മെഴുകുതിരിയൂതി ഒരുവഴിക്കായി മഞ്ജു! കേക്കിൽ ലേഡിസൂപ്പർ സ്റ്റാറിന് കിട്ടിയത് ഉഗ്രൻ പണി
മലയാളി പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറിന്റെ പിറന്നാൾ ഗംഭീര ആഘോഷമാക്കുകയായിരുന്നു ആരാധകർ, മലയാളത്തിൽ സജീവമാണെങ്കിലും മഞ്ജുവിന് തമിഴിലും കൈനിറയെ ആരാധകരുണ്ട്. താരത്തിന് ആശംസകൾ നേർന്ന് ആരാധകരും സഹപ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവിന്റെ പിറന്നാൾ ആഘോഷ വീഡിയോയാണ്. .

മഞ്ജു കേക്ക് മുറിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. എല്ലാ തവണത്തേയും പോലെ സിമ്പിൾ ലുക്കിലാണ് മഞ്ജു പിറന്നാൾ ആഘോഷ വീഡിയോയിലൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കുന്നതിന് മുൻപ് മെഴുകുതിരി ഊതി കൊടുത്തുന്നതാണ് പ്രേക്ഷകരിൽ ചിരി പടർത്തിയിരിക്കുന്നത്. മെഴുകുതിരി കെടുത്തിയിട്ടും വീണ്ടും തെളിയുകയാണ്, മഞ്ജു കഷ്ടപ്പെട്ട് മെഴുക് കെടുത്തുന്നത് വീഡിയോയിൽ കാണാം. മഞ്ജുവിന്റെ പിറന്നാൾ ആഘോഷ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോയിലൂടേയും താരത്തിന് നിരവധി പേർ ആശംസയുമായി എത്തിയിട്ടുണ്ട്.
മഞ്ജുവുമായുള്ള മനോഹര നിമിഷംപങ്കുവെച്ച് കൊണ്ടാണ് സുഹൃത്തുക്കൾ പിറന്നാൾ ആശംസ നേർന്നത്. പൂർണിമ, ഗീതു മോഹൻദാസ്, പൃഥ്വിരാജ് തുടങ്ങിയ നിരവധി താരങ്ങൾ നടിക്ക് ആശംസ നേർന്നിരുന്നു. സഹോദരനും നടനുമായ മധു വാര്യരുടെ പിറന്നാൾ ആശംസ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മഞ്ജുവിന്റെ കുട്ടിക്കാലത്തെ മനോഹരമായ ചിത്രം പങ്കുവെച്ച്കൊണ്ടാണ് മധു സഹോദരിക്ക് പിറന്നാൾ ആശംസ നേർന്നത്. വളരെ കുട്ടിക്കാലത്തെ മഞ്ജുവിന്റെ ചിത്രമായിരുന്നു ഇത്. ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ പേരിലായിരുന്നു മധു ആശംസ നേർന്നത്. മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ബിജു മേനോനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മഞ്ജു വാര്യർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർ ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. മികച്ച പ്രേക്ഷ നിരൂപക ശ്രദ്ധ ലഭിച്ച കഥാപാത്രമായിരുന്നു സല്ലാപത്തിലെ രാധ. പിന്നീട് നല്ല ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ മഞ്ജുവിന് കഴിഞ്ഞു. പ്രേക്ഷകർ ഏറെ ആഘോഷമാക്കി രണ്ടാം വരവായിരുന്നു മഞ്ജുവിന്റേത്. റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യുവിലൂടെയായിരുന്നു മഞ്ജു സിനിമയിൽ മടങ്ങി എത്തിയത്. ആദ്യം പ്രേക്ഷകർ നൽകിയ സ്നേഹവും സ്വീകരണവും രണ്ടാം വരവിലും മഞ്ജുവിന് ലഭിച്ചിരുന്നു,


Click it and Unblock the Notifications