»   » മോഹന്‍ലാല്‍ ഗംഭീര മേക്കോവര്‍ നടത്തി യൗവ്വനം വീണ്ടെടുത്തു, നായികയായ മഞ്ജു വാര്യരോ? താരം പറയുന്നത്?

മോഹന്‍ലാല്‍ ഗംഭീര മേക്കോവര്‍ നടത്തി യൗവ്വനം വീണ്ടെടുത്തു, നായികയായ മഞ്ജു വാര്യരോ? താരം പറയുന്നത്?

Posted By:
Subscribe to Filmibeat Malayalam
മോഹന്‍ലാല്‍ ഗംഭീര മേക്കോവര്‍ നടത്തി യൗവ്വനം വീണ്ടെടുത്തു, നായികയായ മഞ്ജു വാര്യരോ? താരം പറയുന്നത്?

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാലിനോടൊപ്പം നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. വില്ലന് ശേഷം ഈ താരജോഡികള്‍ വീണ്ടും ഒരുമിച്ചെത്തുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് അതുല്യ പ്രതിഭകള്‍ ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ക്ക് ലഭിച്ചത് മനോഹരങ്ങളായ ചിത്രങ്ങളായിരുന്നു. ഇവര്‍ വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലാണ്. പരസ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ വിഎ ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയാണ് ഒടിയന്‍.

ഒടിയനിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെക്കുറിച്ചുള്ള രഹസ്യം പുറത്തായി, മോഹന്‍ലാലിനൊപ്പം നില്‍ക്കും!

ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 18 കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂള്‍ ഫ്രെബുവരിയിലാണ് ആരംഭിക്കുന്നത്. താനും ഈ ചിത്രത്തെക്കുറിച്ച് ത്രില്ലിലാണ് ഇപ്പോഴെന്ന് താരം പറയുന്നു. ഏതൊരു അഭിനേതാവും കൊതിക്കുന്നൊരു കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചതെന്നും മഞ്ജു വാര്യര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്വപ്‌നതുല്യമായ അവസരം

മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും അദ്ദേഹത്തിന് ഒടിയനോട് എത്രത്തോളം താല്‍പര്യമുണ്ടെന്ന്. ഏതൊരു അഭിനേതാവും കൊതിക്കുന്ന സ്വപ്‌ന തുല്യമായ അവസരമാണ് ഇപ്പോള്‍ തന്നെ തേടിയെത്തിയിട്ടുള്ളതെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

പ്രകാശ് രാജിനോടൊപ്പം ആദ്യമായി

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ പ്രകാശ് രാജിനോടൊപ്പം ആദ്യമായാണ് അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ടെന്നും താരം പറയുന്നു. ശരിക്കും ഇതൊരനുഗ്രഹമാണ്.

എക്കാലത്തെയും മികച്ച താരജോഡികള്‍

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ഇരുവരും എത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

മേക്കോവറിനൊപ്പം പിടിച്ചു നില്‍ക്കണം

വ്യത്യസ്ത കാലഘട്ടങ്ങളിലൂള്ള മാണിക്കനെ അവതരിപ്പിക്കാനായി മോഹന്‍ലാല്‍ 18 കിലോയാണ് കുറച്ചത്. നായികയായെത്തുന്ന മഞ്ജു വാര്യരുടെ മേക്കോവറിനെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മൂന്ന് ഗെറ്റപ്പുകളില്‍

മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

അവസാന ഷെഡ്യൂള്‍ ആരംഭിക്കുന്നത്

ഫെബ്രുവരി പകുതിയോടെയാണ് ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കുന്നത്. യൗവ്വനാവസ്ഥയിലുള്ള മാണിക്കന്റെ രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

English summary
Manju Warrier talking about her role in Odiyan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X