യഥാർത്ഥ സൗഹൃദം മഞ്ജു വാര്യർ മനസ്സിലാക്കുന്നതിങ്ങനെ; ഫ്രണ്ട്ഷിപ്പ് ദിന പോസ്റ്റിനിടെ ചർച്ചയായി വാക്കുകൾ

നടി എന്നതിനപ്പുറം മഞ്ജു വാര്യരോട് പ്രത്യേക മമത മലയാളികൾക്കുണ്ട്. മഞ്ജുവിന്റെ ജീവിതത്തിലെ വീഴ്ചയും ഉയർച്ചയുമെല്ലാം ജനങ്ങൾ കണ്ടതാണ്. വിവാഹജീവിതം അവസാനിക്കുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിന്റെ അവസാനമല്ലെന്ന് മഞ്ജു വാര്യർ‌ തെളിയിച്ചു. വിവാഹമോചനം നേടി പത്ത് വർഷങ്ങൾക്കിപ്പുറം മഞ്ജു വാര്യർക്ക് ജീവിതത്തിലുണ്ടായ ഉയർച്ച ആരെയും അത്ഭുതപ്പെടുത്തും. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ തകർന്നെന്ന് തോന്നിയിടത്ത് നിന്നും പുതിയൊരു ജീവിതം മഞ്ജു വാര്യർ കെട്ടിപ്പടുത്തു.

വിവാഹമോചനം നേടി നിറകണ്ണുകളോടെ കോടതിയിൽ നിന്നും ഇറങ്ങി കാറിലേക്ക് കയറിയ മഞ്ജുവിനെ ഇന്നും ആരാധകർക്ക് ഓർമ്മയുണ്ട്. സിനിമാ ലോകം ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും മഞ്ജുവിന്റെ മുഖത്ത് അന്നെല്ലാം ദുഖം തളം കെട്ടി നിന്നു. എന്നാൽ പതിയെ ഒറ്റയ്ക്കുള്ള പുതിയൊരു ജീവിതത്തിലേക്ക് മഞ്ജു കടന്നു. നൃത്തവും യാത്രകളും സുഹൃദ് വലയങ്ങളും നടിക്ക് കൂട്ടായി. സിനിമകളിലേക്ക് പൂർണ ശ്രദ്ധ നൽകി. ലേ‍ഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയും മഞ്ജു സ്വന്തമാക്കി.

Manju Warrier

44 കാരിയായ മഞ്ജു ഇന്ന് തെന്നിന്ത്യയിലെ മുൻ നിര നായിക നടിമാരിൽ ഒരാളാണ്. സൗഹൃദ ദിനത്തിൽ മഞ്ജു വാര്യർ പങ്കുവെച്ച ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാ രം​ഗത്തെ സുഹൃത്തുക്കളുടെയും തന്റെ ബന്ധുക്കളുടെയും ഫോട്ടോയാണ് മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്. വീണ് പോയെന്ന് മറ്റൊരാളും മനസ്സിലാക്കാതിരിക്കുമ്പോൾ നമ്മളെ ഉയർത്തിക്കൊണ്ടു വരുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിന്റെ പോസ്റ്റ്.

ഭാവന, ​ഗീതു മോഹൻദാസ്, സംയുക്ത വർമ, ടൊവിനോ തോമസ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, പ്രിയ കുഞ്ചാക്കോ, നീരജ് മാധവ്, മിഥുൻ തുടങ്ങിയവരും സഹോദരൻ മധു വാര്യർ, അമ്മ ​ഗിരിജ വാര്യർ എന്നിവരും മഞ്ജു പങ്കുവെച്ച ഫോട്ടോയിലുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

Manju Warrier

കുഞ്ചാക്കോ ബോബൻ, ഭാവന, ​ഗീതു മോഹൻദാസ്, സംയുക്ത തുടങ്ങിയവരുമായി അടുത്ത സൗഹൃദം മഞ്ജുവിനുണ്ട്. തിരിച്ച് വരവിൽ മഞ്ജു ചെയ്ത ആദ്യ ചിത്രം ഹൗ ഓൾഡ് ആർ യുവിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. ഭാവനയും സംയുക്തയും ​ഗീതു മോ​ഹൻദാസുമായി വർഷങ്ങളായി അടുത്ത ആത്മബന്ധം നടിക്കുണ്ട്. ‌ സുഹൃദ്ബന്ധങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ മഞ്ജു വാര്യർ‌ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.

എഫെർട്ട് എടുത്ത് ഹോൾഡ് ചെയ്യേണ്ടി വന്നാൽ അത് ഫ്രണ്ട്ഷിപ്പ് അല്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് ഓർ​ഗാനിക്കായി സംഭവിക്കുന്നതാണ്. നമ്മൾ ഉണ്ടാക്കുന്ന കുടുംബമാണല്ലോ ഫ്രണ്ട്സ് എന്നത്. എനിക്കുള്ള സുഹൃത്തുക്കൾ കുറേ നാൾ ചിലപ്പോൾ ഒന്നും സംസാരിക്കില്ല. പക്ഷെ സംസാരിക്കുമ്പോൾ ഇന്നലെ സംസാരിച്ച് പിരിഞ്ഞത് പോലെ തോന്നും. ഒരു സുഹൃദ് ബന്ധം നിലനിൽക്കാൻ നമ്മൾ ശ്രമം നടത്തേണ്ടതുണ്ടെങ്കിൽ അതൊരു യഥാർത്ഥ സുഹൃദ്ബന്ധമല്ലെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി.

ആയിഷ, വെള്ളരി പട്ടണം എന്നിവയാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം തമിഴിൽ ചെയ്ത തുനിവ് എന്ന സിനിമ വൻ ഹിറ്റായി. അജിത്തിനൊപ്പമാണ് ചിത്രത്തിൽ മഞ്ജു വാര്യർ അഭിനയിച്ചത്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണിത്. അസുരൻ എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് തമിഴിൽ നടി രണ്ടാമതും ഹിറ്റ് സൃഷ്ടിച്ചത്. മഞ്ജു വാര്യരുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X