For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ മനോഹര നിമിഷങ്ങൾ, സോഷ്യൽ മീഡിയയിൽ താരമായി ലേഡി സൂപ്പർ സ്റ്റാർ

  |

  സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അടുത്ത സുഹൃത്തുക്കളായ സംയുക്തയ്ക്കും ഗീതു മോഹൻദാസിനുമൊപ്പമുളള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. ഇതേ ചിത്രം നടി ഫേസ്ബുക്ക് പേജിലും പേസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് സുഹൃത്തുക്കളേയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഇവർ ഒത്തു കൂടാറുണ്ട്. കൂടാതെ ഒന്നിച്ച് യാത്രകളും പോകാറുണ്ട്. ഗീതുവും സംയുക്തയും കൂടതെ ഭാവനയും പൂർണിമയും ഈ സൗഹൃദ വലയത്തിലുണ്ട്.

  manju

  ആ രംഗങ്ങൾ ഓർക്കുമ്പോൾ ഇപ്പോള്‍ ചിരിയാണ്, റൊമാന്റിക് സീനുകളെ കുറിച്ച് ഷാനവാസും സ്വാസികയും

  സുഹൃത്തുക്കൾക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. പോസിറ്റീവായ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. 'ബ്യൂട്ടീസ് ഓഫ് മോളിവുഡ്', 'മലയാളത്തിന്റെ സുന്ദരികള്‍' എന്നാണ് ആരാധകർ ഇവരെ വിശേഷിപ്പിക്കുന്നത്. കൂടാതെ മഞ്ജു കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നും ആരാധകർ പറയുന്നു. പരസ്പരം പോസിറ്റിവിറ്റി നിറക്കുന്ന സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെയെന്നും കമന്റുകൾ വരുന്നുണ്ട്. മറ്റൊരു ജീവിതം കണ്ടെത്തണമെന്നും മഞ്ജുവിനോട് പറയുന്നുണ്ട്. ''Beautiful pic. പക്ഷെ അവരെപോലെ നല്ലൊരു ജീവിതം കണ്ടെത്തുക. അവർ എപ്പോഴും കൂടെ കാണില്ലെന്നാണ് ആരാധികയുടെ കമന്റ്. പൂർണിമ എവിടെ എന്നും ആരാധകർ അന്വേഷിക്കുന്നുണ്ട്. കൂടാതെ ഈ സൗഹൃദം സിനിമയിൽ കാണാനുള്ള ആഗ്രഹം പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.

  നാളെയാണ് ബാലയുടെ സ്പെഷ്യൽ ദിവസം, ഒരുക്കങ്ങൾ തുടങ്ങി, വീഡിയോ പങ്കുവെച്ച് താരം

  കൂടാതെ സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ 23ാം വർഷികത്തെ കുറിച്ചും ആരാധകർ ഓർമിപ്പിക്കുന്നുണ്ട് . മഞ്ജുവിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചിത്രം ചർച്ചാ വിഷയമാണ്."മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം."എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന, എനിക്ക് പൂർണ്ണതൃപ്തി നൽകിയ ഒരു കഥാപാത്രമാണ് ബെത്‌ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്നേഹിയായ ഡെന്നിസ് 23 years... എന്നായിരുന്നു കമന്റ്.

  സൗഹൃദങ്ങൾക്ക് ജീവന്റെ വിലയുണ്ട്, അത് ഞങ്ങൾക്ക് അറിയാം, സാജൻ സൂര്യയുടെ വാക്കുകൾ വൈറലാവുന്നു

  ഇന്ന് തന്റെ മറ്റൊരു ചിത്രം മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലേഡി സൂപ്പർ സ്റ്റാറിന്റെ പുതിയ ഹെയർ സ്റ്റൈൽ വൈറലായിട്ടുണ്ട്. ഷോർട്ട് ഹെയറിൽ മുടി കളർ ചെയ്തിരിക്കുകയാണ്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകളായ സജിത്ത് ആൻ സുജിത്ത് സഹോദരങ്ങളാണ് മഞ്ജുവിന്റെ പുതിയ സ്റ്റൈലിന് പിന്നിൽ. മഞ്ജുവിനൊപ്പമുളള ചിത്രം അവരും തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നടൻ ബാബു ആന്റണിയും മഞ്ജുവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. പുതിയ ലുക്ക് കൊള്ളാം എങ്കിലും എനിക്ക് ആ നീളൻ മുടിയാണ് ഇഷ്ടമെന്നായിരുന്നു നടന്റെ കമന്റ്. ദീപ്തി സതി, ഗീതു മോഹൻദാസ് , സിത്താര കൃഷ്ണകുമാർ, മാളവിക മേനോൻ തുടങ്ങിയവരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ആരാധകർ മ‍ഞ്ജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ്.

  Manju Warrier's new look viral | FilmiBeat Malayalam

  ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് മഞ്ജു വാര്യർ. ചതുർമുഖമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ലേഡിസൂപ്പർ സ്റ്റാറിന്റെ ചിത്രം. ദി പ്രീസ്റ്റായിരുന്നു ഈ വർഷം റിലീസ് ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടിയ്ക്കൊപ്പമുള്ള മഞ്ജുവിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അണിയറയിൽ മഞ്ജു വാര്യരുടേതായി നിരവധി സിനിമകൾ ഒരുങ്ങുന്നുണ്ട്. മരയ്ക്കാർ അറബികടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, 9 എംഎം, കാപ്പ എന്നിവയാണ് പുതിയ ചിത്രങ്ങൾ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മരയ്ക്കാർ അറബികടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.

  Read more about: manju warrier samyuktha varma
  English summary
  Manju Warrier Shares Latest pic With Geetu Mohandas And Samyuktha Varma, actress New Look went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X