രേക്ഷകരുമായി പണ്ടത്തെക്കാളും അടുത്ത ബന്ധം ഉണ്ടാവുകയായിരുന്നു. സിനിമ വിശേഷങ്ങൾ മാത്രമല്ല തന്റെ സ്വകാര്യ സന്തോഷങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് ഇവയെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാം ചിത്രമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരു കൈകളും നീട്ടിയാണ് ആരാധകർ ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രം സ്വീകരിച്ചിരിക്കുന്നത്. നടിയുടെ പുത്തൻ മേക്കോവർ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

  ഫോണിൽ സംസാരിക്കുന്ന രീതിയിൽ പോസ് ചെയ്ത ഒരു ഉഗ്രൻ ചിത്രമാണ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാത്തവണത്തേയും പോലെ ഉഗ്രൻ ലുക്കിലാണ് ലേഡി സൂപ്പർ സ്റ്റാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ''നിങ്ങളെ സന്തോഷിപ്പിച്ച ഒന്നിനോടും ഒരിക്കലും ഖേദിക്കരുത്'' എന്ന് കുറിച്ച് കൊണ്ടാണ് മഞ്ജു ചിത്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് ലേഡി സൂപ്പർ സ്റ്റാറിന്റ ചിത്രം വൈറലാവുകയായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജുവന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിിനോടൊപ്പം തന്നെ കുറിപ്പും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്

  മികച്ച കമന്റുകളാണ് നാടിയെ തേടി എത്തുന്നത്. അഴിഞ്ഞു വീണ കേശഭാരം.. ആ മുഖത്തും ചിരിയിലുമുള്ള ഭംഗി എന്നൊക്കെ പറയണമെങ്കിൽ അതു മഞ്ജു ചേച്ചി ആയിരിക്കണം,നിന്റെ .മിഴിയിൽ ..നീലോല്പലം...നിന്നുടെ..കവിളിൽ പൊന്നശോകം..നീ യെൻ നിത്യ വസന്തം,മനസ്സറിഞ്ഞ് ചിരിക്കാൻ കഴിയുന്ന കാലം വരെ നമ്മളെ ആർക്കും തോൽപ്പിക്കാനാവില്ല,എന്നെന്നും മനസ്സിൽ നിറഞ്ഞു നിക്കുന്ന മുഖമാണ് ഇത് we really love you ചേച്ചി,നിങ്ങളുടെ ആത്മവിശ്വാസം ഒരു പ്രചോദനമാണ് എന്നിങ്ങനയുള്ള പോസിറ്റീവ് കമന്ഡറുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

  കൂടാതെ മഞ്ജുവിന്റെ സിമ്പിൾ ലുക്കിനെ കുറിച്ചും പ്രേക്ഷകർ വാചാലരാവുന്നുണ്ട്. അധികം മേക്കപ്പ് ഇടാതെ വളരെ സിമ്പിളായിട്ടാണ് മഞ്ജു ഓരോതവണയും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലും അധികം മേക്കപ്പ് ഇപയോഗിക്കാറില്ല. ഇപ്പോഴിത ഇതിനെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്.''ഇഷ്ടം.. ഒരുപാട്.. ഓരോ അഭിമുഖം കാണുമ്പോഴും ചേച്ചി മേക്കപ്പ് ഇടാത്തത് എന്താ എന്ന് ചോദിക്കുമ്പോൾ "എനിക്കത് ചേരില്ല "എന്നു പറയാറുണ്ടായിരുന്നു.. എനിക്കും കൂടുതലിഷ്ടം..അതാണ്.. മേക്കപ്പ് ഇല്ലാതെയാണ് കൂടുതൽ സുന്ദരി എന്നു തോന്നിയിട്ടുണ്ട് , ഇതൊക്കകണ്ട് നാല്പത് കഴിഞ്ഞ ആരെങ്കിലും സ്ത്രീകൾക്ക് മേക്കോവർ നടത്താൻ തോന്നിയെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രമാണെന്നാണും'' ആരാധകർ പറയുണ്ട്.

  മഞ്ജുവിന്റെ പുതിയ ചിത്രം പുറത്ത് വന്നത് പിന്നാലെ കലോത്സവ ഓർമകളും ചിത്രങ്ങളും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. 'ജിങ്കിടി ജിക്കിച്ചാ.... ആ നാടോടി നൃത്തം...അന്നത്തെ കലോൽസ്സവ വേദികളിൽ വൻ ഹിറ്റായിരുന്നു.... സിനിമയിൽ വരുന്നതിനു മുൻപ്‌ തന്നെ ഒരുകറുത്ത പൊട്ടൊക്കെ കുത്തി...ചിരിച്ച്‌ കൊണ്ട്‌ നിൽക്കുന്ന കലാതിലകം... മനോരമ പത്രത്തിൽ വന്ന ആ ഫോട്ടോയിലെ കലാകാരിയോട്‌ ഒരു സ്ക്കൂൾ കുട്ടിക്ക്‌ തോന്നിയ ഇഷ്ടംഇന്നും ആ ചിരി ഒന്ന് കൂടി നിറഞ്ഞ്‌ ശോഭിച്ച്‌ നിൽക്കുന്നത്‌ കാണുമ്പൊ മനസ്സിനു ഒരു വല്ലാത്ത സുഖം തന്നെ'. മലയാളം നന്ദിയോടെ നോക്കികാണുന്ന പൂനിലാ ചിരി..പലർക്കും പ്രചോദനമാണ് ഈ ചിരി..വിസ്മയമാർ ഇനിയും ഉണ്ടാകാൻ പാടില്ല..അതിന് ഈ ചിരിയുമായ് എന്നും ഉണ്ടാകണം..ഒളിംമ്പിക്സിൽ സ്വർണം വാങുന്നവരെ ഓർത്ത് നാം ചിരിയ്ക്കാറുണ്ട്..എല്ലാം മറന്നു,പ്രത്യാകിച്ച് ഭാരതത്തിന് മെഡലൂകിട്ടുമ്പോൾ...തീർച്ചയായും ഈ ഊർജസ്രോതസ് മലയാളിയ്ക്കും മററും ഇനിയും വേണം..അതുകൊണ്ട് മനസ്സുതുറന്നുളള ഈ ചിരി തുടർന്നും ഉണ്ടാകണം,ലയാള സിനിമയ്ക്ക് ഇപ്പോൾ മഞ്ജു ചേച്ചി ഒഴിച്ചുകൂടാൻ പറ്റാത്ത വ്യക്തിത്വമാണ്. വിമർശനങ്ങൾ എപ്പോഴും ഉണ്ടാകും അതിനെ അതിന്റെ വഴിക്ക് വിടുക. ദൈവ എല്ലാം വിധ കഴിവ് നൽകിയായ ഈ സഹോദരിയോട് അഭിമാനമാണ്.ദൈവത്തിന്റെ അനുഗ്രഹം ഉണ്ടക്കട്ടെ ഇനിയും ഉയരങ്ങളിലേക്ക് എത്തി ചേരാൻ കഴിയട്ടെ... എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട്.

  പ്രീസ്റ്റ്, ചതുർ മുഖം, എന്നിവയാണ് ഈ വർഷം പുറത്തിറങ്ങിയ മഞ്ജു വാര്യർ ചിത്രം. പ്രീസ്റ്റിൽ മമ്മൂട്ടിക്കൊപ്പമായിരുന്നു മഞ്ജു എത്തിയത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. അണിയറയില് നിരവധി ചിത്രം ഒരുങ്ങുന്നുണ്ട്. മരയ്ക്കാർ അറബി കടലിന്റെ സിഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം. ലളിത സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ,വെള്ളരിക്കാപ്പട്ടണം, 9 എംഎം എന്നിവയാണ് മഞ്ജുവിന്റെ പുറത്ത് വരാനുള്ള ചിത്രങ്ങൾ. സഹോദരൻ മധു വാര്യർ ആണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്.

  മഞ്ജു വാര്യരുടെ പുതിയ ചിത്രം, കടപ്പാട് ഇൻസ്റ്റഗ്രാം

  Read more about: manju warrier
  English summary
  Manju Warrier Shares His News Look, Pic Trendng On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X