മഞ്ജു വാര്യരുടെ ലുക്ക് ആകെ മാറി! ചേട്ടന്‍റെ സിനിമയില്‍ അനിയത്തി ഇങ്ങനെയാണ്! ചിത്രം വൈറല്‍!

മഞ്ജു വാര്യരോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. വ്യത്യസ്തമായ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കഴിയുമെന്നും താരം തെളിയിച്ചിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കിയാണ് താരം മുന്നേറുന്നത്. അഭിനയത്തിന് പുറമെ നൃത്തത്തിലും മഞ്ജു വാര്യര്‍ സജീവമാണ്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു ഈ നായിക എത്തിയത്. സാക്ഷ്യത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും സല്ലാപത്തിലൂടെയാണ് നായികയായി മാറിയത്.

അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും കൂടി സാന്നിധ്യം അറിയിക്കുന്നുണ്ട് മഞ്ജു വാര്യര്‍. ലളിതം സുന്ദരം, കയറ്റം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ മഞ്ജു വാര്യരും പങ്കാളിയാണ്. സഹോദരന്റെ സിനിമയായ ലളിതം സുന്ദരത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ചിത്രീകരണം നിര്‍ത്തിവെച്ച് മഞ്ജു വാര്യരും മധു വാര്യരും വീട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇവര്‍ ഇരുവരും ഒരുമിച്ച് വീട്ടിലുള്ളതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു അമ്മ ഗിരിജ വാര്യരെത്തിയത്.

കാലങ്ങള്‍ക്ക് ശേഷം അമ്മ എഴുത്തിന്റെ വഴിയിലേക്ക് തിരിച്ച് പോയതിന്‍രെ സന്തോഷത്തെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു. അമ്മയുടെ കുറിപ്പുമായെത്തിയ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. സിനിമാചര്‍ച്ചകളും ആവണിക്കൊപ്പമുള്ള കളികളുമൊക്കെയായി ആകെ സന്തോഷത്തിലാണ് വീട്. ഇത് കാണാന്‍ മാധവേട്ടനും കൂടി ഉണ്ടായിരുന്നുവെങ്കിലെന്നും ഗിരിജ വാര്യര്‍ കുറിച്ചിരുന്നു.

Manju Warrier

സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ സംവിധാനമോഹമുണ്ടായിരുന്നുവെന്ന് മധു വാര്യര്‍ പറഞ്ഞിരുന്നു. ആ ആഗ്രഹമാണ് ലളിതം സുന്ദരത്തിലൂടെ പൂവണിയാന്‍ പോവുന്നത്. മഞ്ജു വാര്യര്‍ നായികയായെത്തുമ്പോള്‍ ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. ഒടുവിലായാണ് താന്‍ ഈ സിനിമയിലേക്ക് എത്തിയതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ചേട്ടന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ബിജു മേനോനും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്നത്.

ലളിതം സുന്ദരത്തിലെ ലുക്ക് പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കൂളിങ് ഗ്ലാസണിഞ്ഞ് സ്റ്റൈലിഷായുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതീവ സുന്ദരിയായുള്ള മറ്റൊരു ചിത്രമായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിങ്ങളുടെ ശാന്തതയുണ്ടാക്കുന്നത് നിങ്ങള്‍ തന്നെയാണെന്നായിരുന്നു ക്യാപ്ഷന്‍. അനുമോള്‍, കാളിദാസ് ജയറാം, ശൃന്ദ, അനുശ്രീ തുടങ്ങിയവരും ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X