എങ്ങുമെത്താതെ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്! മധു വാര്യരെക്കുറിച്ച് മഞ്ജു വാര്യരുടെ തുറന്നുപറച്ചില്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. ഒന്നിനൊന്ന് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറുള്ളത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം പ്രതി പൂവന്‍കോഴിയിലെത്തി നില്‍ക്കുകയാണ്. കരിയറില്‍ ഇതാദ്യമായി നിര്‍മ്മാണത്തിലും പങ്കാളിയാവുകയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു താരം അടുത്തിടെ എത്തിയത്.

മഞ്ജു വാര്യരുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് കുടുംബം നല്‍കുന്നത്. മകളുടെ കലാജീവിതത്തിന് തടസ്സമാവാത്ത രീതിയിലായിരുന്നു. കുട്ടിക്കാലത്ത് അച്ഛന്‍ ട്രാന്‍സ്ഫറുകള്‍ വരെ സ്വീകരിച്ചതെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ താരം പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരും ഇതിനകം തന്നെ സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്. അഭിനേതാവായുള്ള വരവ് വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയായിരുന്നു. അടുത്തിടെയായിരുന്നു അദ്ദേഹം താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ബിജു മേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രാധാന വേഷത്തിലെത്തുന്നത്. ചേട്ടന്റെ സിനിമാജീവിതത്തെക്കുറിച്ചും സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് തന്നെ വിളിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മധു വാര്യരുടെ സിനിമകള്‍

മധു വാര്യരുടെ സിനിമകള്‍

ദി ക്യാംപസ് എന്ന ചിത്രത്തിലൂടെയായിരുന്നു മധു വാര്യര്‍ തുടക്കം കുറിച്ചത്. നേരറിയാന്‍ സിബി ഐ, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടിപ്പുഴയോരത്ത്, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനേതാവിന് പുറമെ നിര്‍മ്മാണത്തിലും മധു വാര്യര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്വലേ, മായാമോഹിനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണപങ്കാളി കൂടിയാണ് അദ്ദേഹം.

 സംവിധാനത്തിലേക്ക്

സംവിധാനത്തിലേക്ക്

മനസ്സിലെ വലിയ മോഹങ്ങളിലൊന്നായ സംവിധാനം സാക്ഷാത്ക്കരിക്കാന്‍ പോവുന്നതിനെക്കുറിച്ച് അടുത്തിടെയായിരുന്നു മധു വാര്യര്‍ വ്യക്തമാക്കിയത്. ബിജു മേനോനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തില്‍ അനിയത്തിക്കും വേഷം നല്‍കുന്നുണ്ട് ചേട്ടന്‍. കുട്ടിക്കാലത്ത് ചേട്ടനെയും ഡാന്‍സ് പഠിക്കാനായി ചേര്‍ത്തിരുന്നുവെന്നും അന്ന് ഉഴപ്പുകയായിരുന്നുവെന്നും പിന്നീട് താന്‍ അതേറ്റെടുക്കുകയായിരുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സഹോദരിയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് മധു വാര്യര്‍ നല്‍കുന്നത്.

 ചേട്ടന്റെ സിനിമയെക്കുറിച്ച്

ചേട്ടന്റെ സിനിമയെക്കുറിച്ച്

വര്‍ഷങ്ങളായി ഈ സിനിമയുടെ പിന്നാലെയാണ് ചേട്ടന്‍. ജോലി ഉപേക്ഷിച്ചതും സിനിമയ്ക്ക് വേണ്ടിയായിരുന്നു. അത്രയും ഇഷ്ടവും പാഷനുമാണ് സിനിമയോട് അദ്ദേഹത്തിനുള്ളത്. സിനിമയില്‍ എങ്ങുമെത്താതെ കഷ്ടപ്പെടുന്ന ചേട്ടനെ താന്‍ നേരിട്ട് കണ്ടുവെന്നും താരം പറയുന്നു. അവസാനഘട്ടത്തിലാണ് പല പ്രൊജക്ടുകളും ചേട്ടന് നഷ്ടമാവുന്നത്. ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.

നന്നായി ചെയ്യാന്‍ കഴിയട്ടെ

നന്നായി ചെയ്യാന്‍ കഴിയട്ടെ

ഇപ്പോള്‍ എല്ലാം ഒത്തുവന്നിരിക്കുകയാണ്. അതിന്റെ സന്തോഷമുണ്ട്. ചേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു. ബിജു ചേട്ടനോടൊക്കെ കഥ പറഞ്ഞതിന് ശേഷമാണ് തന്നോട് ഈ സിനിമയെക്കുറിച്ച് പറയുന്നത്. പല ഘട്ടങ്ങളും കഴിഞ്ഞതിന് ശേഷമാണ് താന്‍ കഥ കേള്‍ക്കുന്നതെന്നും താരം പറഞ്ഞിരുന്നു. അനിയത്തിയെ നായികയാക്കി ചേട്ടനൊരുക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

മലയാളത്തിന്‍രെ ലേഡി സൂപ്പര്‍ സ്റ്റാര്‍

മലയാളത്തിന്‍രെ ലേഡി സൂപ്പര്‍ സ്റ്റാര്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ചതുര്‍മുഖത്തില്‍ എത്തിനില്‍ക്കുകയാണ്. കരിയറില്‍ ഇതാദ്യമായാണ് താരം ഒരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പതിവ് പോലെയുള്ള പേടിപ്പിക്കലുകള്‍ അല്ല ചിത്രത്തിലേത്. ഈ സിനിമയെക്കുറിച്ച് താനും ആകാക്ഷയിലാണെന്നും താരം പറഞ്ഞിരുന്നു.

ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് താരത്തിന്റെ സ്ഥാനം. ജീവിതത്തില്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴും ആരാധകര്‍ താരത്തിനൊപ്പമുണ്ടായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. കരിയര്‍ ബ്രേക്ക് ചിത്രമായി മാരഉകയായിരുന്നു ഇത്. അടുത്തിടെ പ്രതി പൂവന്‍കോഴിക്ക് വേണ്ടി ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X