മഞ്ജു വാര്യരുടെ ഹൊറര്‍ ലുക്ക് ഇതാണോ? ലൊക്കേഷനില്‍ നിന്നുള്ള ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഫോട്ടോ പുറത്ത്
മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഭാഗ്യ സിനിമകള്‍ മാത്രം ലഭിച്ച വര്‍ഷമായിരുന്നു കഴിഞ്ഞ് പോയത്. 2019 ല്‍ ലഭിച്ച സിനിമകളെല്ലാം ബോക്‌സോഫീസില്‍ നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയിരുന്നു. ഇത് മാത്രമല്ല കിടിലന്‍ ഫോട്ടോസായിരുന്നു മഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. എല്ലാത്തിലും ഒന്നിനൊന്ന് സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു.
ഇപ്പോഴിതാ സമാനമായൊരു ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് നടി. കറുത്ത നിറമുള്ള ടീ ഷര്‍ട്ടും ചുവന്ന പാന്റും കൂളിംഗ് ഗ്ലാസും ധരിച്ച് ഒരു കാറിന് സൈഡില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു ഫേസ്ബുക്കിലൂടെ മഞ്ജു പങ്കുവെച്ചത്. രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളായി വന്ന് കൊണ്ടിരിക്കുന്നത്. മറ്റൊരു കാര്യം മഞ്ജുവിന്റേതായി ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചതുര്‍ മുഖം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണിത്.

മഞ്ജു വാര്യരും സണ്ണി വെയിനും നായിക നായകന്മാരായി അഭിനയിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ചതുര്‍ മുഖം. നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. ആളുകളെ ഒളിഞ്ഞ് നിന്ന് പേടിപ്പിക്കുന്ന തരത്തിലുള്ള പ്രേത സിനിമ അല്ലെന്ന കാര്യം മഞ്ജു വാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications