For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ മരയ്ക്കാറിന് മുൻപ് മഞ്ജു വാര്യർ ചിത്രം, ഹൊറർ ത്രില്ലർ ചതുർമുഖം തിയേറ്ററുകളിലേക്ക്

  |

  കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമാ മേഖല. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ ചിത്രീകരണം നിർത്തിവെയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിരുന്നു. നീണ്ട ഇവടവേളയ്ക്ക് ശേഷം തിയേറ്ററുകൾ വീണ്ടും തുറന്നിട്ടുണ്ട് കൊവിഡ് നിയന്ത്രണത്തോട് കൂടിയാണ് തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ വിജയ് ചിത്രത്തോടെയാണ് കേരളത്തിൽ തിയേറ്ററുകൾ തുറന്നത്. ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മാസ്റ്റർ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

  തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിൽ റിലീസിനായി തയ്യാറെടുക്കുന്നത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ മുതൽ യുവതാരങ്ങളുടെ ചിത്രങ്ങൾ വരെ തിയേറ്റർ റിലീസിനായി തയ്യാറെടുക്കുന്നുണ്ട് മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ മാർച്ചിൽ തിയേറ്റർ റിലീസിനായി എത്തുന്നുണ്ട്. കൂടാതെ മെഗാസ്റ്റാർ ചിത്രങ്ങളും പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.

  സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല മ‍ഞ്ജുവാര്യർ പ്രധാന വേഷത്തിലെത്തുന്ന ചിത്രങ്ങളും തിയേറ്റർ റിലീസിനായി ഒരുങ്ങുന്നുണ്ട്. ജാക്ക് ആന്റ് ജിൽ, ചതുർമുഖം തുടങ്ങിയ ചിത്രങ്ങളാണ് തിയേറ്റർ റിലീസായി എത്തുന്നത്. തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ റിലീസിനായി മഞ്ജു വാര്യർ ചിത്രവും എത്തുന്നുണ്ട്. മഞ്ജു- സണ്ണി വെയ്ൻ പ്രധാന വേഷത്തിലെത്തുന്ന ചതുർമുഖമാണ് ലേഡി സൂപ്പർ സ്റ്റാറിന്റേതായി ആദ്യ റിലീസിനെത്തുന്നത്. ഫെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

  25 വർഷത്തെ നടിയുടെ കരിയറിൽ മഞ്ജു ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രമായചതുർമുഖം. വിഷ്വൽ ഗ്രാഫിക്സിന്റെ പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ചരക്കോടി മുതൽ മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ മഞ്ജു ആക്ഷൻ രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. മഞ്ജുവാര്യരുടെ ആരാധകര്‍ക്ക് മുൻപൊന്നും അനുഭവിച്ചിട്ടില്ലാത്ത വിധം ത്രസിപ്പിക്കുന്ന രംഗങ്ങളാണ് ഈ സിനിമയില്‍ അണിയറക്കാര്‍ ഒരുക്കിയിട്ടുള്ളത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ മഞ്ജു റോപ്പ് സ്റ്റണ്ട് ആണ് ചെയ്തിരിക്കുന്നത്.

  ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടുണ്ട്. ഹൊറർ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമല ശങ്കറും സലിൽ വിയും ചേർന്നാണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജമാണ്. ജിസ്‌ ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

  ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിനെത്തുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ജിസ് ടോംസ് പറഞ്ഞിരുന്നു. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതാണ്ട് അഞ്ചരക്കോടി രൂപ ചെലവഴിച്ചാണ് ചിത്രം നിര്‍മ്മിച്ചത്. ഗ്രാഫിക്‌സ് ജോലികള്‍ക്ക് മാത്രം 50 ലക്ഷം ചെലവായിട്ടുണ്ട്. ആമേന്‍, 9 പോലുള്ള ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ള അഭിനന്ദന്‍ രാമാനുജനാണ് ചതുര്‍മുഖത്തിന്റേയും ഛായാഗ്രഹണം. കൂടാതെ സിനിമാ മേഖലയില്‍ത്തന്നെയുള്ള ഏറ്റവും മികച്ച സാങ്കേതികവിദഗ്ധരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇത്രയും ജോലി ചെയ്തിട്ട് തീയേറ്ററില്‍ ഇറങ്ങാതെ ഓണ്‍ലൈനില്‍ മാത്രം റിലീസ് ചെയ്താല്‍ അതിന്റെ ആസ്വാദനം പൂര്‍ണമാവില്ല.'' ജിസ് ടോംസ്‌ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  മാസ്റ്ററിനു ശേഷം റിലീസ് ചെയ്യുന്ന മലയാള സിനിമകൾ | FilmiBeat Malayalam

  ചതുർമുഖം കൂടാതെ സാന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലാണ് പുറത്തു വരാനുള്ള മഞ്ജുവാര്യർ ചിത്രം. സിനമയിലെ ആദ്യ ഗാനമായ 'കിം കിം കിം' എന്ന് തുടങ്ങുന്ന ഗാനം പുറത്തു വന്നിരുന്നു. മഞ്ജുവാര്യരോടൊപ്പം സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. കിം കിം കിം' എന്ന് തുടങ്ങുന്ന ഗാനം വൈക്കം എം പി മണി പാടിയഭിനയിച്ച ഒരു നൃത്തനാടക ഗാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഗാനം . ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദര്‍ ആണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യര്‍ ആണ് പാട്ട് പാടിയിരിക്കുന്നതും.

  English summary
  Manju Warrier Starring Chathur Mukham All Set To Release In Theatres Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X