»   » ഈ നിമിഷം മറക്കാനാകില്ല: മഞ്ജു വാര്യര്‍

ഈ നിമിഷം മറക്കാനാകില്ല: മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam

പതിനാല് വര്‍ഷം നീണ്ട വീട്ടമ്മ റോളിന് ശേഷം നടി മഞ്ജു വാര്യര്‍ ചായമിട്ട് ക്യാമറയ്ക്ക് മുന്നില്‍. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനായി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു പുതിയ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല, ഒരിക്കലും മറക്കാത്ത നിമിഷങ്ങളാണിത്- എന്നാണ്.

പരസ്യത്തില്‍ തീര്‍ത്തും മോഡേണ്‍ ലുക്കിലാണ് മഞ്ജു, റെസ്‌റ്റോറന്റിലിരിക്കുന്ന ഭാഗങ്ങളാണ് ആദ്യമായി ചിത്രീകരിച്ചത്. മുംബൈയിലെ ഗൊരേഗാവിലുള്ള ദാദാസാഹിബ് ഫാല്‍കേ ഫിലിം സിറ്റിയിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണം രണ്ടു ദിവസം നീളും.

Manju Warrier

വെറും മൂന്നുവര്‍ഷം മാത്രം സിനിമയില്‍ ഉണ്ടായിരുന്ന തനിയ്ക്ക് മലയാളികള്‍ നല്‍കുന്ന സ്‌നേഹം അത്ഭുതപ്പെടുത്തുന്നതാണെന്നും അതിന് പകരം നല്‍കാന്‍ തന്റെ കയ്യില്‍ ഒന്നുമില്ലെന്നും മഞ്ജു പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ചിലങ്കയണിഞ്ഞപ്പോള്‍ താന്‍ ആശങ്കപ്പെട്ടുവെന്നും എന്നാല്‍ ജനങ്ങള്‍ നല്‍കുന്ന സ്‌നേഹം ധൈര്യമായെന്നും മഞ്ജു പറഞ്ഞു. വെബ് സൈറ്റ് ആരംഭിക്കാന്‍ തനിയ്ക്ക് പ്രോത്സാഹനമായതും പ്രേക്ഷകരുടെ സ്‌നേഹമാണെന്ന് താരം പറഞ്ഞു.

പ്രശസ്ത പരസ്യചിത്രകാരന്‍ വി എ ശ്രീകുമാറാണ് പരസ്യത്തിന്റെ സംവിധായകന്‍. 62 ഷോട്ടുകളിലായാണ് മഞ്ജു ഈ പരസ്യത്തില്‍ അഭിനയിക്കുക. മലയാളത്തിനുപുറമേ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും പരസ്യം ചിത്രീകരിക്കുന്നുണ്ട്. പ്രഭു, നാഗാര്‍ജ്ജുന, പുനീത് രാജ്കുമാര്‍ എന്നിവരാണ് മറ്റുഭാഷകളിലൊരുങ്ങുന്ന പരസ്യചിത്രങ്ങളില്‍ നായകന്മാരായി എത്തുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യത്തിലൊരുങ്ങുന്ന പരസ്യചിത്രത്തിന് ഒന്നരക്കോടിയോളമാണ് ചെലവു വരുകയെന്നാണ് കേള്‍ക്കുന്നത്. പരസ്യത്തിനായി 40ലക്ഷം രൂപയുടെ സെറ്റാണ് ഇട്ടിരിക്കുന്നത്.

English summary
Actress Manju Warrier faced camera after a 14 year gap by shooting for a jewellery advertisement with megastar Amitabh Bachchan today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam