ദിലീപും മഞ്ജു വാര്യരും ആദ്യം ഒന്നിച്ചത് അങ്ങനെയാണ്! ആനിക്ക് മാറ്റി വെച്ച കഥാപാത്രമെന്ന് സംവിധായകന്‍
മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന നടിയാണ് മഞ്ജു വാര്യര്‍. സെപ്റ്റംബര്‍ പത്തിന് മഞ്ജു തന്റെ 42-ാം ജന്മദിനം ആഘോഷിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മഞ്ജുവിന് ആശംസാപ്രവാഹമായിരുന്നു. അതിനൊപ്പം നടിയെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്.
1995 ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു നായികയായി അരങ്ങേറ്റം നടത്തിയത്. റിലീസിനെത്തി ഇരുപത്തിയഞ്ച് വര്‍ഷങ്ങളും പൂര്‍ത്തിയാവുമ്പോള്‍ സല്ലാപത്തെ കുറിച്ചുള്ള ആര്‍ക്കും അറിയാത്ത ചില കഥകളാണ് പുറത്ത് വരുന്നത്. ലോഹിതദാസ് തിരക്കഥ ഒരുക്കി സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു നായികയായപ്പോള്‍ ദിലീപ് ആയിരുന്നു നായകന്‍.

ദിലീപ്-മഞ്ജു താരജോഡികളുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രവും സല്ലാപമായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മഞ്ജു വാര്യരുടെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. ഈ ചിത്രത്തിലെ മഞ്ജുവിന്റെ വേഷത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. 'വളരെ സാധുവായിട്ടുള്ള ഒരു നാടന്‍ പെണ്‍കുട്ടിയെ ആയിരുന്നു സല്ലാപത്തിലെ രാധയായി ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്.
എല്ലാവര്‍ക്കും നടി ആനിയെ നായിക ആക്കാനായിരുന്നു താല്‍പര്യം. പിന്നീട് കഥ പുരോഗമിച്ച് വരുമ്പോള്‍ കാര്യങ്ങള്‍ മാറി. ബോള്‍ഡും സ്മാര്‍ട്ടുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആനി യുവാക്കള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണത്. അതിനാല്‍ നാടന്‍പെണ്‍കുട്ടിയായ രാധയുടെ വേഷത്തിലെത്തുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയം ഉടലെടുത്തു. അതുകൊണ്ട് ഒരു പുതുമുഖത്തെ തന്നെ എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

നേരത്തെ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ലോഹിദതാസിന്റെ സാദരം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഒരു മാഗസീനിലുള്ള മഞ്ജുവിന്റെ കവര്‍ഫോട്ടോ ശ്രദ്ധിച്ചിരുന്നു. ആ കുട്ടിയ്ക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുമെന്ന് ലോഹി എന്നോട് പറഞ്ഞിരുന്നു. അത് ഓര്‍മ്മയില്‍ വച്ച് മഞ്ജുവിനെ സമീപിക്കുകയായിരുന്നു.
കിരീടം ഉണ്ണി ചേട്ടനായിരുന്നു ആ സിനിമ നിര്‍മ്മിച്ചത്. ഔദ്യോഗികമായൊരു ഓഡീഷന്‍ മഞ്ജുവിന് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത് കൊണ്ട് സാധാരണ പോലെയാണ് ഞങ്ങള്‍ സംസാരിച്ചത്. ആ സമയത്തെ അവളുടെ സംസാരവും ആംഗ്യവുമെല്ലാം ഞാന്‍ ശ്രദ്ധിച്ചിരുന്നു. സഹോദരന്‍ മധു വാര്യരുമായി വഴക്കിട്ടതിന് ശേഷം എങ്ങനെ പ്രതികരിക്കുമെന്ന് കാണിച്ച് തരാന്‍ ഞങ്ങള്‍ മഞ്ജുവിനോട് ആവശ്യപ്പെട്ടു. ആ സമയത്ത് ഞങ്ങള്‍ ക്യാമറ ഓണാക്കി വെച്ചിരുന്നു. മഞ്ജു പെട്ടെന്ന് അടുക്കളയിലേക്ക് ഓടിയതിന് ശേഷം ശക്തമായി കരയാന്‍ തുടങ്ങി. അതുകണ്ട് ഞങ്ങളെല്ലാവരും അതിശയപ്പെട്ട് പോയി. അങ്ങനെ മഞ്ജുവിനെ രാധ എന്ന വേഷത്തിലൂടെ നായികയാക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യം വരികയായിരുന്നു.


Click it and Unblock the Notifications











