മമ്മൂട്ടി മാത്രമല്ല കൂളിംഗ് ഗ്ലാസ് വെച്ചാല്‍ മഞ്ജു വാര്യരും കിടുവാണ്! കിടിലന്‍ ചിത്രവുമായി മഞ്ജു
മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ്, മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ലൂസിഫറായിരുന്നു മഞ്ജു നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മഞ്ജു കൈയടി വാങ്ങിയിരുന്നു. മഞ്ജു വാര്യരുടേതായി അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ശക്തമായ വേഷമായിരുന്നിതെന്നാണ് ആരാധകര്‍ പറയുന്നത്.

അതിവേഗം നൂറും അമ്പതും കോടികള്‍ നേടിയ ലൂസിഫര്‍ മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി ചിത്രമായി മാറിയിരുന്നു. രണ്ട് മാസത്തോളമായി കേരളത്തില്‍ ലൂസിഫര്‍ തരംഗമായിരുന്നു. ഇത് അവസാനിക്കുന്നില്ലെന്ന് സൂചിപ്പിച്ച് കൊണ്ട് നടി മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം എത്തിയിരിക്കുകയാണ്. ലൂസിഫര്‍ എന്നെഴുതിയിരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മഞ്ജു പുറത്ത് വിട്ടിരിക്കുന്നത്. ടീ ഷര്‍ട്ട് മാത്രമല്ല കൂളിംഗ് ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് മഞ്ജു എത്തിയിരിക്കുന്നത്.
സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് മഞ്ജുവിന്റേതായി ഉടന്‍ വരാനിരിക്കുന്ന ചിത്രം. അതിനൊപ്പം തമിഴില്‍ ധനുഷിനൊപ്പം അഭിനയിക്കുന്ന അസുരനാണ് മറ്റൊരു ചിത്രം. എന്നാല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടിയാണ്.


Click it and Unblock the Notifications