മഞ്ജു വാര്യരെ മലയാളികള്‍ ഇത്രമാത്രം സ്‌നേഹിക്കാന്‍ കാരണമെന്താണ്? ഉത്തരം അറിയില്ലെന്ന് നടിയും
ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന ലേബലില്‍ നടി മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതോടെ മഞ്ജുവിന്റെ പുത്തന്‍ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മലയാളികള്‍ക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.
'മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കണമെന്നത് ഒരുപാട് വര്‍ഷമായിട്ടുള്ള ആഗ്രഹമായിരുന്നു. അഭിനയം തുടങ്ങിയ സമയത്തും ആഗ്രഹിച്ചിരുന്നു. രണ്ടാം വരവില്‍ ഇപ്പോഴാണ് യഥാര്‍ഥ്യമാകുന്നത്. മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിയാതെയിരുന്നതിന് പല കാരണങ്ങള്‍ ഉണ്ടാവാം. പല പ്രോജക്ടും ഇപ്പോള്‍ സംഭവിക്കുമെന്ന് തോന്നുകയും അവസാന നിമിഷം മാറി പോവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് എല്ലാം ഒത്ത് വന്നത്. അതില്‍ ഭയങ്കര സന്തോഷമുണ്ട്.

മഞ്ജു വാര്യരെ മലയാളികള്‍ ഇത്രമാത്രം സ്‌നേഹിക്കാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് എനിക്ക് അറിയില്ലെന്നായിരുന്നു നടിയുടെ ഉത്തരം. അതിന്റെ കാരണം അന്വേഷിച്ച് പോവാനുള്ള ധൈര്യമില്ല. ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടമാവാം. ഒരു സിനിമാ താരമായി പ്രേക്ഷകര്‍ എന്നെ കാണാറില്ലെന്ന് തോന്നിയിട്ടുണ്ട്. അവരുടെ വീട്ടിലെ സ്വന്തം ആള്, ആ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എവിടെ ചെന്നാലും അവരുടെ സ്‌നേഹം കിട്ടുന്നു. അത് വലിയ അനുഗ്രഹമാണെന്ന് എനിക്ക് അറിയാം. ആ സ്‌നേഹം എന്നും അങ്ങനെ തന്നെയാവണമെന്നാണ് പ്രാര്‍ഥന.
ജീവിതത്തില്‍ അമ്മയുടെ സ്ഥാനം വാക്കുകളിലൊന്നും ഒതുക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്. ഏതൊരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളതും അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതും അമ്മയാണ്. ഇത് ഫിലോസഫിയായി പറയേണ്ട കാര്യവുമില്ല. അത് പ്രകൃതിയുടെ രീതിയാണ്. സാധാരണ എല്ലാവരുടെയും ജീവിതത്തില്‍ ഉള്ളത് പോലെ തന്നെ എന്നിലും അമ്മയുടെ സ്വാധീനമുണ്ടെന്നും മഞ്ജു പറയുന്നു.


Click it and Unblock the Notifications