മഞ്ജു വാര്യര്‍ക്ക് ലഭിച്ച അസുലഭ അവസരം, വാനമ്പാടിക്കൊപ്പമുള്ള ആലാപനം പൊളിച്ചടുക്കി, കാണാം!

മലയാളികളുടെ സ്വന്തം താരമാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷമായപ്പോള്‍ പോലും താരത്തിന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളിലും മനോധൈര്യം കൈവിടാതെ ശക്തയായി നില കൊണ്ട താരത്തിനോടൊപ്പമായിരുന്നു ആരാധകര്‍. പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം തുടരുന്നതിനിടയിലാണ് താരം രണ്ടാം വരവ് നടത്തിയത്. തിരിച്ചുവരവിലാവട്ടെ ലഭിച്ചതെല്ലാം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായിരുന്നു.

വിവാദവും വിമര്‍ശനവുമൊക്കെ തുടരുന്നതിനെക്കുറിച്ച് അറിയുമ്പോഴും താരം മൗനം പാലിക്കാറാണ് പതിവ്. അപൂര്‍വ്വമായി മാത്രമേ താരം പബ്ലിക്കായി പ്രതികരണം നടത്താറുള്ളൂ. സിനിമയ്ക്കും അപ്പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ താരം. രാഷ്ട്രീയ ലക്ഷ്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും താരം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാദങ്ങളെയെല്ലാം ചിരിച്ചുതള്ളുകയായിരുന്നു താരം. കലോത്സവ വേദയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം നല്ലൊരു നര്‍ത്തകിയാണെന്നും ഗായികയാണെന്നും തെളിയിച്ചിരുന്നു. അടുത്തിടെ കെഎസ് ചിത്രയ്‌ക്കൊപ്പം താരം ഗാനം ആലപിച്ചിരുന്നു. ഈ ഗാനത്തിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഴവില്‍ മാംഗോ മ്യൂസിക് അവാര്‍ഡിനിടയിലായിരുന്നു ഈ സമാഗമം നടന്നത്. പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

മഞ്ജു വാര്യരുടെ പാട്ട്

മഞ്ജു വാര്യരുടെ പാട്ട്

അഭിനയം മാത്രമല്ല ആലാപനത്തിലും നൃത്തത്തിലുമെല്ലാം മികവ് തെളിയിച്ച കലാകാരിയാണ് മഞ്ജു വാര്യര്‍. റിയാലിറ്റി ഷോകളിലും മറ്റ് പൊതുപരിപാടികളിലും പങ്കെടുക്കാനെത്തുമ്പോള്‍ താരത്തോട് പാട്ട് പാടാന്‍ ആവശ്യപ്പെടാറുണ്ട്. മടിയോടെയാണെങ്കില്‍ക്കൂടിയും രണ്ടുവരി ഗാനം ആലപിച്ചതിന് ശേഷം മാത്രമേ താരം വേദി വിടാറുള്ളൂ. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ആവര്‍ത്തിച്ചത്. ആയിരം കണ്ണുമായി എന്ന ഗാനമായിരുന്നു ഇരുവരും ആലപിച്ചത്.

ചിത്രയ്‌ക്കൊപ്പം പാടിയപ്പോള്‍

ചിത്രയ്‌ക്കൊപ്പം പാടിയപ്പോള്‍

മലയാളികളുടെ സ്വന്തം ഗായികയായ ചിത്രയ്‌ക്കൊപ്പം മഞ്ജു വാര്യരും കൂടി വേദിയിലേക്കെത്തിയപ്പോള്‍ അതൊരു അവിസ്മരണീയ മുഹൂര്‍ത്തമായി മാറുകയായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായ് എന്ന ഗാനമാണ് ഇവര്‍ പാടിയത്. മോഹന്‍ലാലും നദിയ മൊയ്തുവും തകര്‍ത്തഭിനയിച്ച സിനിമയും ചിത്രത്തിലെ ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

മോഹന്‍ലാലും പാടി

മോഹന്‍ലാലും പാടി

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംഗീതഞ്ജരെല്ലാം ഒരുമിച്ചെത്തിയ വേദിയായിരുന്നു അത്. എംജി ശ്രീകുമാറും എസ്പി ബാലസുബ്രഹ്മണ്യവും കാര്‍ത്തിക്കും അര്‍ജുനന്‍ മാസ്റ്ററും റിമി ടോമിയുമുള്‍പ്പടെ നിരവധി പേരായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന, കണ്ണീര്‍പൂവിന്റെ, പൊന്‍വീണേ, മന്ദാരച്ചെപ്പുണ്ടോ തുടങ്ങി തന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് മോഹന്‍ലാല്‍ ഇവര്‍ക്കൊപ്പം ചേര്‍ന്ന് ആലപിച്ചത്.

അര്‍ജുനന്‍ മാസ്റ്ററെ ആദരിച്ചു

അര്‍ജുനന്‍ മാസ്റ്ററെ ആദരിച്ചു

മലയാളത്തിന്റെ അഭിമാനമായ അര്‍ജുനന്‍ മാസ്റ്ററിനായിരുന്നു ലഭിച്ചത്. ഇപ്പോഴത്തെ തലമുറയിലെയും മുന്‍പുള്ള ഗായകരെയും അന്നത്തെ സിസ്റ്റത്തെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചിരുന്നു. ഏറെ ആദരവോടെയാണ് മോഹന്‍ലാലും മഞ്ജു വാര്യരും മറ്റ് താരങ്ങളും അദ്ദേഹത്തെ സ്വീകരിച്ചത്. തന്റെ സിനിമാജീവിതത്തിലെ മറക്കാന്‍ കഴിയാത്ത അനുഭവത്തെക്കുറിച്ച് തുറന്നുപറയുന്നതിനിടയിലാണ് വേണുഗോപാല്‍ അര്‍ജുനന്‍ മാസ്റ്ററെക്കുറിച്ച് വാചാലനായത്.

മകന് പുരസ്‌കാരം നല്‍കി വേണുഗോപാല്‍

മകന് പുരസ്‌കാരം നല്‍കി വേണുഗോപാല്‍

അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കളും സിനിമയിലേക്ക് കടന്നുവരുന്നത് സ്വഭാവികമായ കാര്യമാണ്. അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും ഇതാവര്‍ത്തിക്കുന്നുണ്ട്. വിജയ് യേശുദാസും ശ്വേത മോഹനുമുള്‍പ്പടെ നിരവധി പേരാണ് അത്തരത്തില്‍ സംഗീത ലോകത്തേക്ക് എത്തിയത്. സ്വതസിദ്ധമായ ആലാപന ശൈലിയുമായി മലയാള സിനിമയില്‍ തുടരുന്ന ഭാവഗായകന്‍ ജി വേണുഗോപാലിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും സിനിമയിലേക്കെത്തിയിട്ടുണ്ട്. സണ്‍ഡേ ഹോളിഡേയിലെ മഴപാടും എന്ന ഗാനത്തിലൂടെ ജനപ്രിയ ഗാനത്തിനും യുഗ്മഗാനത്തിനുമുള്ള പുരസ്‌കാരം ലഭിച്ചത് അരവിന്ദിനും അപര്‍ണ്ണ ബാലമുരളിക്കുമായിരുന്നു. വേണുഗോപാലായിരുന്നു ഈ പുരസ്‌കാരം വിതരണം ചെയ്തത്. മകന് പുരസ്‌കാരം നല്‍കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു.

പ്രമോ വീഡിയോ കാണാം

മഞ്ജു വാര്യരും ചിത്രയും ആലപിച്ച പാട്ടിന്റെ പ്രമോ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X