'മൂന്ന് നയൻതാരയ്ക്ക് തുല്യം'; തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറിന് വെല്ലുവിളിയായി മഞ്ജു വാര്യർ? ചർച്ച
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. മഞ്ജുവിന് മുമ്പും ശേഷവും ഒരുപാട് നടിമാർ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിന് കിട്ടിയ സ്വീകാര്യത പലപ്പോഴും ഇവർക്ക് മലയാള സിനിമയിൽ കിട്ടിയില്ല. മഞ്ജുവിനെ പോലെ പ്രഗൽഭരായ നടിമാരായിരുന്നു ഇവരെങ്കിലും താരമൂല്യത്തിൽ ഇവർക്കൊന്നും മഞ്ജുവിനൊപ്പമെത്താൻ കഴിഞ്ഞില്ല.
കരിയറിൽ മഞ്ജുവിന് മാത്രം ലഭിച്ച ചില പരിലാളനകളുണ്ട്. മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരുന്നത് നീണ്ട 13 വർഷമാണ്.

ഈ 13 വർഷവും മഞ്ജു ഉപേക്ഷിച്ച സ്ഥാനത്തേക്ക് മറ്റൊരു നടി കടന്ന് വന്നില്ല. പല നടിമാരും തിരിച്ചു വന്നെങ്കിലും ഇവർക്ക് പഴയ ജന പ്രീതി തിരികെ പിടിക്കാൻ കഴിഞ്ഞില്ല.
എന്നാൽ 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയപ്പോൾ ആരാധകർ ആഘോഷമാക്കി. മഞ്ജുവിനെ പോലെ മറ്റാെരു നടിയും മലയാളത്തിൽ ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ലെന്നാണ് സിനിമാ ലോകം പറയുന്നത്.
നേരത്തെ ചെയ്ത് വെച്ച സിനിമകളാണ് നടിയോട് ഇത്രയും സ്നേഹം പ്രേക്ഷകർക്ക് തോന്നാൻ കാരണം. കന്മദം, ആറാം തമ്പുരാൻ, പത്രം,
സമ്മർ ഇൻ ബത്ലഹേം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിക്കാൻ അക്കാലത്ത് മഞ്ജുവിന് കഴിഞ്ഞു.
സ്വന്തമായി ഡബ് ചെയ്തതാണ് നടിയെ വ്യത്യസ്തയാക്കിയ്. മഞ്ജുവിന്റെ അഭിനയ മികവിനെ തിലകൻ, ശ്രീവിദ്യ തുടങ്ങിയ പ്രഗൽഭരായ അഭിനേതാക്കൾ അക്കാലത്ത് പ്രശംസിച്ചു.

രണ്ടാം വരവിൽ തമിഴ് സിനിമയിലും മഞ്ജു സാന്നിധ്യമറിയിരിക്കുകയാണ്. അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളാണ് മഞ്ജുവിന്റേതായി ഇതുവരെ തമിഴിൽ പുറത്തിറങ്ങിയത്. രണ്ട് സിനിമകളും സൂപ്പർ ഹിറ്റായി. തമിഴകത്ത് ഇതിനകം തന്നെ പ്രശസ്തി കൈവരിച്ചിരിക്കുകയാണ് മഞ്ജു.
തമിഴ് സോഷ്യൽ മീഡിയയിൽ നടി ഒരു ചർച്ചാ വിഷയമായിട്ടുണ്ട്. ഇതിനിടെ തമിഴ് സൂപ്പർതാരങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചെയ്യാറു ബാലു മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തുനിവിൽ മഞ്ജു അസാധ്യ പ്രകടനമാണ് കാഴ്ച വെച്ചതെന്ന് ഇദ്ദേഹം പറയുന്നു. തുനിവിൽ മാസ് റോൾ ചെയ്യാൻ നയൻതാരയാണ് അനുയോജ്യ എന്ന് നേരത്തെ അഭിപ്രായമുയർന്നിരുന്നു, എന്നാൽ മൂന്ന് നയൻതാരയ്ക്ക് തുല്യമായി മഞ്ജു ഈ വേഷം ചെയ്തു, ഒരു ഹോളിവുഡ് ഹീറോയിനെ പോലെ. ഇമോഷൻ സീനുകളിലും അതു പോലെ. മലയാളത്തിലെ മികച്ച നടിയാണഅ മഞ്ജു വാര്യർ. തമിഴിൽ ഉദാഹരണമായി കാണിക്കാൻ പറ്റുന്നത് അസുരൻ സിനിമയാണ്. ധനുഷിനെ വെല്ലുന്ന തരത്തിൽ അഭിനയിച്ചെന്നു ഇദ്ദേഹം പറഞ്ഞു.

നയൻതാരയ്ക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ ഒരു നടിയും ഇതുവരെ തമിഴിലുണ്ടായിരുന്നില്ല. പ്രത്യേകിച്ചും മാസ് റോളുകളിൽ. എന്നാൽ മഞ്ജുവിനെ സംബന്ധിച്ച് മാസ് റോളുകളിലാണ് നടി ഏറ്റവും കൂടുതൽ തിളങ്ങുക.
തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെ അതേ ലെവലിലേക്ക് അതിന് മുകളിലേക്കോ മഞ്ജു തമിഴകത്ത് ഉയരുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നയൻതാര സൂപ്പർ താരമാണെങ്കിലും സ്വന്തമായി ഡബ് ചെയ്യാറില്ല. മറുവശത്ത് മഞ്ജു തമിഴിലും മഞ്ജു സ്വന്തം ശബ്ദമാണ് ഉപയോഗിക്കുന്നത്.


Click it and Unblock the Notifications











